Showing posts with label കായലുകൾ. Show all posts
Showing posts with label കായലുകൾ. Show all posts

30 Nov 2020

അഷ്ടമുടിക്കായൽ


👉അഷ്ടമുടിക്കായലാണ് കേരളത്തിലെ 2-ാമത്തെ വലിയ കായൽ.

👉 കൊല്ലം ജില്ലയിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

👉 പൊൻമുടിയിൽ നിന്നും ഉത്ഭവി ക്കുന്ന കല്ലടയാറ് അഷ്ടമുടിക്കായലിലാണ് പതിക്കുന്നത്. 

👉 മൺറോ തുരുത്ത് ഈ കായലിലെ ഒരു പ്രധാന ദ്വീപാണ്, നീണ്ടകര പ്രധാനപ്പെട്ട ഒരു മത്സ്യബന്ധന കേന്ദ്രമാണ്. 

👉1988 ജൂലൈ 8-ന് 
നൂറുകണക്കിന് ആളുകൾ മരണപ്പെട്ട പെരുമൺ തീവണ്ടിയപ കടം നടന്നത് അഷ്ടമുടിക്കായലി ലാണ്.

👉 ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടൻ, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ എന്നീ എട്ടു കായലുകളാണ് അഷ്ടമുടിക്കായലിന്റെ എട്ട് പിരിവുകൾ.

🌸🌸🌸

ശുദ്ധജലക്കായലുകൾ

👉 കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലക്കായൽ. 

👉 തിരുവനന്തപുരം ജില്ലയിലെ വെള്ളാ യണി കായലും വയനാട് ജില്ലയിലെ പൂക്കോട് കായലും, തൃശൂർ ജില്ലയിലെ എനമാക്കൽ, മണക്കൊടി എന്നിവ മറ്റ് ശുദ്ധജല തടാകങ്ങളാണ്.

കായലുകൾ

കായലുകൾ

👉 കേരളത്തിൽ 34 കായലുകളുണ്ട്. 

👉 ഏഴെണ്ണം ഉൾനാടൻ ജലാശയങ്ങളാണ്, 27 എണ്ണം അഴിയോ, പൊഴിയോ മുഖേനയാണ് കടലുമായി ബന്ധപ്പെട്ടിരിക്കുന്നത്. 

👉 വേളി, കഠിനംകുളം, പരവൂർ, ഇടവാ - നടയറ, അഷ്ടമുടി, കായംകുളം, വേമ്പനാട്, കൊടുങ്ങല്ലൂർ, അഞ്ചുതെങ്ങ്, കോഴിത്തോട്ടം, ചേറ്റുവാ, ഉപ്പള, കുമ്പള, കൽനാട്, കവ്വായി, പൊന്നാനി, വിയ്യം, കടലുണ്ടി, കാഞ്ഞിരമുക്ക് എന്നിവ കേരളത്തിലെ പ്രധാനപ്പെട്ട
കായലുകളാണ്. 

👉 കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് പൊഴി, മണൽത്തിട്ടകളാൽ നിറഞ്ഞതായിരിക്കും സാധാര ണയായി പൊഴിമുഖം. 

✅️✅️✅️✅️
 വേമ്പനാട്ട് കായൽ

👉 കേരളത്തിലെ ഏറ്റവും വലിയ കായ ലാണ് വേമ്പനാട്ട് കായൽ.

👉 ഇന്ത്യ യിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണിത്. 

👉 മൊത്തം നീളം 83 കി.മീറ്ററും വിസ്തീർണം 200 ച.കിലോമീറ്ററുമാ ണ്. 

👉 ഇതിന്റെ ഏറ്റവും വീതി കൂടിയ ഭാഗം 14 കിലോമീറ്ററാണ്. 

