30 Nov 2020

കായലുകൾ

കായലുകൾ

👉 കേരളത്തിൽ 34 കായലുകളുണ്ട്. 

👉 ഏഴെണ്ണം ഉൾനാടൻ ജലാശയങ്ങളാണ്, 27 എണ്ണം അഴിയോ, പൊഴിയോ മുഖേനയാണ് കടലുമായി ബന്ധപ്പെട്ടിരിക്കുന്നത്. 

👉 വേളി, കഠിനംകുളം, പരവൂർ, ഇടവാ - നടയറ, അഷ്ടമുടി, കായംകുളം, വേമ്പനാട്, കൊടുങ്ങല്ലൂർ, അഞ്ചുതെങ്ങ്, കോഴിത്തോട്ടം, ചേറ്റുവാ, ഉപ്പള, കുമ്പള, കൽനാട്, കവ്വായി, പൊന്നാനി, വിയ്യം, കടലുണ്ടി, കാഞ്ഞിരമുക്ക് എന്നിവ കേരളത്തിലെ പ്രധാനപ്പെട്ട
കായലുകളാണ്. 

👉 കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് പൊഴി, മണൽത്തിട്ടകളാൽ നിറഞ്ഞതായിരിക്കും സാധാര ണയായി പൊഴിമുഖം. 

✅️✅️✅️✅️
 വേമ്പനാട്ട് കായൽ

👉 കേരളത്തിലെ ഏറ്റവും വലിയ കായ ലാണ് വേമ്പനാട്ട് കായൽ.

👉 ഇന്ത്യ യിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണിത്. 

👉 മൊത്തം നീളം 83 കി.മീറ്ററും വിസ്തീർണം 200 ച.കിലോമീറ്ററുമാ ണ്. 

👉 ഇതിന്റെ ഏറ്റവും വീതി കൂടിയ ഭാഗം 14 കിലോമീറ്ററാണ്. 

👉 വെല്ലിംഗ്ടൺ, വൈപ്പിൻ, രാമൻതുരു ത്ത്, ബോൾഗാട്ടി, വല്ലാർപാടം, പാതിരാമണൽ, പിഴാല, ചേരനല്ലൂർ, പെരുമ്പളം എന്നിവ വേമ്പനാട്ട് കായലിലെ തുരുത്തുകളാണ്..

 👉 മൂവാറ്റുപുഴയാറ്, മീനച്ചിലാറ്, മണിമ ലയാറ്, പമ്പാനദി, അച്ചൻകോവിലാറ് എന്നിവ വേമ്പനാട്ട് കായലിലാണ് പതിക്കുന്നത്.  

👉 വേമ്പനാട്ട് കായൽ അറബിക്കടലു മായി സന്ധിക്കുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.

👉 1971-ലെ റംസാർ പ്രഖ്യാപനത്തിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള കായ ലായി അംഗീകരിച്ചിട്ടുണ്ട്.

No comments: