24 Jun 2020

ചോദ്യോത്തരങ്ങൾ 60

ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ വനിത
🌍 നജ്മ ഹെപ്തുള്ള

 യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി
🌍 മൗണ്ട് എൽബ്രൂസ്

 മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം
🌍 ത്രിപുര

 മോസ്ക്വിറ്റോ തീരം എന്നറിയപ്പെടുന്നത്
🌍 നിക്കരാഗ്വ ഹോണ്ടുറാസ്

 കൊറിയൻ വിഭജനത്തിന്റെ കാരണം
🌍 രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ  പരാജയം

 ബോത്‌നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്
🌍 ബാൾട്ടിക് കടൽ

 എ ഡി 825ൽ കൊല്ലവർഷം ആരംഭിച്ചത്
🌍 രാജശേഖര വർമ്മൻ

 ശങ്കരാചാര്യരുടെ സമകാലികനായ ചേര രാജാവ്
🌍 കുലശേഖര ആഴ്വാർ

 മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🌍 അരുണാചൽ പ്രദേശ്

 ലോകത്ത് ഏറ്റവും വലുതും പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം
🌍 ബൈക്കാനൂർ (കസാഖ്സ്താൻ)

 ഇഷിഹാര ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
🌍 വർണ്ണാന്ധത

 1965 വരെ മലേഷ്യയുടെ  ഭാഗമായിരുന്ന രാജ്യം
🌍 സിംഗപ്പൂർ

 ഐക്യരാഷ്ട്രസഭയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത്
🌍 കോസ്റ്ററിക്ക

 ചിംബോറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം
🌍 ഇക്വഡോർ

 കീവ് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്
🌍 ഉക്രൈൻ

അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്
🌍 ഡെലാവർ (Delaware)

ശ്രീലങ്കയിൽ ഏറ്റവും നീളം കൂടിയ നദി
🌍 Mahaweli Ganga

 ഹോഴ്സ് ഷൂ ഫോൾസ്,  അമേരിക്ക ഫോഴ്സ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്റെ ഭാഗങ്ങളാണ്
🌍 നയാഗ്ര ഫാൾസ്

 ഉത്തരാഖണ്ഡിലെ സമ്പദ്  വ്യവസ്ഥ
🌍 മണിയോർഡർ സമ്പദ് വ്യവസ്ഥ

 ഇന്ത്യയിൽ സാമൂഹിക വികസന പദ്ധതി നിലവിൽ വന്നത്
(Community Development Programme )
🌍 1952 ഒക്ടോബർ 2

 ലോക വയോജന ദിനം
🌍 ഒക്ടോബർ 1

 ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര
🌍 ഗോൾഡൻ ടെമ്പിൾ ( അമൃത്‌സർ )

 നെൽസൺ മണ്ടേലക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം
🌍 1993

 ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം
🌍 കർണാടക

 ഓൾഡ് ഗ്ലോറി, സ്റ്റാർ ആൻഡ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശീയപതാക
🌍 അമേരിക്കൻ ദേശീയ പതാക

 ചരിത്രം എനിക്കു മാപ്പു നൽകും എന്ന കൃതി രചിച്ചത്
🌍 ഫിഡൽ കാസ്ട്രോ

 അൾട്രാവയലറ്റ് രശ്മികൾ കണ്ടെത്തിയത്
🌍 Johann Ritter

 ഒന്നാം ലോക മഹായുദ്ധ കാലത്തെ അമേരിക്കൻ പ്രസിഡന്റ്
🌍 വുഡ്രോ വിൽ‌സൺ

 തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
🌍 അക്വാൻകാഗ്വ

 ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്
🌍 സാൻഫ്രാൻസിസ്കോ ബേ

ചട്ടവരിയോലകൾ എന്ന പേരിൽ നിയമസംഹിത തയ്യാറാക്കിയത്
🌍 കേണൽ മൺറോ

 ഷാജഹാൻ തടവിൽ കിടന്നത് കോട്ടയിലാണ്
🌍 ആഗ്ര കോട്ടയിൽ

 ബ്രസീലിന്റെ തലസ്ഥാനം
🌍 ബ്രസീലിയ

 തുർക്കിയുടെ രാഷ്ട്രപിതാവ്
🌍 മുസ്തഫ കമാൽ അറ്റാതുർക്ക്