5 Feb 2024

ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വർഷങ്ങൾ 👇👇



🍎 ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത് - 1946 ഡിസംബർ 6

🍎 ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്- 1946 ഡിസംബർ 9

🍎 ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചത്- 1946 ഡിസംബർ 23

🍎 ഭരണഘടനാ നിർമ്മാണ സഭയുടെ താത്കാലിക അധ്യക്ഷൻ ആയി സച്ചിദാനന്ദ സിൻഹയെ തെരഞ്ഞെടുത്തത് - 1946 ഡിസംബർ 9

🍎 ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായ രാജേന്ദ്രപ്രസാദിനെ തെരഞ്ഞെടുത്തത്- 1946 ഡിസംബർ 11

🍎 കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറിയത് - 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രി

🍎 ഒരു നിയമനിർമാണസഭ എന്ന നിലയ്ക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത് - 1947 നവംബർ 17

🍎 ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് - 1950 ജനുവരി 24

🍎 ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചത്- 1950 ജനുവരി 24

🍎 ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് - 1949 നവംബർ 26

🍎 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് - 1950 ജനുവരി 26

🍎 ഇന്ത്യ റിപ്പബ്ലിക്കായത്- 1950 ജനുവരി 26

🍎 ദേശീയ പതാക അംഗീകരിച്ചത്- 1947 ജൂലൈ 22

🍎 ദേശീയഗാനം അംഗീകരിച്ചത്- 1950 ജനുവരി 24

🍎 ദേശീയഗീതം അംഗീകരിച്ചത്- 1950 ജനുവരി 24

🍎 ദേശീയമുദ്ര അംഗീകരിച്ചത്- 1950 ജനുവരി 26


3 Feb 2024

ഉപഗ്രഹം

ആര്യഭട്ട - 1975 ഏപ്രിൽ 19
ഭാസ്കര 1 - 1979 ജൂൺ 7
ഭാസ്കര 2 - 1981 നവംബർ 20
രോഹിണി - 1980 ജൂലൈ 18
ആപ്പിൾ - 1981 ജൂൺ 19
ഇൻസാറ്റ് 2A - 1992 ജൂലൈ 10

2 Feb 2024

അഞ്ചുതെങ്ങ് കോട്ട

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഇന്ത്യയിലെ ബ്രിട്ടിഷുകാരുടെ ആദ്യകാല അധിനിവേശങ്ങളിൽ ഒന്നായിരുന്നു. സമുദ്രസാമീപ്യത്താൽ അഞ്ചുതെങ്ങ് കോട്ട കേരളത്തിൽ ബ്രിട്ടീഷുകാരുടെ സൈനിക പ്രാധാന്യമർഹിക്കുന്ന കോട്ടയായിരുന്നു. ക്രി.വ. 1690-ൽ ബ്രിട്ടീഷുകാർ ആറ്റിങ്ങൽ രാജ്ഞിയിൽ നിന്നും അഞ്ചുതെങ്ങിൽ ഒരുകോട്ടകെട്ടുവാനുള്ള അനുവാദം നേടിയെടുത്തു. റാണിയുടെ അനുവാദത്തോടുകൂടി കോട്ടയുടെ പണി 1695-ൽ പൂർത്തിയാക്കി. ആറ്റിങ്ങൽ പ്രദേശത്ത് വ്യാപാരത്തിൽ ഫ്രഞ്ചുകാർക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതിനു വേണ്ടി അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർക്ക് ആധിപത്യമുറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടിയായിരുന്നു ബ്രിട്ടീഷുകാർ അഞ്ചുതെങ്ങിൽ കോട്ട പണിതത്. ഹൈദരാലിയുമായുണ്ടായ യുദ്ധത്തിൽ വെടിക്കോപ്പുകളും മറ്റും സൂക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർ ഈ കോട്ട ഉപയോഗിച്ചു. കൂടാതെ ഇംഗ്ലണ്ടിൽ നിന്നും വരുന്ന കപ്പലുകൾക്ക് നിർദ്ദേശങ്ങൾ കൈമാറുവാനും ഈ കോട്ട ഉപയോഗിച്ചിരുന്നു.

ചതുരാകൃതിയിലാണ് അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള നാല് കൊത്തളങ്ങൾ കോട്ടയുടെ നാലു കോണുകളിലുണ്ട് രണ്ടെണ്ണം കടലിലും മറ്റ് രണ്ടും കരയ്ക്ക് അഭി മുഖവുമായാണ് നിൽക്കുന്നത്. ശിലാഫലകങ്ങളോടുകൂടിയ ധാരാളം കലകളും കോട്ടയോട് ചേർന്ന് കാണുന്നുണ്ട്. അവയിൽ ഏറ്റവും പഴയത് 1704-ൽ നിർമ്മിച്ചതാണ്. ഒരു ഫലകത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു: “അഞ്ചുതെങ്ങിലെ കമാണ്ടറായ ജോൺ ബാബോണിന്റെ പത്നി ഡി ബോക്ക് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. മരണ ദിവസം 1704 സെപ്തംബർ 2 എന്നും ആലേഖനം ചെയ്തിരിക്കുന്നു.

അഞ്ചുതെങ്ങ് കോട്ട കേന്ദ്രീകരിച്ചായിരുന്നു കേരളത്തിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ ഒരു സംഘടിത കലാപം ഉണ്ടായത്. 1721-ൽ രാജ്ഞിയെ കാണാൻ പോയ ഒരു സംഘം ബ്രിട്ടീഷു കാരെ നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ തദ്ദേശീയവാസികൾ ആക്രമിച്ചു കൊലപ്പെടുത്തി. തുടർന്ന് ആറ് മാസത്തോളം കോട്ട ഉപരോധിക്കുകയും ചെയ്തു. തലശ്ശേരിയിൽ നിന്ന് കൂടുതൽ സേന എത്തിയാണ് ഈ കലാപം അടിച്ചമർത്തിയത്. വേലുത്തമ്പി ദളവയുടെ കാലത്ത് ബ്രിട്ടീഷുകാർക്ക് എതിരെ നടന്ന കലാപത്തെതുടർന്ന് കലാപകാരികൾ അഞ്ചുതെങ്ങ് കോട്ട ഉപരോധിച്ചു. എന്നാൽ 1810-ൽ തിരുവിതാംകൂർ റസിഡന്റായിരുന്ന മെക്കാളെ കോട്ട തിരിച്ചുപിടിച്ചു. 1813 നോടുകൂടി കോട്ടയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയും കോട്ടയും പ്രദേശങ്ങളും തിരുവിതാംകൂർ രാജ്യത്തേക്ക് ചേർക്കുകയും ചെയ്തു. 1921-ൽ കേന്ദ്രസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച അഞ്ചുതെങ്ങ് കോട്ട കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്