Showing posts with label നദികൾ. Show all posts
Showing posts with label നദികൾ. Show all posts

5 Dec 2020

🔹ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് -ചീങ്കണ്ണിപ്പുഴ 

🔹ചിമ്മിണി വന്യജീവി സങ്കേതത്തിൽ നിന്ന് ഉത്‌ഭവിക്കുന്ന നദി -കുറുമാലിപ്പുഴ 

🔹നിലമ്പൂർ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി -ചാലിയാർ 

🔹സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി -കുന്തിപ്പുഴ 

🔹ഇരവികുളം , മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി -പാമ്പാർ 

🔹തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി -പെരിയാർ
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം -
Ans) പൂക്കോട് തടാകം

🔹കേരളത്തിൻറെ ഏറ്റവും തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം -വെള്ളായണി കായൽ 

🔹സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ തടാകം -പൂക്കോട് -വയനാട് 

🔹കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം -ശാസ്താംകോട്ട കായൽ 

🔹കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം -പൂക്കോട് തടാകം

🔹കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി -പള്ളിവാസൽ -1940

🔹 കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ  ജലവൈദ്യുത പദ്ധതി -കുത്തുങ്കൽ

🔹കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി -ഇടുക്കി 

🔹ഇന്ത്യയിലെ  ആദ്യത്തെ ആർച് ഡാം -ഇടുക്കി 

🔹ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം -കാനഡ 

🔹ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉത്‌പാദന ശേഷി -780 മെഗാവാട്ട്

🔹കേരളത്തിൽ ഏറ്റവുമധികം ജലസേചന പദ്ധതികൾ ഉള്ള നദി -ഭാരതപ്പുഴ 

🔹കേരളത്തിൽ ഏറ്റവുമധികം ജലവൈദ്യുത  പദ്ധതികൾ ഉള്ള നദി -പെരിയാർ 

🔹ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ന്റെ സഹായത്തോടെ നടത്തുന്ന ജലവിതരണ പദ്ദതി -ജപ്പാൻ കുടിവെള്ള പദ്ധതി 

🔹ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ദതി -ജലനിധി 

🔹കേരളസർക്കാരിന്റെ മഴവെള്ളക്കൊയ്ത്തു പദ്ധതി -വർഷ

🔹കേരളത്തിലെ നാലാമത്തെ നീളംകൂടിയ നദിയാണ് -ചാലിയാർ 

🔹169 km ആണ് നീളം .

🔹കല്ലായിപ്പുഴ,ബേപ്പൂർപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്നത് -ചാലിയാർ 

🔹കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദി -ചാലിയാർ 

🔹മലിനീകരണത്തിൽ ഒന്നാംസ്ഥാനത്തുള്ള നദി -ചാലിയാർ 

🔹കേരളത്തിൽ വായു -ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം -ചാലിയാർ പ്രക്ഷോഭം 

🔹ചാലിയാർ സംരക്ഷണ സമിതി സ്ഥാപക നേതാവ് -എ.കെ റഹ്മാൻ

🔹 വില്യം ലോഗന്റെ മലബാർ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന നദി -കോരപ്പുഴ 

🔹ഒ വി വിജയൻെറ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി -തൂതപ്പുഴ 

🔹എസ് .കെ പൊറ്റക്കാടിന്റെ നാടൻ പ്രേമത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി -ഇരുവഞ്ഞിപ്പുഴ 

🔹അരുന്ധതി റായിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്ല് പ്രതിപാദിച്ചിരിക്കുന്ന നദി -മീനച്ചിലാറ

30 Nov 2020

മൂവാറ്റുപുഴയും മൂന്നാറും


👉 ഇടുക്കി ജില്ലയിലെ “ മൂന്നാർ' സ്ഥലനാമത്തിന്റെ അർത്ഥം മൂന്ന് നദികൾ ചേരുന്നതെന്നാണ്..

👉 44 നദികളുടെ പട്ടികയിൽപ്പെടാത്ത മുതരിപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ ചെറിയ മൂന്നു നദികൾ ഒന്നിക്കുന്ന സ്ഥലമാണ് മൂന്നാർ. 

👉 മൂവാറ്റുപുഴയും മൂന്നുനദികളുടെ സംഗമവേദിയാണ്. 

👉 തൊടുപുഴയാറ്, കാളിയാർ, കോതമംഗലപ്പുഴ എന്നീ നദികൾ ഒന്നിക്കുന്നതാണ് മൂവാറ്റുപുഴയും.

പമ്പാനദി

👉ദക്ഷിണ കേരളത്തിലെ ഗംഗ

👉കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാ നദി.

