തിരുവനന്തപുരം
🌸 തിരുവിതാംകൂർ ആദ്യകാലത്ത് വേണാട് എന്ന് അറിയപ്പെട്ടിരുന്നു.
🌸 തിരുവിതാംകൂർ രാജവംശം ആദ്യകാലത്ത് തൃപ്പാപ്പൂർ സ്വരൂപം എന്നും ഭരണാധികാരികൾ തൃപ്പാപ്പൂർ മൂപ്പൻ എന്നും അറിയപ്പെട്ടിരുന്നു
🌸 1729 നാണ് ആധുനിക തിരുവിതാംകൂർ ശില്പിയായ അനിഴം തിരുനാൾ ബാല മാർത്താണ്ഡവർമ്മ അധികാരത്തിലെത്തുന്നത്
🌸 കേരളത്തിന്റെ തലസ്ഥാനം നഗരം സ്ഥിതി ചെയ്യുന്ന ജില്ല
🌸 കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ ഡിവിഷനുകൾ ഉള്ള ജില്ല
🌸 കേരളത്തിൽ ഏറ്റവുമധികം തൊഴിൽരഹിതർ ഉള്ള ജില്ല
🌸 പൂർണ്ണ മൊബൈൽ കണക്ടിവിറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല
🌸കേരളത്തിൽ ഏറ്റവും കൂടുതൽ എൻജിനീയറിങ് കോളേജുകൾ ഉള്ള ജില്ല
🌸കേരളത്തിലെ ആദ്യത്തെ പുകയില പരസ്യരഹിത ജില്ല
🌸കേരളത്തിലെ ആദ്യ ബാല ഭിക്ഷാടനം വിമുക്ത ജില്ല
🌸ഏഴു കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാരും നിത്യഹരിത നഗരം എന്ന് മഹാത്മജിയും വിശേഷിപ്പിച്ചത് തിരുവനന്തപുരത്തെ ആണ്
🌸ഭൂലോക വൈകുണ്ഠം, കൊട്ടാരങ്ങളുടെ നഗരം എന്നിങ്ങനെ വിളിക്കുന്ന തിരുവനന്തപുരത്താണ്.
🌸ശുകഹരിന്നപുരം ശുകമൃഗാ ലയം എന്നിങ്ങനെ പ്രാചീന സംസ്കൃത നാമങ്ങളിൽ അറിയപ്പെട്ടത് കിളിമാനൂർ ആയിരുന്നു
🌸വേണാടിലെ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി
ഉമയമ്മറാണി
🌸കേരളത്തിൽ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം
1721 ആറ്റിങ്ങൽ കലാപം
(ഉമയമ്മറാണിയുടെ ഭരണകാലത്തായിരുന്നു ഇത്) 🌸 ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യ കോട്ട
അഞ്ചുതെങ്ങ് കോട്ട
(1695ൽ പണി പൂർത്തിയായി )
🌸 കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ
തിരുവനന്തപുരം
🌸 ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണം
1963 നവംബർ 21 തുമ്പയിൽ നിന്ന്
നൈക്ക് അപ്പാച്ചെ എന്നായിരുന്നു റോക്കറ്റിന്റെ പേര്
🌸 കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം
തിരുവിതാംകൂർ റേഡിയോ നിലയം 1943
🌸 ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക്
തിരുവനന്തപുരം 1995
🌸 കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്രം
തിരുവനന്തപുരം
1985 ജനുവരി 1
🌸 കേരളത്തിലെ ആദ്യത്തെ മ്യൂസിയം
തിരുവനന്തപുരം മ്യൂസിയം
1857
🌸 കേരളത്തിലെ ആദ്യ മൃഗശാല
തിരുവനന്തപുരം സുവോളജിക്കൽ പാർക്ക് 1859
( രാജ്യത്തെ തന്നെ പഴക്കംചെന്ന മൃഗശാല)
🌸 കേരളത്തിലെ ആദ്യ വനിതാ ജയിൽ
നെയ്യാറ്റിൻകര
🌸കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ
നെട്ടുകാൽത്തേരി
🌸 ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്
വെള്ളനാട്
🌸 കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
തിരുവനന്തപുരം 1951
🌸 തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത്
വിഴിഞ്ഞം
🌸കേരളത്തിലെ ആദ്യ മൊബൈൽ കോടതി, സായാഹ്ന കോടതി, സ്ഥിരം ലോക് അദാലത്ത്
തിരുവനന്തപുരം
🌸 കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം
തിരുവനന്തപുരം തുളസി ഹിൽസ്
🌸സതേൺ എയർകമാൻഡിൽ ആസ്ഥാനം
തിരുവനന്തപുരം(1984 ജൂലൈ 19)
🌸 കേരളത്തിലെ ആദ്യ എടിഎം ആരംഭിച്ചത്
1992 ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്, തിരുവനന്തപുരം
No comments:
Post a Comment