Showing posts with label Diseases. Show all posts
Showing posts with label Diseases. Show all posts

1 Dec 2020

അസ്ഥിയെ ബാധിക്കുന്ന രോഗങ്ങൾ

സന്ധിവാതം

👉സന്ധികൾക്ക് വീക്കം, വേദന എന്നിവ ഉണ്ടാക്കുന്ന ഒരു രോഗമാണിത്.

 👉സാ ധാരണയായി കൗമാരക്കാർക്കാണ് കൂടു തലായി ഈ രോഗം കണ്ടുവരുന്നത്.

👉എല്ലുകൾക്കിടയിലെ കുഷൻ ആയി പ്രവർ ത്തിക്കുന്ന സന്ധികൾ അസ്ഥികൾ പരസ്പരം ഉരഞ്ഞ് നശിക്കാതെ സംരക്ഷിക്കുന്നു.

👉 ആരോഗ്യാവസ്ഥയിലുള്ള സന്ധി കൾ തരുണാസ്ഥിയാൽ നിർമ്മിതമായ തും സിഗ്ദ്ധമായതുമാണ്.

👉സന്ധിവാതം ബാധിച്ചവരിൽ സന്ധികളിലെ തരുണാസ്ഥികൾ നശിച്ച് സിഗ്ദ്ധതയില്ലാതായി തന്മൂലം വേദന ഉണ്ടാകുന്നു.


🌸🌸🌸

Osteoporosis

👉 പ്രായമായ സ്ത്രീകളിൽ കാണപ്പെടു ന്ന ഒരു അസ്ഥിരോഗമാണ്.

👉ഈ രോഗം ബാധിച്ചവരുടെ എല്ലുകൾക്ക് സാന്ദ്രത നഷ്ടപ്പെട്ട് ഭാരം കുറയുകയും, ബലക്ഷയം ഉണ്ടാകുകയും ചെയ്യുന്നു.

👉 മൈക്രോസ് കോപ്പിന്റെ സഹായത്താൽ പരിശോധിച്ചാൽ എല്ലുകൾക്കിടയിലൂടെ വിടവുകൾ കാണാവുന്നതാണ്.

👉 ഈ എല്ലുകൾക്ക് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

👉 നട്ടെല്ല്, ഇടുപ്പ്, കൈകൾ എന്നിവയ്ക്കാണ് ഈ സാദ്ധ്യത വളരെ കൂടുതൽ.

👉 ഈ അസുഖം ബാധിക്കുന്നവർക്ക് പൊക്കക്കുറവും, പുറം വേദനയും ഉണ്ടാകുന്നു.

👉ശരീരത്തിൻറ അപചയ പ്രവർത്തനങ്ങൾക്ക് കാൽസ്യം അത്യന്താപേക്ഷിതമാണ്.

👉ആഹാരത്തിൽ കാൽസ്യത്തിൻറ അളവ് കുറയുമ്പോൾ ശരീരം കാൽ സ്യത്തിന്റെ കലവറയായ എല്ലുകളിൽ നിന്നും കാൽസ്യം സ്വീകരിക്കുന്നു.

👉അതിനാലാണ് എല്ലുകൾക്ക് ഈ വിധം ബലം നഷ്ടപ്പെടുന്നത്.

🌸🌸🌸
Bone Cancer

👉വളരെ അപകടകാരികളായ മുഴകൾ അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന അവസ്ഥയാണിത്.

👉സന്ധിഭാഗങ്ങളിലും ഈ tumour- വളർന്ന് കാണുന്നുണ്ട്.

👉അർബുദത്തിന് കാരണമാ യേക്കാവുന്ന മുഴകൾ ശരീരത്തിൻറ ഇതര ഭാഗങ്ങളിൽനിന്നും രക്ത ധമനികൾ മുഖേനയോ, ലിംഫ്കൾ മുഖേനയോ എല്ലുകളിൽ എത്തിച്ചേർന്നും Bone Cancer- ന് കാരണമാകാറുണ്ട്.

👉 എല്ലുകളിലോ, സന്ധികളിലോ ചെറിയ മുഴകൾ പ്രത്യ ക്ഷപ്പെട്ട് അവ വളരാനാരംഭിക്കുന്നു.

👉സ്പർശനത്തിൽ വേദന ഉളവാക്കാതെ രാത്രികാലങ്ങളിൽ ഇവ അസുഖകരമായ അവസ്ഥ സംജാതമാക്കുന്നു.

👉 ഈ tumour- ൻറ വളർച്ച വളരെ സാവധാനമായതിനാൽ രോഗം കണ്ടുപിടിക്കുമ്പോൾ അവയുടെ വളർച്ച വളരെ മുമ്പിലെത്തിയിരിക്കും.


👉Chemotherapy മുഖേനയും, സർജറി മു ഖേനയും ഈ രോഗം നിയന്ത്രിക്കാവുന്നതാ ണ്.

👉 രോഗം ബാധിച്ച എല്ലുകൾ നീക്കം ചെയ്യു ന്നതിലൂടെയോ, tumour- തൊട്ടടുത്ത് നാഡി കളെയും, രക്തക്കുഴലുകളെയും ബാധിക്കാതെ തടയുന്നതിലൂടെയും ഒരു പരിധിവരെ
Bone Cancer-ഒഴിവാക്കാവുന്നതാണ്.


Osteoarthritis & Rheumatoid Arthritis

Rheumatoid Arthritis

👉Rheumatoid Arthritis ബാധിച്ചവരിൽ കൈകൾ, കണങ്കകൾ, പാദങ്ങൾ, കാൽക്കുഴകൾ, ഇടുപ്പ്, തോളുകൾ എന്നിവിടങ്ങളെ വികൃതമാക്കുന്നു. മാത്രമല്ല ഇവയുടെ ചലനങ്ങൾ പരിമിതപ്പെടുത്തി വേദനാജനകമാക്കുന്നു.

👉സന്ധികളി ലെ തരുണാസ്ഥികളെ നശിപ്പിച്ച് അസ്ഥികൾ തമ്മിലുള്ള അകലം കുറയ്ക്കന്നു.

👉 Synovial Cavity- കുറയുന്നതുമൂലം എല്ലുകൾ പരസ്പരം തട്ടുന്നതിനും തന്മൂലം നീർക്കെട്ട്, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു.
🌸🌸🌸

Osteoarthritis


👉Osteoarthritis സാധാരണയായി (45 വയസ് കഴിഞ്ഞവരുടെ) കഴുത്ത്, നട്ടെ ല്ല്, കാൽമുട്ട്, ഇടുപ്പ്, വിരലുകൾ, പാദങ്ങൾ എന്നിവയെയാണ് ബാധിക്കുന്നത്. വർഷങ്ങളോളം സന്ധികൾ പ്രവർത്തിക്കുന്നതിനാൽ അസ്ഥികൾക്കിടയിലെ തരുണാസ്ഥികൾ ക്ഷയിക്കുന്നു.

👉അതിനാൽ അസ്ഥികളുടെ അഗ്രഭാഗങ്ങൾ പരസ്പരം ഉരഞ്ഞ് സന്ധികൾ തടിക്കുന്നു.

👉 തന്മൂലം അസ്ഥികൾക്ക് തേയ്മാനം സംഭവിക്കുന്നു.

👉 ഒരിക്കൽ സന്ധി നശിച്ചാൽ അവയെ പൂർണ്ണമായും സുഖപ്പെടുത്താൻ സാധിക്കുകയില്ല.

👉 പകരം പ്ലാസ്റ്റിക് കൊണ്ടോ, stainles steel കൊണ്ടോ ഉള്ള artificial joints കൊണ്ട് ഈ രോഗം തരണം ചെയ്യാവുന്നതാണ്.