Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

28 Nov 2022

കേരളത്തിലെ കനാലുകൾ psc

1) പാർവതി പുത്തനാർ-
വേളി കായലിനെ കഠിനംകുളം കായലുമായി ബന്ധിപ്പിക്കുന്നു

2) പയ്യോളി കനാൽ-
കോഴിക്കോട് അകലാപ്പുഴകായലിനെ കുറ്റ്യാടിപുഴയുമായി ബന്ധിപ്പിക്കുന്നു

3) പൊന്നാനി കനാൽ-
 ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നു

4) സുൽത്താൻ കനാൽ-
 വളപ്പട്ടണം നദിയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്നു

5) ചവറ പന്മനത്തോട്-
കായംകുളം കായലിനെ അഷ്ടമുടിക്കായി ബന്ധിപ്പിക്കുന്നു.

6) കനോലി കനാൽ-
കോരപ്പുഴ, കല്ലായി പുഴ, ബേക്കൽ പുഴ എന്നിവയെ ബന്ധിപ്പിക്കുന്നു

7) സൂയസ് കനാൽ എന്നറിയപ്പെടുന്ന കനാൽ?
-സുൽത്താൻ കനാൽ

8) കേരളത്തിലെ ആദ്യത്തെ മനുഷ്യനിർമ്മിത കനാൽ?
- കനോലി കനാൽ

9) 1848 എച്ച് വി കനോലി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു ജലപാത സൃഷ്ടിക്കാൻ ആരംഭിച്ച കനാൽ?
- കനോലി കനാൽ

10) 1766ൽ ഹൈദരലി നിർമ്മിച്ച കനാൽ?
- സുൽത്താൻ കനാൽ

3 May 2020

കേരള ചരിത്രം ഭാഗം 2

യൂറോപ്യൻമാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോട്ട ഏത്

🦋    ഫോർട്ട് മാനുവൽ

 വൈപ്പിൻ ദ്വീപിൽ പള്ളിപ്പുറത്താണ് ഈ കോട്ട സ്ഥാപിച്ചത്. ആയക്കോട്ട, അഴിക്കോട്ട,  വൈപ്പിൻ കോട്ട, പള്ളിപ്പുറം കോട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു



പാശ്ചാത്യ രീതിക്ക് പ്രാധാന്യം നൽകി പാശ്ചാത്യർ ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും പഴക്കംചെന്ന കോട്ടാരം ഏത് ? 

🦋   ഡച്ച് കൊട്ടാരം (മട്ടാഞ്ചേരി)

കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം ആയിരുന്ന കൊട്ടാര സമുച്ചയം ഏത്? 

🦋   ഹിൽ പാലസ് (തൃപ്പൂണിത്തുറ)

കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം

🦋   ഹിൽ പാലസ്

ഫ്രാൻസിസ്കോ ഡി അൽമേഡ കോലത്തിരിയുടെ അനുമതിയോടെ കണ്ണൂർ നഗരത്തിൽ നിർമ്മിച്ച കോട്ട

🦋   സെന്റ് ആഞ്ജലോ കോട്ട

 
ആറ്റിങ്ങൽ റാണിയിൽ നിന്ന് അനുമതി വാങ്ങി 1695ൽ ഇംഗ്ലീഷുകാർ നിർമിച്ച കോട്ട

🦋   അഞ്ചുതെങ്ങ് കോട്ട

കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട നിർമ്മിച്ചതാര്


🦋   ശിവപ്പ നായിക്

1766 മൈസൂർ സുൽത്താൻ ഹൈദരലി നിർമ്മിച്ച കോട്ട

 🦋   പാലക്കാട് ടിപ്പുസുൽത്താൻ 
കോട്ട 

ഉദയഗിരി, കൽക്കുളം എന്നീ കോട്ടകൾ പണികഴിപ്പിച്ചത്

🦋   മാർത്താണ്ഡവർമ്മ

 ഡിലനോയിയുടെ ശവകുടീരം 

🦋   ഉദയഗിരി കോട്ടയിൽ

കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി ഏത് രാജ്യത്താണ്

🅰 ഇന്ത്യയിൽ
( മട്ടാഞ്ചേരി ജൂതപ്പള്ളി)

കേരളത്തിലെ നദികൾ

📕 കേരളത്തിലെ ഏറ്റവും വലിയ നദി

 പെരിയാർ 

📕 പെരിയാറിന്റെ  നീളം

244 Km

📕 മുതിരപ്പുഴ,  പെരുന്തോണിയാർ,  ചെറുതോണിയാർ, മുല്ലയാർ, കട്ടപ്പനയാർ എന്നിവ ഏത് നദിയുടെ പോഷകനദിയാണ്

 പെരിയാർ

📕 കൗടില്യ അർത്ഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി

 പെരിയാർ


📕 ഭാരതപ്പുഴയുടെ നീളം എത്ര

209 Km

📕 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി

 ഭാരതപ്പുഴ 

📕 കേരളത്തിന്റെ  നൈൽ നദി എന്നറിയപ്പെടുന്നത്

 ഭാരതപ്പുഴ

📕 തൂതപ്പുഴ, കണ്ണാടിപ്പുഴ,  കൽപ്പാത്തിപ്പുഴ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്

 ഭാരതപ്പുഴ

📕 നിള നദി എന്നറിയപ്പെടുന്നത്

 ഭാരതപ്പുഴ


📕 കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി

 പമ്പ 

 📕 പമ്പയുടെ നീളം

 176 Km

📕 ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി

 പമ്പ

📕 കക്കി,  കല്ലട,  അഴുത എന്നിവ ഏത് നദിയുടെ പോഷകനദികളാണ്

 പമ്പ


📕 കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നദി

 ചാലിയാർ


📕 ചാലിയാറിനെ നീളം എത്ര

169 Km


📕 കേരളത്തിലെ  ഏറ്റവും വലിയ അഞ്ചാമത്തെ നദി 

 ചാലക്കുടി

📕 ചാലക്കുടി പുഴയുടെ നീളം

 145.5 Km


📕 കേരളത്തിന്റെ  ഏറ്റവും തെക്കേ അറ്റത്തുള്ള നദി

 നെയ്യാർ 

📕 കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി

 മഞ്ചേശ്വരം പുഴ

📕 കേരളത്തിലെ ഏറ്റവും ചെറിയ നദി

മഞ്ചേശ്വരം പുഴ

📕 മഞ്ചേശ്വരം നദിയുടെ നീളം

16 Km

📕 കിഴക്കോട്ടൊഴുകുന്ന കബനി,  പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ കൈവഴികൾ ആണ്

 കാവേരി

2 May 2020

കേരള ചരിത്രം PART 1

History of Kerala

അവസാനത്തെ കുലശേഖര ഭരണാധികാരി ആരായിരുന്നു

🌟 രാമവർമ്മ കുലശേഖരൻ

കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

🌟 കുലശേഖരന്മാരുടെ ഭരണകാലം

തെക്കുപടിഞ്ഞാറൻ കാലവർഷകാറ്റിന്റെ ഗതി കണ്ടുപിടിച്ച നാവികൻ ആര്

 🌟ഹിപ്പാലസ്

ഹിപ്പാലസ് ഏതു ദേശക്കാരൻ ആയിരുന്നു

🌟 ഗ്രീക്കുകാരൻ

 കേരളത്തെ കുറിച്ച് പരാമർശമുള്ള ആദ്യത്തെ സംസ്കൃത കൃതി ഏത്

 🌟ഐതരേയ ആരണ്യകം

 കേരളത്തെ കുറിച്ച് ഒട്ടേറെ വർണ്ണനകൾ ഉള്ള കാളിദാസന്റെ  കൃതി ഏത് 

🌟രഘുവംശം 

ഒന്നാം ചേര സാമ്രാജ്യത്തിന്റെ  രാജധാനി ഏതായിരുന്നു 

🌟 വഞ്ചി മുതൂർ

 രണ്ടാം ചേര സാമ്രാജ്യത്തിന് തലസ്ഥാനം ഏതായിരുന്നു

🌟 മഹോദയപുരം
 
 പ്രാചീന കേരളത്തിൽ ജൈനമതത്തിന്റെ  ഏറ്റവും പ്രധാന കേന്ദ്രമായിരുന്നു 

🌟തൃക്കണാമതിലകം

 പ്രാചീന കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രമായിരുന്നത്

 🌟ശ്രീമൂലവാസം

 ഏതു മതത്തിന്റെ സ്വാധീന ഫലമായിരുന്നു ആയുർവേദ ചികിത്സാ പദ്ധതിക്ക് കേരളത്തിൽ വൻപ്രചാരം ആരംഭിച്ചത് 

🌟ബുദ്ധമതത്തിന്റെ 

 അഷ്ടാംഗഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിന്റെ കർത്താവ് ആര്

 🌟വാഗ്ഭടൻ

 പ്രസിദ്ധ മീമാംസ പണ്ഡിതനായ പ്രഭാകരന്റെ  തത്വചിന്ത എന്ത് പേരിൽ അറിയപ്പെടുന്നു

🌟 ഗുരു മതം

 ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കരയിൽ വന്നെത്തിയത് എന്ന്

🌟AD 52

 ജൂതന്മാർ ആദ്യമായി കേരളത്തിൽ എത്തിയ വർഷം 

🌟AD 68 കൊടുങ്ങല്ലൂരിൽ

 തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം

 🌟ആയ് രാജവംശം

 ആയ്  രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു 

🌟 പൊതിയിൽ മലയിലെ ആയ്കുടി

Join our Telegram Channel

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം 


🌸 തിരുവിതാംകൂർ ആദ്യകാലത്ത് വേണാട് എന്ന് അറിയപ്പെട്ടിരുന്നു.

 🌸 തിരുവിതാംകൂർ രാജവംശം ആദ്യകാലത്ത് തൃപ്പാപ്പൂർ സ്വരൂപം എന്നും ഭരണാധികാരികൾ തൃപ്പാപ്പൂർ മൂപ്പൻ എന്നും അറിയപ്പെട്ടിരുന്നു

🌸 1729 നാണ് ആധുനിക തിരുവിതാംകൂർ ശില്പിയായ അനിഴം തിരുനാൾ ബാല മാർത്താണ്ഡവർമ്മ അധികാരത്തിലെത്തുന്നത്

🌸 കേരളത്തിന്റെ തലസ്ഥാനം നഗരം സ്ഥിതി ചെയ്യുന്ന ജില്ല

🌸 കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ ഡിവിഷനുകൾ ഉള്ള ജില്ല

🌸 കേരളത്തിൽ ഏറ്റവുമധികം തൊഴിൽരഹിതർ ഉള്ള ജില്ല

🌸 പൂർണ്ണ മൊബൈൽ കണക്ടിവിറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല

 🌸കേരളത്തിൽ ഏറ്റവും കൂടുതൽ എൻജിനീയറിങ് കോളേജുകൾ ഉള്ള ജില്ല

 🌸കേരളത്തിലെ ആദ്യത്തെ പുകയില പരസ്യരഹിത ജില്ല

 🌸കേരളത്തിലെ ആദ്യ ബാല ഭിക്ഷാടനം വിമുക്ത ജില്ല

 🌸ഏഴു കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാരും നിത്യഹരിത നഗരം എന്ന് മഹാത്മജിയും വിശേഷിപ്പിച്ചത് തിരുവനന്തപുരത്തെ ആണ്

 🌸ഭൂലോക വൈകുണ്ഠം,  കൊട്ടാരങ്ങളുടെ നഗരം എന്നിങ്ങനെ വിളിക്കുന്ന തിരുവനന്തപുരത്താണ്.

 🌸ശുകഹരിന്നപുരം ശുകമൃഗാ ലയം എന്നിങ്ങനെ പ്രാചീന സംസ്കൃത നാമങ്ങളിൽ അറിയപ്പെട്ടത് കിളിമാനൂർ ആയിരുന്നു

🌸വേണാടിലെ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി

 ഉമയമ്മറാണി

 🌸കേരളത്തിൽ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം

 1721 ആറ്റിങ്ങൽ കലാപം 
(ഉമയമ്മറാണിയുടെ ഭരണകാലത്തായിരുന്നു ഇത്) 

🌸 ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യ കോട്ട 

അഞ്ചുതെങ്ങ് കോട്ട
(1695ൽ പണി പൂർത്തിയായി )

🌸 കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ

 തിരുവനന്തപുരം 

🌸 ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണം

 1963 നവംബർ 21 തുമ്പയിൽ നിന്ന്

 നൈക്ക് അപ്പാച്ചെ എന്നായിരുന്നു റോക്കറ്റിന്റെ പേര്

🌸 കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം

 തിരുവിതാംകൂർ റേഡിയോ നിലയം 1943

🌸 ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക്

 തിരുവനന്തപുരം 1995

🌸 കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്രം

  തിരുവനന്തപുരം
1985 ജനുവരി 1

🌸 കേരളത്തിലെ ആദ്യത്തെ മ്യൂസിയം

 തിരുവനന്തപുരം മ്യൂസിയം
 1857

🌸 കേരളത്തിലെ ആദ്യ മൃഗശാല

 തിരുവനന്തപുരം സുവോളജിക്കൽ പാർക്ക് 1859

( രാജ്യത്തെ തന്നെ പഴക്കംചെന്ന മൃഗശാല)

🌸 കേരളത്തിലെ ആദ്യ വനിതാ ജയിൽ

 നെയ്യാറ്റിൻകര 

🌸കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ

 നെട്ടുകാൽത്തേരി

🌸 ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്

 വെള്ളനാട്

🌸 കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

 തിരുവനന്തപുരം 1951

🌸 തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത്

 വിഴിഞ്ഞം

 🌸കേരളത്തിലെ ആദ്യ മൊബൈൽ കോടതി, സായാഹ്ന കോടതി, സ്ഥിരം ലോക് അദാലത്ത്

 തിരുവനന്തപുരം

🌸 കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം

 തിരുവനന്തപുരം തുളസി ഹിൽസ്

🌸സതേൺ എയർകമാൻഡിൽ ആസ്ഥാനം

 തിരുവനന്തപുരം(1984 ജൂലൈ 19)

🌸 കേരളത്തിലെ ആദ്യ എടിഎം ആരംഭിച്ചത് 

1992 ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്‌,  തിരുവനന്തപുരം


തിരുവിതാംകൂർ രാജാക്കന്മാർ

History of Kerala

തിരുവിതാംകൂർ രാജാക്കന്മാർ

 1) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)

 പത്മനാഭപുരം ആസ്ഥാനം, 1741 കുളച്ചൽ യുദ്ധം, പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവയ്ക്ക് തുടക്കം, 1750 ജനുവരിയിൽ തൃപ്പടിദാനം നടത്തി

 2) കാർത്തികതിരുനാൾ രാമവർമ്മ (1758-1798)

 കാർത്തികതിരുനാൾ രാമവർമ്മ ഭരണ കേന്ദ്രം തിരുവനന്തപുരം ആക്കി 

 ഏറ്റവും കൂടുതൽ കാലം ഭരിച്ച തിരുവിതാംകൂർ രാജാവും കാർത്തിക തിരുനാൾ രാമവർമ്മ തന്നെയാണ്. ഇദ്ദേഹം ധർമ്മരാജ,  കിഴവൻ രാജ എന്ന് അറിയപ്പെടുന്നു.

 3) അവിട്ടം തിരുനാൾ ബാലരാമവർമ്മ (1789-1810)

 ശക്തനായ ഭരണാധികാരി, തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് കീഴിലായിരുന്നു, ഇദ്ദേഹത്തിന്റെ ദിവാനായിരുന്നു വേലുത്തമ്പി

4)ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായി(1811-1815)

 തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി, അലോപ്പതി ചികിത്സാരീതി ആരംഭിച്ചു

5) ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ഭായി (1815-1829)

 പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി, കോട്ടയത്തും  ആലപ്പുഴയിലും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു

6) സ്വാതി തിരുനാൾ രാമവർമ്മ(1829-1846)

