11 May 2023

മാർത്താണ്ഡവർമ്മ

രാമവർമ്മയുടെ കാലത്ത് രാജകീയ അധികാരം തകർന്നു( 1721 മുതൽ 1729 വരെ).

 വേണാട് ഉടമ്പടി ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിയുമായി ഒപ്പുവച്ചു 1723ൽ.

 അടുത്ത രാജകീയ അവകാശിയായി മാർത്താണ്ഡവർമ്മ രാജാവിന് വേണ്ടി ഒപ്പുവച്ചു

 ബ്രിട്ടീഷുകാർക്ക് വേണ്ടി കുളച്ചല്ലിൽ ഒരു കോട്ട കെട്ടിക്കൊടുക്കാമെന്ന് രാമവർമ്മ ഏറ്റു

 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഉടമ്പടി ഒപ്പുവെച്ചത് ഇതാണ്.

മാർത്താണ്ഡവർമ്മ യുവരാജാവും അഞ്ചുതെങ്ങിലെ കമാൻഡർ അലക്സാണ്ടർ ഓമും ഒപ്പുവച്ചു.

 1726 രാമവർമ്മ മധുരനായ്ക്കനുമായി ഒരു ഉടമ്പടി ഉണ്ടാക്കി

 പിള്ളമാർക്കും മറ്റു വിരുദ്ധ ശക്തികൾക്കും എതിരെ വേണാടിനെ സഹായിക്കാൻ ഒരു സൈന്യ വിഭാഗത്തെ അയച്ചുകൊടുക്കാം എന്ന് മധുരനായ്ക്കൻ  സമ്മതിച്ചു

 ഭരണത്തിലേറിയ ശേഷം തമ്പി മാരെയും പിള്ളമാരെയും ഒതുക്കി

 ആറ്റിങ്ങൽ ലയിപ്പിച്ചു

ഉണ്ണികേരളവർമ്മയെ പരാജയപ്പെടുത്തി കൊല്ലം കീഴടക്കി.

മാർത്താണ്ഡവർമ്മയുടെ ദളവയാണ് രാമയ്യൻ

ഇളയിടത്ത് സ്വരൂപം എന്നറിയപ്പെടുന്നത് കൊട്ടാരക്കര

സ്വരൂപത്തിലെ മൂപ്പൻ 1736 മരിച്ചപ്പോൾ മൂത്തറാണിയെ അധികാരമേൽക്കാൻ മാർത്താണ്ഡവർമ്മ അനുവദിച്ചില്ല

 1741ൽ റാണിയെ ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരിയായി ഡച്ചുകാർ പ്രതിഷ്ഠിച്ചു

1741 ഓഗസ്റ്റ് പത്താം തീയതി കുളച്ചല്ലിൽ വെച്ച് നടന്ന സുപ്രധാന യുദ്ധത്തിൽ മാർത്താണ്ഡവർമ്മ വിജയം നേടി. ഇതാണ് കുളച്ചൽ യുദ്ധം. ഇതിലൂടെ ഇളയിടത്ത് സ്വരൂപം മാർത്താണ്ഡവർമ്മ പിടിച്ചടക്കി.

ചെമ്പകശ്ശേരി അഥവാ പുറക്കാട് അല്ലെങ്കിൽ അമ്പലപ്പുഴ. അമ്പലപ്പുഴ യുദ്ധം വഴി ആ സ്ഥലവും മാർത്താണ്ഡവർമ്മ  നേടിയെടുത്തു 


 1746 കായംകുളം കീഴടക്കി

 1753ല്‍ മാവേലിക്കര ഉടമ്പടി അനുസരിച്ച് ഡച്ചുക്കാർ തദ്ദേശീയ രാജാക്കന്മാരുടെ അഭിപ്രായവ്യത്യാസങ്ങളിൽ ഒരു കാരണവശാലും പങ്കു ചേരില്ല എന്ന് ഉറപ്പു നൽകി.

 1754 കൊച്ചി സൈന്യവുമായി തിരുവിതാംകൂർ ഏറ്റുമുട്ടി

 1757 തിരുവിതാംകൂറും കൊച്ചിയും തമ്മിൽ സഖ്യം 
ഉണ്ടായി- സാമൂതിരിക്കെതിരെ ഒന്നിച്ചു

 പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി പ്രീതിക്കായി നടത്തിവരുന്ന ഒരു യാഗമാണ് മുറജപം ഇതിന്റെ ആരംഭം കുറിച്ചത് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് ആണ്.

 തൃപ്പടിദാനം നടത്തിയത് മാർത്താണ്ഡവർമ്മയാണ്

 വേണാൾ ഉടമ്പടി 1723
 കുളച്ചൽ യുദ്ധം  1741
 പുറക്കാട് യുദ്ധം 1746
 ആധുനിക തിരുവിതാംകൂറിന്റെ ശില്പി
 മോഡേൺ അശോക എന്നറിയപ്പെടുന്നു
 ആസ്ഥാനം കൽക്കുളം
 കുഞ്ചൻ നമ്പ്യാർ,രാമപുരത്ത് വാര്യർ- സദസ്സ് അലങ്കരിച്ച കവികൾ

 എട്ടരയോഗം - പത്മനാഭസ്വാമി ക്ഷേത്രത്തിലെ  ഭരണ നിർവ്വാഹ കമ്മിറ്റി
 വാണിജ്യവകുപ്പ്- മുളകുമടിശീല 


1753 മാവേലിക്കര സന്ധി

 തിരുവിതാംകൂറിൽ ജന്മിത്വം ഭരണം അവസാനിപ്പിച്ചതും മാർത്താണ്ഡവർമ്മ.



No comments: