സന്ധിവാതം
👉സന്ധികൾക്ക് വീക്കം, വേദന എന്നിവ ഉണ്ടാക്കുന്ന ഒരു രോഗമാണിത്.
👉സാ ധാരണയായി കൗമാരക്കാർക്കാണ് കൂടു തലായി ഈ രോഗം കണ്ടുവരുന്നത്.
👉എല്ലുകൾക്കിടയിലെ കുഷൻ ആയി പ്രവർ ത്തിക്കുന്ന സന്ധികൾ അസ്ഥികൾ പരസ്പരം ഉരഞ്ഞ് നശിക്കാതെ സംരക്ഷിക്കുന്നു.
👉 ആരോഗ്യാവസ്ഥയിലുള്ള സന്ധി കൾ തരുണാസ്ഥിയാൽ നിർമ്മിതമായ തും സിഗ്ദ്ധമായതുമാണ്.
👉സന്ധിവാതം ബാധിച്ചവരിൽ സന്ധികളിലെ തരുണാസ്ഥികൾ നശിച്ച് സിഗ്ദ്ധതയില്ലാതായി തന്മൂലം വേദന ഉണ്ടാകുന്നു.
🌸🌸🌸
Osteoporosis
👉 പ്രായമായ സ്ത്രീകളിൽ കാണപ്പെടു ന്ന ഒരു അസ്ഥിരോഗമാണ്.
👉ഈ രോഗം ബാധിച്ചവരുടെ എല്ലുകൾക്ക് സാന്ദ്രത നഷ്ടപ്പെട്ട് ഭാരം കുറയുകയും, ബലക്ഷയം ഉണ്ടാകുകയും ചെയ്യുന്നു.
👉 മൈക്രോസ് കോപ്പിന്റെ സഹായത്താൽ പരിശോധിച്ചാൽ എല്ലുകൾക്കിടയിലൂടെ വിടവുകൾ കാണാവുന്നതാണ്.
👉 ഈ എല്ലുകൾക്ക് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
👉 നട്ടെല്ല്, ഇടുപ്പ്, കൈകൾ എന്നിവയ്ക്കാണ് ഈ സാദ്ധ്യത വളരെ കൂടുതൽ.
👉 ഈ അസുഖം ബാധിക്കുന്നവർക്ക് പൊക്കക്കുറവും, പുറം വേദനയും ഉണ്ടാകുന്നു.
👉ശരീരത്തിൻറ അപചയ പ്രവർത്തനങ്ങൾക്ക് കാൽസ്യം അത്യന്താപേക്ഷിതമാണ്.
👉ആഹാരത്തിൽ കാൽസ്യത്തിൻറ അളവ് കുറയുമ്പോൾ ശരീരം കാൽ സ്യത്തിന്റെ കലവറയായ എല്ലുകളിൽ നിന്നും കാൽസ്യം സ്വീകരിക്കുന്നു.
👉അതിനാലാണ് എല്ലുകൾക്ക് ഈ വിധം ബലം നഷ്ടപ്പെടുന്നത്.
🌸🌸🌸
Bone Cancer
👉വളരെ അപകടകാരികളായ മുഴകൾ അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന അവസ്ഥയാണിത്.
👉സന്ധിഭാഗങ്ങളിലും ഈ tumour- വളർന്ന് കാണുന്നുണ്ട്.
👉അർബുദത്തിന് കാരണമാ യേക്കാവുന്ന മുഴകൾ ശരീരത്തിൻറ ഇതര ഭാഗങ്ങളിൽനിന്നും രക്ത ധമനികൾ മുഖേനയോ, ലിംഫ്കൾ മുഖേനയോ എല്ലുകളിൽ എത്തിച്ചേർന്നും Bone Cancer- ന് കാരണമാകാറുണ്ട്.
👉 എല്ലുകളിലോ, സന്ധികളിലോ ചെറിയ മുഴകൾ പ്രത്യ ക്ഷപ്പെട്ട് അവ വളരാനാരംഭിക്കുന്നു.
👉സ്പർശനത്തിൽ വേദന ഉളവാക്കാതെ രാത്രികാലങ്ങളിൽ ഇവ അസുഖകരമായ അവസ്ഥ സംജാതമാക്കുന്നു.
👉 ഈ tumour- ൻറ വളർച്ച വളരെ സാവധാനമായതിനാൽ രോഗം കണ്ടുപിടിക്കുമ്പോൾ അവയുടെ വളർച്ച വളരെ മുമ്പിലെത്തിയിരിക്കും.
👉Chemotherapy മുഖേനയും, സർജറി മു ഖേനയും ഈ രോഗം നിയന്ത്രിക്കാവുന്നതാ ണ്.
👉 രോഗം ബാധിച്ച എല്ലുകൾ നീക്കം ചെയ്യു ന്നതിലൂടെയോ, tumour- തൊട്ടടുത്ത് നാഡി കളെയും, രക്തക്കുഴലുകളെയും ബാധിക്കാതെ തടയുന്നതിലൂടെയും ഒരു പരിധിവരെ
Bone Cancer-ഒഴിവാക്കാവുന്നതാണ്.
No comments:
Post a Comment