 ഗർഭശ്രീമാൻ,  ദക്ഷിണഭോജൻ,  സംഗീതജ്ഞരിൽ രാജാവ്,  രാജാക്കന്മാരിൽ  സംഗീതജ്ഞൻ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു

 തിരുവനന്തപുരം മ്യൂസിയം,  മൃഗശാല,  ഗവൺമെന്റ് പ്രസ്സ്,  നക്ഷത്രബംഗ്ലാവ്, കുതിരമാളിക എന്നിവ ഇദ്ദേഹത്തിന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.
 തിരുവിതാംകൂറിലെ ആദ്യ ജനസംഖ്യ കണക്കെടുപ്പ്,  ശുചീന്ദ്രം കൈമുക്ക് 

7) ഉത്രം തിരുനാൾ  മാർത്താണ്ഡവർമ്മ (1847-1860)

 ചാന്നാർ ലഹള യുടെ ഭാഗമായി സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതി നൽകി, കേരളത്തിലെ ആദ്യ കയർ ഫാക്ടറി, ആദ്യ പോസ്റ്റ് ഓഫീസ് എന്നിവ  ആരംഭിച്ചു.

8) ആയില്യം തിരുനാൾ രാമവർമ്മ (1860-1880)

 തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്,  ലോ കോളേജ്,  ആർട്സ് കോളേജ്, മാനസിക ആശുപത്രി,  ജനറൽ ഹോസ്പിറ്റൽ എന്നിവയും പുനലൂർ തൂക്കു പാലവും നിർമ്മിച്ചു, എം സി റോഡിന്റെ പണി പൂർത്തിയാക്കി, വിക്ടോറിയ രാജ്ഞിയിൽ നിന്നും മഹാരാജാ പട്ടം ലഭിച്ചു.

9) വിശാഖം തിരുനാൾ രാമവർമ്മ(1880-1885)

 മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നൽകി, സമ്പൂർണ്ണ ഭൂസർവേ നടന്നു, പണ്ഡിതനായ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

10) ശ്രീ മൂലം തിരുനാൾ രാമവർമ്മ (1885-1924)

 തിരുവനന്തപുരം ആയുർവേദ കോളേജ്, വനിതാ കോളേജ്, വി ജെ ടി ഹാൾ, ദുർഗുണ പരിഹാര പാഠശാല  എന്നിവ ആരംഭിച്ചു. ഈഴവ മെമ്മോറിയൽ മലയാളി മെമ്മോറിയൽ എന്നിവ സമർപ്പിക്കപ്പെട്ടു. ദേശാഭിമാനി  രാമകൃഷ്ണപിള്ളയെ നാടു കടത്തിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്

11) പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി(1924- 1931)

 ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി എന്നിവ നിരോധിച്ചു, ബഹുഭാര്യത്വത്തെ നിയമവിരുദ്ധമാക്കി, തിരുവനന്തപുരം നഗരത്തെ വൈദ്യുതീകരിച്ച അതു മരുമക്കത്തായം അവസാനിപ്പിച്ചതും ഇവരുടെ കാലത്താണ്


12) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ(1931-1949)

 അവസാനത്തെ ഭരണാധികാരി, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ്, അഭിരാം കൂർ സർവകലാശാല പള്ളിവാസൽ പദ്ധതി പുനലൂർ പ്ലൈവുഡ് ഫാക്ടറി ഭൂപണയ ബാങ്ക് തിരുവിതാംകൂർ റബ്ബർ ബോക്സ് കുണ്ടറ കളിമൺ ഫാക്ടറി പെരിയാർ വന്യജീവി സങ്കേതം എന്നിവ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്ത്, 1936 നവംബർ 12ന് ക്ഷേത്ര പ്രവേശന വിളംബരം നടത്തി
 കടൽ യാത്ര ചെയ്ത ആദ്യ തിരുവിതാംകൂർ ഭരണാധികാരി
തിരുക്കൊച്ചി പ്രസ്ഥാനത്തിന്റെ രാജ് പ്രമുഖ് 
 ദിവാൻ- സർ സി പി രാമസ്വാമി അയ്യർ.

Join our Telegram channel :