🔥 ന്യൂഡൽഹി
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനംചെയ്ത ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പത്തുദിവസത്തെ മെഗാ ചെങ്കോട്ട ഫെസ്റ്റിവൽ?
🔥 ഭാരത് ഭാഗ്യവിധാതാ
ലോക ഭൗമമണിക്കൂർ ദിനാചരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?
1. എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച ലോകമെമ്പാടും ഭൗമമണിക്കൂർ ആയി ആചരിക്കുന്നു
2. 2022 ല്‍ മാർച്ച് 26-നാണ് ഭൗമമണിക്കൂർ ആചരിച്ചത്.
3. 2022 ലെ തീം 'നമ്മുടെ ഭാവി രൂപപ്പെടുത്തുക' എന്നതായിരുന്നു
4. എല്ലാം ശരിയാണ്
🔥 4.എല്ലാം ശരിയാണ്
സ്വിസ് ഓപ്പൺ സൂപ്പര്‍ 300 ബാഡ്മിന്റൺ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിൾസ് കിരീടം തായ്‌ലാൻഡിലെ ബുസാനൻ ഒങ്ബംരുങ്ഫാനെ പരാജയപ്പെടുത്തി നേടിയത്?
🔥 പിവി സിന്ധു
വിങ്സ് ഇന്ത്യയുടെ 2022ലെ കോവിഡ് ചാമ്പ്യൻ പുരസ്കാരം നേടിയത്?
🔥 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്
യു എൻ ഇ പി 2022 ലോകത്തിലെ ഏറ്റവും ശബ്ദമലിനീകരണമുള്ള നഗരം?
🔥 ധാക്ക
2nd: മൊറാദാബാദ്
സാമ്പത്തിക നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി 100 കോടി രൂപയുടെ പ്രാരംഭ മുലധന സംഭാവനയോടെ സ്ഥാപിതമായ റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് (RBIH) 2022ൽ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉദ്ഘാടനം ചെയ്തത്?
🔥 ബാംഗ്ലൂരിൽ വച്ച്
പ്രതിരോധ മന്ത്രാലയത്തിലെ ഉപദേഷ്ടാവായി നിയമിച്ചത്?
🔥 ലെഫ്റ്റനന്റ് ജനറല്‍ വിനോദ് ജി ഖണ്ഡാരെ
കേരളത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ച കടല്‍തീരം?
🔥 ബേപ്പൂർ
പൂർണ്ണമായും ഉരുക്കു മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ റോഡ് നിലവിൽ വന്നത്?
🔥 സൂററ്റ്
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസർച്ച് കൗൺസിൽ ഓഫ്ഇന്ത്യയുടെ പുതിയ ചെയര്‍മാനായി നിയമിതനായത്?
🔥 ശശി സിൻഹ