2020 Current affairs September 1
#keralapscpolls
💣 സംവിധായക൯ ഐ. വി. ശശിയുടെ സ്മരണാർത്ഥം; ഓരോ വർഷവും, മലയാള സിനിമയിലേക്ക് കടന്നുവരുന്ന മികച്ച പുതുമുഖ സംവിധാന പ്രതിഭക്കായി ഐ. വി. ശശി അവാർഡ് ഏർപ്പെടുത്തി ഫസ്റ്റ് ക്ലാപ്പ്.
💣 പുണെയിൽ ബോർഡർ റോഡ്സ് (ബി.ആർ.ഒ.) നിർമിച്ച ലോകത്തെ ഏറ്റവും നീളംകൂടിയ ഹൈ ആൾട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ അടൽ റോതംഗ് ടണലിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും
💣2020 ചെസ്സ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കളായി
💣 ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ.എസ് പദ്മാവതി കോവിഡ് ബാധിച്ച് മരിച്ചു
💣 2020 ഓഗസ്റ്റ് 31ന് മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി അന്തരിച്ചു
2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം.
പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ 17 വരെയാണ് പദവി വഹിച്ചത്.
1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ്പ്രണബ് മുഖര്‍ജിയുടെ ജനനം.
1969-ല്‍ രാജ്യസഭാംഗമായ പ്രണബ് 1973-ല്‍ ഇന്ദിരാസര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സഹ മന്ത്രിയായിരുന്നു.
1982 മുതല്‍ 84 വരെ ധനകാര്യമന്ത്രിയായിരുന്നു
1995-ല്‍ നരസിംഹറാവു മന്ത്രിസഭയിലാണ് വിദേശ കാര്യമന്ത്രിയായി.
1997-ല്‍ മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരം നേടി.
1997-ല്‍ മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരം നേടി.
💣 ഗൂഗിള്‍ പേ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
💣 സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി കേശവമേനോന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
💣 ചരിത്രത്തിൽ ആദ്യമായി ശ്രീനഗറിൽ CRPF മേധാവിയായി വനിതാ IPS ഓഫീസർക്ക് നിയമനം.
തെലങ്കാന കാഡറിൽ നിന്നുള്ള 1996 ബാച്ച് ഐ.പി.എസ്. ഓഫീസറായ ചാരു സിൻഹയെ ആണ് ഐ.ജി ആയി നിയമിച്ചിരിക്കുന്നത്.
💣 2020 സെപ്റ്റംബർ ഒന്നിന് രാജീവ് കുമാർ ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര, ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ എന്നിവരോടൊപ്പം പ്രവർത്തിക്കും. നേരത്തെ രാജിവച്ച അശോക് ലാവസയുടെ പിൻഗാമിയാണ് കുമാർ.
💣 ആറാമത് അന്താരാഷ്ട്ര മിലിട്ടറി-ടെക്നിക്കൽ ഫോറം “ആർമി -2020” 2020 ഓഗസ്റ്റ് 23 മുതൽ 29 വരെ റഷ്യയിലെ മോസ്കോയ്ക്ക് സമീപമുള്ള പാട്രിയറ്റ് പാർക്കിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുകയും ഇന്റർനാഷണൽ കോൺഗ്രസ് ആൻഡ് എക്സിബിഷൻസ് ലിമിറ്റഡ് നടത്തുകയും ചെയ്തു.
💣 പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 സെപ്റ്റംബറിനെ “പോഷകാഹാര മാസം” ആയി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു.
💣 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) പെൻഷൻകരുമായി സമ്പർക്കം പുലർത്തുന്നതിനും അവരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനുമായി ‘പെൻഷനേഴ്‌സ് കോർണർ’ എന്ന
ഒരു മൊബൈൽ ആപ്ലിക്കേഷൻ (ആപ്പ്) സമാരംഭിച്ചു.
💣ആണവ പരീക്ഷണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ഓഗസ്റ്റ് 29 ന് ആചരിക്കുന്നു.
No comments:
Post a Comment