2 May 2020

തിരുവിതാംകൂർ രാജാക്കന്മാർ

History of Kerala

തിരുവിതാംകൂർ രാജാക്കന്മാർ

 1) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)

 പത്മനാഭപുരം ആസ്ഥാനം, 1741 കുളച്ചൽ യുദ്ധം, പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവയ്ക്ക് തുടക്കം, 1750 ജനുവരിയിൽ തൃപ്പടിദാനം നടത്തി

 2) കാർത്തികതിരുനാൾ രാമവർമ്മ (1758-1798)

 കാർത്തികതിരുനാൾ രാമവർമ്മ ഭരണ കേന്ദ്രം തിരുവനന്തപുരം ആക്കി 

 ഏറ്റവും കൂടുതൽ കാലം ഭരിച്ച തിരുവിതാംകൂർ രാജാവും കാർത്തിക തിരുനാൾ രാമവർമ്മ തന്നെയാണ്. ഇദ്ദേഹം ധർമ്മരാജ,  കിഴവൻ രാജ എന്ന് അറിയപ്പെടുന്നു.

 3) അവിട്ടം തിരുനാൾ ബാലരാമവർമ്മ (1789-1810)

 ശക്തനായ ഭരണാധികാരി, തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് കീഴിലായിരുന്നു, ഇദ്ദേഹത്തിന്റെ ദിവാനായിരുന്നു വേലുത്തമ്പി

4)ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായി(1811-1815)

 തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി, അലോപ്പതി ചികിത്സാരീതി ആരംഭിച്ചു

5) ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ഭായി (1815-1829)

 പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി, കോട്ടയത്തും  ആലപ്പുഴയിലും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു

6) സ്വാതി തിരുനാൾ രാമവർമ്മ(1829-1846)

 ഗർഭശ്രീമാൻ,  ദക്ഷിണഭോജൻ,  സംഗീതജ്ഞരിൽ രാജാവ്,  രാജാക്കന്മാരിൽ  സംഗീതജ്ഞൻ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു

 തിരുവനന്തപുരം മ്യൂസിയം,  മൃഗശാല,  ഗവൺമെന്റ് പ്രസ്സ്,  നക്ഷത്രബംഗ്ലാവ്, കുതിരമാളിക എന്നിവ ഇദ്ദേഹത്തിന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.
 തിരുവിതാംകൂറിലെ ആദ്യ ജനസംഖ്യ കണക്കെടുപ്പ്,  ശുചീന്ദ്രം കൈമുക്ക് 

7) ഉത്രം തിരുനാൾ  മാർത്താണ്ഡവർമ്മ (1847-1860)

 ചാന്നാർ ലഹള യുടെ ഭാഗമായി സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതി നൽകി, കേരളത്തിലെ ആദ്യ കയർ ഫാക്ടറി, ആദ്യ പോസ്റ്റ് ഓഫീസ് എന്നിവ  ആരംഭിച്ചു.

8) ആയില്യം തിരുനാൾ രാമവർമ്മ (1860-1880)

 തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്,  ലോ കോളേജ്,  ആർട്സ് കോളേജ്, മാനസിക ആശുപത്രി,  ജനറൽ ഹോസ്പിറ്റൽ എന്നിവയും പുനലൂർ തൂക്കു പാലവും നിർമ്മിച്ചു, എം സി റോഡിന്റെ പണി പൂർത്തിയാക്കി, വിക്ടോറിയ രാജ്ഞിയിൽ നിന്നും മഹാരാജാ പട്ടം ലഭിച്ചു.

9) വിശാഖം തിരുനാൾ രാമവർമ്മ(1880-1885)

 മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നൽകി, സമ്പൂർണ്ണ ഭൂസർവേ നടന്നു, പണ്ഡിതനായ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

10) ശ്രീ മൂലം തിരുനാൾ രാമവർമ്മ (1885-1924)

 തിരുവനന്തപുരം ആയുർവേദ കോളേജ്, വനിതാ കോളേജ്, വി ജെ ടി ഹാൾ, ദുർഗുണ പരിഹാര പാഠശാല  എന്നിവ ആരംഭിച്ചു. ഈഴവ മെമ്മോറിയൽ മലയാളി മെമ്മോറിയൽ എന്നിവ സമർപ്പിക്കപ്പെട്ടു. ദേശാഭിമാനി  രാമകൃഷ്ണപിള്ളയെ നാടു കടത്തിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്

11) പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി(1924- 1931)

 ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി എന്നിവ നിരോധിച്ചു, ബഹുഭാര്യത്വത്തെ നിയമവിരുദ്ധമാക്കി, തിരുവനന്തപുരം നഗരത്തെ വൈദ്യുതീകരിച്ച അതു മരുമക്കത്തായം അവസാനിപ്പിച്ചതും ഇവരുടെ കാലത്താണ്


12) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ(1931-1949)

 അവസാനത്തെ ഭരണാധികാരി, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ്, അഭിരാം കൂർ സർവകലാശാല പള്ളിവാസൽ പദ്ധതി പുനലൂർ പ്ലൈവുഡ് ഫാക്ടറി ഭൂപണയ ബാങ്ക് തിരുവിതാംകൂർ റബ്ബർ ബോക്സ് കുണ്ടറ കളിമൺ ഫാക്ടറി പെരിയാർ വന്യജീവി സങ്കേതം എന്നിവ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്ത്, 1936 നവംബർ 12ന് ക്ഷേത്ര പ്രവേശന വിളംബരം നടത്തി
 കടൽ യാത്ര ചെയ്ത ആദ്യ തിരുവിതാംകൂർ ഭരണാധികാരി
തിരുക്കൊച്ചി പ്രസ്ഥാനത്തിന്റെ രാജ് പ്രമുഖ് 
 ദിവാൻ- സർ സി പി രാമസ്വാമി അയ്യർ.

Join our Telegram channel : 

No comments: