പസഫിക് സമുദ്രത്തിലെ മർദ്ദ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റമാണ് ദക്ഷിണ ആന്തോളനം.
എന്താണ് ENSO?
ദക്ഷിണ ആന്തോളനം, എൽനിനോ എന്നീ പ്രതിഭാസങ്ങളുടെ സംയോജിത ഫലമാണ് ENSO
പ്രാദേശിക വാതങ്ങൾക്ക് കാരണമെന്ത്?
ദൈനികമായോ കാലികമായോ ഭൗമോപരിതലം ചൂടാകുന്നതിലെയും തണുക്കുന്നതിനേയും വ്യത്യാസങ്ങൾ നിരവധി പ്രാദേശിക വാതങ്ങൾക്ക് കാരണമാകുന്നു.
എന്താണ് കാറ്റബാറ്റിക്ക്കാറ്റ്?
ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെയാണ് കാറ്റബാറ്റിക്ക്കാറ്റ് എന്ന് പറയുന്നത്
എന്താണ് അഡിയാബാറ്റിക് കാറ്റ്?
വായു ഭൗമോപരിതലത്തിലേക്ക് താഴുന്നതിനെ തുടർന്ന് ചൂടുപിടിക്കുന്ന പ്രക്രിയ.
വായു സഞ്ചയങ്ങൾ അഞ്ച് തരം
ഉഷ്ണ മേഖല സമുദ്രവായു സഞ്ചയം
ഉഷ്ണ മേഖല വൻകര വായു സഞ്ചയം
ധ്രുവീയ സമുദ്രവായു സഞ്ചയം
ധ്രുവീയ വൻകര വായു സഞ്ചയം
ആർട്ടിക് വൻകര വായു സഞ്ചയം
എന്താണ് വാതമുഖങ്ങൾ?
അഭിമുഖമായി നിൽക്കുന്ന രണ്ട് വ്യത്യസ്ത വായു സഞ്ചയങ്ങൾ തമ്മിലുള്ള അതിർവരമ്പാണ് വാതമുഖം.
വാതകങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയയാണ് വാതമുഖോൽപ്പത്തി
ശീതവാതമുഖം,ഉഷ്ണവാതമുഖം, നിശ്ചല വാതമുഖം, സംരുദ്ധ വാതമുഖം എന്നിവ 4 തരം വാതമുഖങ്ങൾ ഉണ്ട്.