1 കേരളത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം❓
✔ക്ഷേത്രപ്രവേശന വിളംബരം
2 ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്❓
✔ശ്രീ ചിത്തിര തിരുനാൾ
ബാലരാമവർമ്മ
3തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം❓
✔1936 നവംബർ 12
4 മലബാറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം❓
✔1947 ജൂൺ 2
5 കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം❓
✔1947 ഡിസംബർ 20
6 ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത് ആര്❓
✔ഗാന്ധിജി
7 ക്ഷേത്രപ്രവേശന വിളംബരത്തെ തിരുവിതാംകൂറിലെ ആദ്ധ്യാത്മികമായ മാഗ്നാകാർട്ട (spiritual Magna Carta of Travancore)
എന്ന് വിശേഷിപ്പിച്ചതാര്❓
✔ടി കെ വേലുപ്പിള്ള
8 മിശ്രഭോജനം തുടക്കംകുറിച്ച നവോത്ഥാനനായകൻ❓
✔സഹോദരൻ അയ്യപ്പൻ
9 സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം❓
✔ചെറായി
10 സഹോദരൻ അയ്യപ്പൻ മിശ്രഭോജനം സംഘടിപ്പിച്ച വർഷം❓
✔1917
11 മിശ്രഭോജനത്തിന് ശേഷം സഹോദരൻ അയ്യപ്പനെ ഉയർന്ന ജാതിക്കാർ കളിയാക്കി വിളിച്ച പേര്❓
✔പുലയൻ അയ്യപ്പൻ
12 മേൽമുണ്ട് സമരം അഥവാ മാറുമറക്കൽ സമരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന സമരം❓
✔ചാന്നാർ കലാപം
13 ഒന്നാം ചാന്നാർ ലഹള നടന്ന വർഷം❓
✔1822
14 ചാന്നാർ കലാപത്തിന് നേതൃത്വം നൽകിയത്❓
✔വൈകുണ്ഠസ്വാമികൾ
15 എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ്❓
✔ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
(1859 ജൂലൈ 26)
16 ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം❓
✔വൈക്കം സത്യാഗ്രഹം
17 വൈക്കം സത്യാഗ്രഹം ആരംഭിച്ചത്❓
✔1924 മാർച്ച് 30
18 വൈക്കം ഹീറോ എന്നറിയപ്പെടുന്നത്❓
✔ഇ വി രാമസ്വാമി നായ്ക്കർ
19 വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത്❓
✔1925 നവംബർ 23
20 വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്❓
✔ടി കെ മാധവൻ
മന്നത്ത് പത്മനാഭൻ
No comments:
Post a Comment