👉കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാ നദി.
👉പീരുമേട്ടിലെ പുളച്ചിമലയിൽ നിന്ന് ഉത്ഭവം.
👉 ശബരിമല, ആറന്മുള, പന്തളം എന്നിവിടങ്ങളിലൂടെ പടിഞ്ഞാറേക്ക് ഒഴുകി വേമ്പനാട്ട് കായ ലിൽച്ചേരുന്നു.
👉അച്ചൻകോവിലാറ്, മണിമലയാറ്, കക്കിയാറ്, അഴുത യാർ, കക്കട്ടാർ, കല്ലാർ തുടങ്ങിയവ പോഷകനദികളാണ്.
👉കേരള ചരിത്രത്തിൽ "ബാരിസ്' എന്ന് സൂചിപ്പിക്കുന്നത് പമ്പാ നദിയേയാണ്.
👉 ശബരിമല ക്ഷേത്ര സാന്നിധ്യം ഉള്ളതിനാൽ പമ്പയെ പുണ്യനദിയായി കരുതുന്നു.
👉 ദക്ഷിണ കേരളത്തിലെ ഗംഗയായി പമ്പയെ വിശേഷിപ്പിക്കുന്നു.
👉 കേരളത്തിലെ ആദ്യത്തെ അണക്കെട്ട് പമ്പാ ഡാം, കക്കി ഡാം, ശബ രിഗിരി ജലവൈദ്യുത പദ്ധതി, മൂഴിയാർ പദ്ധതി എന്നിവ പമ്പയിലെ പ്രധാന പദ്ധതികളാണ്.
👉 കുട്ടനാട്ടിലെ നെൽകൃഷിക്ക് പമ്പയിലെ ജലമാണ് ഉപയോഗിക്കുന്നത്.
👉 പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ പരുമലപ്പള്ളി, എടത്വാപള്ളി, സെന്റ് തോമസ് സ്ഥാപിച്ച നിരണം പള്ളി, ആറന്മുള ക്ഷേത്രം എന്നിവ ഇതിന്റെ തീരത്താണ്.
👉 ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൺവെൻഷനായ മരാമൺ കൺവെൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺവെൻഷൻ, ആറന്മുള വള്ളം കളി എന്നിവ പമ്പാ നദിയുമായി ബന്ധപ്പെട്ടവയാണ്.
.
No comments:
Post a Comment