👉 വെല്ലിംഗ്ടൺ, വൈപ്പിൻ, രാമൻതുരു ത്ത്, ബോൾഗാട്ടി, വല്ലാർപാടം, പാതിരാമണൽ, പിഴാല, ചേരനല്ലൂർ, പെരുമ്പളം എന്നിവ വേമ്പനാട്ട് കായലിലെ തുരുത്തുകളാണ്..

 👉 മൂവാറ്റുപുഴയാറ്, മീനച്ചിലാറ്, മണിമ ലയാറ്, പമ്പാനദി, അച്ചൻകോവിലാറ് എന്നിവ വേമ്പനാട്ട് കായലിലാണ് പതിക്കുന്നത്.  

👉 വേമ്പനാട്ട് കായൽ അറബിക്കടലു മായി സന്ധിക്കുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.

👉 1971-ലെ റംസാർ പ്രഖ്യാപനത്തിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള കായ ലായി അംഗീകരിച്ചിട്ടുണ്ട്.
കുറുവ ദ്വീപ്

👉കബനി നദിയിൽ ചെറുദീപുകളുടെ സമൂഹമാണ് വയനാട് ജില്ലയിലുള്ള കുറുവ ദ്വീപ്. 

👉 മാനന്തവാടിക്ക് 17 കി.മീ അകലെ യാണ് 950 ഏക്കർ വിസ്തൃതിയി ലുള്ള ഈ ദ്വീപ്. 

👉 ജനവാസമില്ല.

🌸🌸🌸

🌹ഭാരതപ്പുഴ, ചാലിയാർ, എന്നിവ തമിഴ്നാട്ടിൽ നിന്നും ഉത്ഭവിക്കുന്നു. 

🌹 വളപട്ടണവും ഉപ്പളയും കർണാടക കയിൽനിന്നും ഉത്ഭവിക്കുന്നവയാണ്

വേമ്പനാട്ട് കായൽ

വേമ്പനാട്ട് കായലിൽ പതിക്കുന്ന നദികൾ

കോഡ്:: അച്ഛൻ മൂവാറ്റുപുഴയിൽ എത്തുമ്പോഴേക്കും മണി മീനയെയും കൂട്ടി പമ്പകടന്നു

നദികൾ:

മൂവാറ്റുപുഴ
അച്ചൻകോവിലാർ
മണിമലയാർ
പമ്പാനദി
മീനച്ചിലാറ്


👉 കേരളത്തിലെ ഏറ്റവും വലിയ, നീളം കൂടിയ കായൽ: വേമ്പനാട് കായൽ

👉 ആലപ്പുഴയിൽ  വേമ്പനാട്ടുകായൽ അറിയപ്പെടുന്ന പേര്: പുന്നമടക്കായൽ

👉 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് പുന്നമടക്കായലിൽ ആണ്.

👉 വെമ്പൊല നാട് എന്ന നാട്ടുരാജ്യത്തിന്റെ പേരിൽ നിന്നാണ് വേമ്പനാട് എന്ന വാക്കുണ്ടായത്

👉 വേമ്പനാട്ട് കായലിന്റെ നീളം : 205 KM( പി എസ് സി ഉത്തര സൂചികയിൽ 200 കിലോമീറ്റർ)

👉 വേമ്പനാട്ട് കായലിനെ റാംസർ കേന്ദ്രമായി പ്രഖ്യാപിച്ചത്
2002ൽ 

👉 വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ കൃത്യമ ദ്വീപ്: വെല്ലിംഗ്ടൺ

👉 വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് : പതിരാമണൽ

👉 തണ്ണീർമുക്കം ബണ്ട്,തോട്ടപ്പള്ളി സ്പിൽവെ എന്നിവ വേമ്പനാട്ട് കായലിലാണ് 

👉 കൊച്ചി തുറമുഖം വേമ്പനാട്ട് കായലിലാണ്

👉 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ- വേമ്പനാട്ടുകായൽ

👉 വേമ്പനാട് കായൽ അതിർത്തി പങ്കിടുന്ന ജില്ലകൾ: എറണാകുളം, ആലപ്പുഴ, കോട്ടയം