👉പീരുമേട്ടിലെ പുളച്ചിമലയിൽ നിന്ന് ഉത്ഭവം. 

👉 ശബരിമല, ആറന്മുള, പന്തളം എന്നിവിടങ്ങളിലൂടെ പടിഞ്ഞാറേക്ക് ഒഴുകി വേമ്പനാട്ട് കായ ലിൽച്ചേരുന്നു.  

👉അച്ചൻകോവിലാറ്, മണിമലയാറ്, കക്കിയാറ്, അഴുത യാർ, കക്കട്ടാർ, കല്ലാർ തുടങ്ങിയവ പോഷകനദികളാണ്.


👉കേരള ചരിത്രത്തിൽ "ബാരിസ്' എന്ന് സൂചിപ്പിക്കുന്നത് പമ്പാ നദിയേയാണ്.

👉 ശബരിമല ക്ഷേത്ര സാന്നിധ്യം ഉള്ളതിനാൽ പമ്പയെ പുണ്യനദിയായി കരുതുന്നു. 


👉 ദക്ഷിണ കേരളത്തിലെ ഗംഗയായി പമ്പയെ വിശേഷിപ്പിക്കുന്നു.  

👉 കേരളത്തിലെ ആദ്യത്തെ അണക്കെട്ട് പമ്പാ ഡാം, കക്കി ഡാം, ശബ രിഗിരി ജലവൈദ്യുത പദ്ധതി, മൂഴിയാർ പദ്ധതി എന്നിവ പമ്പയിലെ പ്രധാന പദ്ധതികളാണ്.

👉 കുട്ടനാട്ടിലെ നെൽകൃഷിക്ക് പമ്പയിലെ ജലമാണ് ഉപയോഗിക്കുന്നത്.

👉 പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ പരുമലപ്പള്ളി, എടത്വാപള്ളി, സെന്റ് തോമസ് സ്ഥാപിച്ച നിരണം പള്ളി, ആറന്മുള ക്ഷേത്രം എന്നിവ ഇതിന്റെ തീരത്താണ്.  

👉 ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൺവെൻഷനായ മരാമൺ കൺവെൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺവെൻഷൻ, ആറന്മുള വള്ളം കളി എന്നിവ പമ്പാ നദിയുമായി ബന്ധപ്പെട്ടവയാണ്.  

.

ഭാരതപ്പുഴ

ചരിത്രമുറങ്ങുന്ന നിളാതീരം

👉ദൈർഘ്യത്തിൽ രണ്ടാം സ്ഥാനമാണ് ഭാരതപ്പുഴയ്ക്കുള്ളത്.

👉 ആകെ നീളം 251 കി.മീ. കേരള ത്തിൽ 209 കി.മീ. 

👉 ആനമലയിൽ നിന്ന് ഉത്ഭവം. കോയ മ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്നു. 

👉 മലപ്പുറത്ത് പൊന്നാ നിയിൽ അറബിക്കടലിൽ പതനം..


👉 നിള, പേരാർ, പൊന്നാനിപ്പുഴ, പേരാർ, പ്രതീചി, ബുഹന്നദി എന്നി ങ്ങനെ പല പേരുകൾ.  

👉കേരളത്തിലെ ഏറ്റവും വലിയ നദീതട പ്രദേശമാണ്. (6186 ചതുരശ കിലോമീറ്റർ വ്യാപ്തി)  


👉ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാ ത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് പോഷക നദികൾ

👉 ഭാരതപ്പുഴയിൽ ആറ് അണക്കെട്ടുകളാണ് ഉള്ളത് - മലമ്പുഴ ഡാം, വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കര ഡാം, ചുള്ളിയാർ ഡാം

👉മാമാങ്കം ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായിലാണ്.

👉കേരള കലാമണ്ഡലം, തിരുനാവായി ക്ഷേത്രം, ഐവർമഠം ശ്മശാനം എന്നിവ ഇതിന്റെ തീരത്താണ്. 

👉 കുഞ്ചൻ നമ്പ്യാർ, തുഞ്ചത്ത് എഴുത്തച്ഛൻ മുതൽ എം.ടി. വാസുദേവൻ നായർ, വി.കെ.എൻ, എം. ഗോവിന്ദൻ വരെയുള്ള സാഹിത്യ പ്രതിഭകൾ ഭാരതപ്പുഴ യുടെ തീരത്താണ് ജനിച്ചത്.  

👉 കർക്കടക വാവിന് പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങ ളിൽ പ്രധാനമായ തിരുനാവായ നീളാ തീരത്താണ്.