30 Nov 2020

ഭാരതപ്പുഴ

ചരിത്രമുറങ്ങുന്ന നിളാതീരം

👉ദൈർഘ്യത്തിൽ രണ്ടാം സ്ഥാനമാണ് ഭാരതപ്പുഴയ്ക്കുള്ളത്.

👉 ആകെ നീളം 251 കി.മീ. കേരള ത്തിൽ 209 കി.മീ. 

👉 ആനമലയിൽ നിന്ന് ഉത്ഭവം. കോയ മ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്നു. 

👉 മലപ്പുറത്ത് പൊന്നാ നിയിൽ അറബിക്കടലിൽ പതനം..


👉 നിള, പേരാർ, പൊന്നാനിപ്പുഴ, പേരാർ, പ്രതീചി, ബുഹന്നദി എന്നി ങ്ങനെ പല പേരുകൾ.  

👉കേരളത്തിലെ ഏറ്റവും വലിയ നദീതട പ്രദേശമാണ്. (6186 ചതുരശ കിലോമീറ്റർ വ്യാപ്തി)  


👉ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാ ത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് പോഷക നദികൾ

👉 ഭാരതപ്പുഴയിൽ ആറ് അണക്കെട്ടുകളാണ് ഉള്ളത് - മലമ്പുഴ ഡാം, വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കര ഡാം, ചുള്ളിയാർ ഡാം

👉മാമാങ്കം ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായിലാണ്.

👉കേരള കലാമണ്ഡലം, തിരുനാവായി ക്ഷേത്രം, ഐവർമഠം ശ്മശാനം എന്നിവ ഇതിന്റെ തീരത്താണ്. 

👉 കുഞ്ചൻ നമ്പ്യാർ, തുഞ്ചത്ത് എഴുത്തച്ഛൻ മുതൽ എം.ടി. വാസുദേവൻ നായർ, വി.കെ.എൻ, എം. ഗോവിന്ദൻ വരെയുള്ള സാഹിത്യ പ്രതിഭകൾ ഭാരതപ്പുഴ യുടെ തീരത്താണ് ജനിച്ചത്.  

👉 കർക്കടക വാവിന് പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങ ളിൽ പ്രധാനമായ തിരുനാവായ നീളാ തീരത്താണ്.

No comments: