20 Apr 2022

ശരാശരി

🔥 രണ്ടോ അതിലധികമോ സംഖ്യകളുടെ തുക യെ അവയുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണ് ആ സംഖ്യകളുടെ ശരാശരി

 ശരാശരി=

സംഖ്യകളുടെ തുക / സംഖ്യകളുടെ എണ്ണം


👉 1 മുതൽ തുടർച്ചയായ n ഒറ്റസംഖ്യകളുടെ ശരാശരി n തന്നെയായിരിക്കും


🔥 ഒന്നു മുതൽ തുടർച്ചയായ 50 ഒറ്റ സംഖ്യകളുടെ ശരാശരി 50 തന്നെയാണ്.


👉 ഒന്നു മുതൽ തുടർച്ചയായ n ഒറ്റ സംഖ്യകളുടെ തുക n² ആയിരിക്കും

🔥 ഒന്നു മുതൽ തുടർച്ചയായ 10 ഒറ്റ സംഖ്യകളുടെ തുക 10² =100 ആയിരിക്കും

👉 2 മുതൽ തുടർച്ചയായ n ഇരട്ട സംഖ്യകളുടെ ശരാശരി n+1 ആയിരിക്കും


🔥 2 മുതൽ തുടർച്ചയായ 50 ഇരട്ട സംഖ്യകളുടെ ശരാശരി 51 ആയിരിക്കും

👉 2 മുതൽ തുടർച്ചയായ n ഇരട്ട സംഖ്യകളുടെ തുക= n(n+1) 


🔥 2 മുതൽ തുടർച്ചയായ 10 ഇരട്ട സംഖ്യകളുടെ തുക= 10(10+1)=110 ആയിരിക്കും


👉 ഒരാൾ എ യിൽ നിന്ന് ബി യിലേക്ക്  x km/hr  വേഗതയിലും തിരികെ ബി യിൽ നിന്ന് എ യിലേക്ക് y km/hr വേഗതയിലും  സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗത = 2xy/(x+y)  km/hr


🔥ഒരാൾ എ യിൽ നിന്ന് ബി യിലേക്ക് x km/hr വേഗതയിലും തിരികെ ബി യിൽ നിന്ന് എ യിലേക്ക് y km/hr വേഗതയിലും  തിരിച്ച് ബി യിലേക്ക് z km/hr വേഗതയിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗത
= 3xyz/(xy+yz+zx) km/hr


😍 n സംഖ്യകളുടെ ശരാശരി x ആണെങ്കിൽ അതിൽ ഓരോ സംഖ്യയോടും a കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി x+a ആണ്

😍  n സംഖ്യകളുടെ ശരാശരി x ആണെങ്കിൽ അതിൽ ഓരോ സംഖ്യയോടും a കുറച്ചാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി x-a ആണ്.



🔥 5 സംഖ്യകളുടെ ശരാശരി 20 ആണെങ്കിൽ അതിൽ ഒരു സംഖ്യയോടും  മൂന്നു കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ  ശരാശരി 20+3=23 ആണ്

🔥 അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണെങ്കിൽ അതിൽ ഓരോ സംഖ്യയോടും 2 കുറച്ചാൽ കിട്ടുന്ന സംഖ്യ കളുടെ ശരാശി 20-2=18 ആണ് 

No comments: