Showing posts with label currentaffairs. Show all posts
Showing posts with label currentaffairs. Show all posts

14 Jun 2022

ജൂൺ 8- ലോക സമുദ്ര ദിനം

സമുദ്രത്തില്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ അഘാതത്തെ കുറിച്ച്‌ ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും സമുദ്രങ്ങളുടെ സുസ്ഥിര മാനേജ്മെന്റിനായി ജനങ്ങളെ അണിനിരത്തുകയും ചെയ്യുക എന്നതാണ്‌ ഈ ദിനത്തിന്റെ ലക്ഷ്യം


❤️World Ocean Day Theme : Revitalization: Collective Action for the Ocean( പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായപ്രവർത്തനം )



 

ജൂൺ 7- ലോക ഭക്ഷ്യ സുരക്ഷാ ദിനം

✍️ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനും  സംയൂക്തമായിട്ടാണ്‌ എല്ലാ വര്‍ഷവും ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ജൂണ്‍ 7 ആചരിക്കുന്നത്‌.

✍️  2022 ലെ ലോക ഭക്ഷ്യ സുരക്ഷ ദിനത്തിന്റെ പ്രമേയം : Safer Food, Better Health


✍️ 2018 ഡിസംബര്‍ 20 ന്‌ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ലോകഭക്ഷ്യദിനമായി ജൂണ്‍ 7നെ അംഗീകരിക്കുകയും 2019 മുതൽ ലോക ഭക്ഷ്യദിനം ആചരിക്കുകയും ചെയ്യുന്നു.


14 Jan 2021

2020 ജനുവരി 14 കറന്റ്‌ അഫയെർസ്

2021 ജനുവരിയിൽ അമേരിക്കയുടെ Associate Attorney General ആയി നിയമിതയായ ഇന്ത്യൻ വംശജ

👉 വനിത ഗുപ്ത

2021 ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച കേരളസംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം?

👉സാങ്കേതിക (തിരുവനന്തപുരം)

2021 ജനുവരിയിൽ അമേരിക്കൻ ജനപ്രതിനിധിസഭയുടെ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?

👉 നാൻസി പെലോസി

 2021 ജനുവരിയിൽ പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്കാ റൂട്ട്സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി?

👉 പ്രവാസി രക്ഷ

2021 ജനുവരിയിൽ I-League ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ
ഗോൾ നേടിയ താജിക്കിസ്ഥാൻ താരം?

👉 Komron Tursunov(ടീം-TRAU FC)


2021 ജനുവരിയിൽ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കോളേജ് വിദ്യാർത്ഥികൾക്ക് ദിവസം 2 GB Data സൗജന്യമായി ഉപയോഗിക്കാവുന്ന Data Card നൽകാൻ തീരുമാനിച്ച സംസ്ഥാനം?

👉 തമിഴ്നാട്

നബാർഡിന്റെ  നേത്യത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമായ ഫാംശ്രീ അഗ്രോമാർട്ട് പ്രവർത്തനമാരംഭിച്ചത്?

👉കാക്കനാട് (എറണാകുളം)


സ്പെയിനിൽ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയും ഹിമവാതവും ഉണ്ടാകാൻ കാരണമായ കൊടുങ്കാറ്റ്?

👉ഫിലോമിന കൊടുങ്കാറ്റ്


2021 ലെ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ പ്രമേയം (ജനുവരി 11 - 17)?

👉 Safe yourself to save your family


2021 ജനുവരിയിൽ Bharat Petroleum Corporation Limited (BPCL) ന്റെ
Kochi Refinery തലവനായി നിയമിതനായത്?


👉- Sanjay Khanna


'Gazing Eastwards : Of Buddhist Monks and Revolutionaries in China, 1957' എന്ന പുസ്തകത്തിന്റെ രചയിതാവ്?

👉Romila Thapar


2021 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളികൾ?

👉 പ്രിയങ്ക രാധാകൃഷ്ണൻ (ന്യൂസിലന്റ് മന്ത്രിസഭാംഗം), ഡോ. സിദ്ധിഖ് അഹമ്മദ്, ഡോ. മോഹൻ തോമസ്പകലോമറ്റം, ബാബുരാജൻ വാവ കല്ലുപറമ്പിൽ 


2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത തെലുങ്ക് എഴുത്തുകാരനും ജേണലിസ്റ്റുമായ വ്യക്തി?

👉 Turlapati Kutumba Rao

11 Jan 2021

Currentaffairs January 2021

❇️പ്രവാസി ഭാരതീയ ദിനം

-ജനുവരി 9

❇️രാജ്യത്തെ ആദ്യത്തെ Ski Park സ്ഥാപിതമാകുന്നതെവിടെ?

-ഹിമാചൽ പ്രദേശ് (കുഫി)

❇️കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആദ്യമായി വിമാനം സാനിറ്റെസ് ചെയ്യാൻ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച കമ്പനി?

-എയർ ഇന്ത്യ FATEH - 1

❇️റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച രാജ്യം?

-പാകിസ്ഥാൻ

❇️വീട്, വിദ്യാലയം സാമൂഹിക ചുറ്റുപാട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികൾ സുരക്ഷിതരായിരിക്കാനും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുവാനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്ക്കരിച്ച പദ്ധതി?

-ബാല സൗഹ്യദ കേരളം


❇️2021 ജനുവരിയിൽ ഇന്ത്യ ആരംഭിച്ച അന്റാർട്ടിക്കയിലേക്കുള്ള 4-ാമത് ശാസ്ത്രപരിവേഷണത്തിന് ഉപയോഗിക്കുന്ന കപ്പൽ?

 - MV Vasilly Golovin 2021

❇️ജനുവരിയിൽ ബ്ലൂംബർഗ് ബില്യനയേഴ്സ് ഇൻഡക്സ് പ്രകാരം ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കൈവരിച്ചത്

- ഇലോൺ മസ്ക്

 'ആമസോൺ സ്ഥാപകൻ - ജെഫ് ബെസോസ് '


❇️ടെസ്ല മോട്ടോർസിന്റെയും സ്പെയ്സ് എക്സിന്റെയും സ്ഥാപകൻ

 - ഇലോൺ മസ്ക്

School Games Federation of India യുടെ പ്രസിഡന്റായി നിയമിതനായ ആദ്യ മലയാളി

-വി. രഞ്ജിത് കുമാർ

Keralapscpolls 

കറന്റ് അഫയേഴ്സ് നവംബർ 2020

MALAYALAM CURRENT AFFAIRS FOR KERALA PSC ASPIRANTS 

1.സംസ്ഥാനത്തെ പോലീസ്-ജയിൽ പരിഷ്കരണത്തിനുള്ള ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ

- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ

2.2020- ൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത്

- ടി.എസ്. തിരുമൂർത്തി

3.അമേരിക്കൻ ചരിത്രത്തിലെ എത്രാമത് വനിതാ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്?

- ആദ്യത്ത

4.കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുന്ന ദിനമായി പരിഗണിക്കുന്നത്

- 2020 നവംബർ 17

5.എത്രാമത് ജെ.സി. ഡാനിയേൽ പുരസ്കാരമാണ് ഹരിഹരനു ലഭിച്ചത്?

- 27-ാമത്



6.സംസ്ഥാനത്തെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് 2020 ഡിസംബറിൽ തിരഞ്ഞടുപ്പു നടന്നത്?

-1199

7.ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

- ഗ്യാനേണ്ടോ നിങ്ങോബാം

8.നവംബർ 15- ന് അന്തരിച്ച ബംഗാളി നടൻ സൗമിത്ര ചാറ്റർജി ഏതു വിഖ്യാത സംവിധായകന്റെചലച്ചിത്രങ്ങളിലൂടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയത്?

-സത്യജിത് റായ്

9.പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ?

-എൻ.കെ. സിങ്

10.കല്പിത സർവകലാശാലയായ കേരള കലാമണ്ഡലത്തിന്റെ എത്രാം പിറന്നാളാണ് 2020 നവംബർ 9- ന് ആഘോഷിച്ചത്?

- 90

 

9 Jan 2021

7 ജനുവരി 2021 കറന്റ് അഫയേഴ്സ്

🌼കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 ലെ പാലാ കെ.എം. മാത്യ പുരസ്കാരത്തിന് അർഹനായത് – ശ്രീജിത് പെരുന്തച്ചൻ - (നോവൽ - കുഞ്ചുവിനുണ്ടാരു കഥ പറയാൻ)

🌼2021 ജനുവരിയിൽ National Cadet Corps (NCC) യുടെ Director
General ആയി നിയമിതനായത് - Lt. General Tarun Kumar Aich

🌼  സമുഹമാധ്യമമായ Instagram ൽ 250 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി - ക്രിസ്റ്റ്യാനോ റൊണാൾഡോ

🌼 ഓരോ നാടിന്റെയും സമ്പൂർണ വികസനം സാധ്യമാക്കുന്നതിനുളള ഗ്രാമീണ ദാരിദ്ര്യ ലഘുകരണപദ്ധതി പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ദാരിദ്ര്യ ലഘൂകരണ പ്ലാൻ തയ്യാറാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച ക്യാമ്പയിൻ

- ഗ്രാമകം

🌼  ICC യുടെ മുന്ന് ക്രിക്കറ്റ് ഫോർമാറ്റുകളിലും 50 മത്സരം കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം

- രവീന്ദ്ര ജഡേജ

🌼 2021 ജനുവരിയിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിതനായത്

- Sanjib Banerjee

🌼 വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുളള ബിരുദപഠനം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപാ വീതം സ്കോളർഷിപ്പ് നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി

 വിദ്യാർത്ഥി പ്രതിഭ ധനസഹായ പദ്ധതി

🌼 2021 ലെ റിപ്പബ്ലിക് ദിനപരേഡിലെ നിശ്ചലദ്യശ്യങ്ങളിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുളള നിശ്ചലദ്യശ്യത്തിന്റെ പ്രമേയം?

കയർ

🌼 2021 ജനുവരിയിൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം?

Kazakhistan

🌼 2021 ജനുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചിയിലെ വൈപ്പിൻ മുതൽ കർണാടകയിലെ മംഗലുരു വരെ നീളുന്ന 450 കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതി?

ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ

🌼സമൂഹമാധ്യമങ്ങളിലെ അസത്യപ്രചരണങ്ങൾ തിരിച്ചറിയുന്നതിന് അവബോധം നൽകുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടി

 സത്യമേവ ജയതേ

🌼 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്?

 Hubbli (കർണാടക, നീളം-1505 മീറ്റർ)


🌼 2021 ജനുവരിയിൽ അന്തരിച്ച മലയാള കവി?

നീലംപേരൂർ മധുസൂദനൻ നായർ

Keralapscpolls

8 Jan 2021

കറണ്ട് അഫയേഴ്സ് ജനുവരി 2021

🌷യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം?

👉ഇന്ത്യ

🌷2023 ഓടുകുടി ലോകത്തിലെ ഏറ്റവും വലിയ ഫ്ളോറ്റിങ് സോളാർ പ്രോജക്ട് നിലവിൽ വരുന്ന സംസ്ഥാനം?

👉 മധ്യപ്രദേശ്

🌷ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത?

👉 ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ)

🌷കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ ആകുന്നത്?

👉കണ്ണൂർ സബ് ജയിൽ

🌷 മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി?

👉 ബോംബെ ഹൈക്കോടതി

കറന്റ് അഫയേഴ്സ്.2021 ജനുവരി

🌷മതസ്വാതന്ത്ര്യത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം ആണെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഹൈക്കോടതി?

❇️ മദ്രാസ് ഹൈക്കോടതി

🌷പാകിസ്ഥാനി സ്ത്രീകൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനായി മലാല യൂസഫ്സായ് സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം?

❇️അമേരിക്ക

🌷അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി അടുത്തിടെ നിയമിതനായ ഇന്ത്യൻ-അമേരിക്കൻ വംശജൻ?

രാജ് അയ്യർ

🌷 തൊഴിൽ മന്ത്രാലയത്തെ വ്യവസായ വകുപ്പിൽ ലയിപ്പിക്കണമെന്ന് അടുത്തിടെ ശുപാർശ ചെയ്ത കമ്മീഷൻ?

❇️ സി.വി. ആനന്ദബോസ് കമ്മീഷൻ

Keralapscpolls

2020 ഏപ്രിൽ കറന്റ് അഫേർസ്

🌷2020- ലെ Forbes Billionaires list - ൽ ഒന്നാമതെത്തിയത് - Jeff Bezos (ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത് - മുകേഷ് അംബാനി (21 -ാം സ്ഥാനം)

🌷  Covid -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം - Operation SHIELD

🌷The Art of Her Deal: The Untold Story of Melania
Trump എന്ന പുസ്തകത്തിന്റെ രചയിതാവ് - Mary Jordan

🌷ഇന്ത്യൻ കരസേനയ്ക്ക് Advanced IT - enabled network സ്ഥാപിക്കുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി - Larsen & Toubro (L&T)

🌷 Covid -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി COVIDCARE App ആരംഭിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ്

🌷 കേന്ദ്രസർക്കാർ 2020 ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയ ആദ്യ സംസ്ഥാനം - ഒഡീഷ 

🌷Covid -19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച Online training platform - iGOT (Integrated Government Online Training)

🌷Covid -19 രോഗബാധിതരും ഡോക്ടറുമായുള്ള നേരിട്ടുളള സംമ്പർക്കം കുറയ്ക്കുന്നതിനായി മധ്യപ്രദേശ് റെയിൽവേ ആരംഭിച്ച mobile doctor booth - CHARAK

🌷 Memoirs and Misinformation എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Jim Carrey, Dana Vachon

🌷 ഇന്ത്യയിലാദ്യമായി Covid -19 ചികിത്സക്കായി Plasma Therapy നടത്തിയ സ്ഥാപനം - SCTIMST (Sree Chitra Tirunal Institute for Medical
Science and Technology (തിരുവനന്തപുരം) 

2 Jan 2021

December2020 കറന്റ് അഫയേഴ്സ്

🍁വെങ്കയ നായിഡു അടുത്തിടെ പുറത്തിറക്കിയ 'ഓ മിസോറാം' എന്ന പുസ്തകത്തിന്റെ രചയിതാവ് - പി.എസ്. ശ്രീധരൻ പിളള (മിസോറാം ഗവർണർ)

🍁 MR-SAM മിസൈലിന്റെ അടുത്തിടെ പരീക്ഷിച്ച സൈനിക പതിപ്പ് ഇന്ത്യയും ഏതു രാജ്യവും സംയുക്തമായി രൂപകൽപ്പന ചെയ്തതാണ് - ഇസ്രായേൽ

🍁 സംസ്ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽ.ഇ.ഡി ബൾബുകൽ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി - നിലാവ്

🍁 രാജ്യത്തെ രണ്ടാമത്തെ സ്വാകാര്യ തീവണ്ടി - അഹമ്മദാബാദ് - മുംബൈ തേജസ് എക്സ്പ്രസ്
👉ആദ്യ സ്വകാര്യ ട്രെയിൻ : ലക്നൗ - ഡൽഹി തേജസ് എക്സ്പ്രസ്

🍁സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുന്നതിയാനി കേരള സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി ഇ-കേരളം

🍁മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന ആദ്യ OTT പ്ലാറ്റ്ഫോം - പ്രൈംറീൽസ്

🍁 സർക്കാർ ഓഫീസ് സേവനങ്ങൾ ജനങ്ങൾക്ക് വിലയിരുത്തുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ - എന്റെ ജില്ല

🍁 കോവിഡ് - 19 വാക്സിൻ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി യു.എസ്. ആസ്ഥാനമായുളള COVAXX മായി ലൈസൻസ് കരാറിൽ ഏർപ്പെട്ട ഇന്ത്യൻ സ്ഥാപനം - അരബിന്ദോ ഫാർമ

🍁 ഐ.ടി.ഐ. കളിലെ ഡിജിറ്റൽ പഠന ഉളളടക്കത്തിനായി നൈപുണ്യ വികസന മന്ത്രാലയവും നാസ്കോമും കൈകോർത്ത കമ്പനി - മൈക്രോസോഫ്റ്റ്

#keralapscpolls
#pscpollscurrentaffairs
#currentaffairs

29 Aug 2020

കറന്റ് അഫയേർസ് 2020 ഓഗസ്റ്റ് 29

1) ജിനചന്ദ്രസ്മാരക സ്റ്റേഡിയം ഒരുങ്ങുന്നത് ഏത് ജില്ലയിലാണ്? 

🌸വയനാട്

2) തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള 'ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം യാഥാര്‍ഥ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. 

3) ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹനായ അത്ലറ്റിക്സ് പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു.

4) ബ്ലാക്ക്പാന്തർ സിനിമയിലെ നായകന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു

4) കുട്ടികൾ തയ്യാറാക്കിയ പി.ടി. ഉഷയെക്കുറിച്ച് ഡിജിറ്റൽ മാഗസിൻ
🌸 ഉഷസ്

5) സര്‍വീസിനിടെ യാത്രക്കാര്‍ക്കെങ്കിലും രോഗം പിടിപെട്ടാല്‍ അഞ്ച് ലക്ഷം പൗണ്ടിന്റെ (ഏകദേശം നാല് കോടി രൂപ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏർപ്പെടുത്തിയ വിമാനക്കമ്പനി

🌸  വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക്

6) ബാങ്കുകളിലെ ഓപ്പറേഷൻ ട്വിസ്റ്റ്

1961ൽ അമേരിക്കൻ കേന്ദ്ര ബാങ്കാണ് ആദ്യമായി ' ഓപറേഷൻ ട്വിസ്റ്റ് പ്രയോഗിച്ചത്. 

പിന്നീട് 2011ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽനിന്നു കരകയറ്റാനും ഈവിദ്യ പരീക്ഷിച്ചു. 

 ആർബിഐ വിലക്കയറ്റം കുറയ്ക്കുവാൻ ഇപ്പോൾ ഓപ്പറേഷൻ ട്വിസ്റ്റ് ആരംഭിച്ചിരിക്കുകയാണ്.

ഓപറേഷൻ ട്വിസ്റ്റിലൂടെ ദീർഘകാല ഓഹരി വരുമാനം താഴ്ത്തിക്കൊണ്ടുവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.

7) International Booker Prize 2020 ജേതാവ്

🌸 Marieka Lucas Rijneveld (Dutch)

8) International Booker Prize നേടുന്ന പ്രായം കുറഞ്ഞ വ്യക്തി
(29 വയസ്സ്)

🌸 Marieka Lucas Rineveld

കൃതി : The Discomfort of Evening (വിവർത്തക : Michele Hutchison)

9) സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം
സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ
'ആരംഭിക്കുന്ന പദ്ധതി 
🌸 സെഫ്യി  ഹോം

10) 2020 ആഗസ്റ്റിൽ ഉപഭോക്താക്കൾക്ക് Digital Banking സംവിധാനം മെച്ചപ്പെടുത്തുന്നതിനായി Adobe Inc മായി സഹകരിക്കുന്ന ബാങ്ക്
🌸 HDFC

11) 2020 ആഗസ്റ്റിൽ ഡൽഹി സർക്കാർ വിദ്യാർത്ഥികൾക്കായി ആരംഭിച്ച Fitness
Campaign 

🌸 Healthy Body Healthy Mind

12) 2020 ആഗസ്റ്റിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ആരംഭിച്ച Mental Support
Helpline സംവിധാനം

🌸 KIRAN Helpline

13) മുഖ്യമന്ത്രിയുടെ Local Employment Assurance Programme ന്റെ ഭാഗമായി കുടുംബശ്രീ മുഖേന യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്
ആരംഭിക്കുന്ന പദ്ധതി 
🌸 അതിജീവനം കേരളീയം

14) മലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പോലീസ് സ്റ്റേഷന്റെയും നേത്യത്വത്തിൽ ആരംഭിച്ച Gender Help Centre 

🌸 സ്നേഹിത

15) NCC കേഡറ്റുകൾക്ക് online പരിശീലനം നൽകുന്നതിനായി ആരംഭിച്ച Mobile
Application

🌸 DGNCC Training App

16) 2020 ആഗസ്റ്റിൽ ഉപഭോക്താക്കൾക്കായി Bajaj Alliance Life Insurance
Ltd. ആരംഭിച്ച പുതിയ Virtual Assistance സംവിധാനം 

🌸 Smart Assist

17) T20 ക്രിക്കറ്റിൽ 500 wicket നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റ് താരം
🌸 Dwayne Bravo

18) ദേശീയ സ്പോർട്സ് ദിനം
🌸 ഓഗസ്റ്റ് 29

2020 August 29 current affairs Kerala PSC Polls

28 Aug 2020

ഹിസ്ബുള്ള(Hezbollah)


#keralapscpolls
28.08.2020

🌼ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിയ ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയാണ് ഹിസ്ബുള്ള. 

🌼1980 കളിൽ ലെബനൻ ഷിയ ഗ്രൂപ്പുകളെ കൂട്ടിച്ചേർക്കുന്നതിനുള്ള ഇറാനിയൻ ശ്രമം മൂലമാണ് ഈ സംഘടന സ്ഥാപിച്ചത്. 

🌼നടന്നുകൊണ്ടിരിക്കുന്ന ഇറാൻ-ഇസ്രായേൽ പോരാട്ടങ്ങളിൽ ഹിസ്ബുള്ള ഇറാന്റെ പ്രോക്സിയായി പ്രവർത്തിക്കുന്നു. 

🌼 അടുത്തിടെ ലെബനൻ അതിർത്തിയിലെ ഹിസ്ബുള്ള പോസ്റ്റുകളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.

🌼 ഇസ്രായേലും ലെബനനും ഇപ്പോഴും സാങ്കേതികമായി യുദ്ധത്തിലാണ്, വെടിനിർത്തൽ നിരീക്ഷിക്കാൻ ഐക്യരാഷ്ട്ര സേന യുണിഫിലിനെ ചുമതലപ്പെടുത്തി. 

2019-20 ലെ FSSAI ഭക്ഷ്യ സുരക്ഷാ സൂചിക


ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) 2019-20 ലെ ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കി. 

ശുപാർശ ചെയ്യുന്ന ഡയറ്ററി അലവൻസ് (ആർ‌ഡി‌എ), റെഡ് ഒക്ടാകൺ, ഈറ്റ് റൈറ്റ് മൂവ്‌മെന്റ്, ഫുഡ് സേഫ്റ്റി മിത്ര തുടങ്ങിയവ. -

ഭക്ഷ്യ സുരക്ഷാ സൂചിക: - ഭക്ഷ്യ സുരക്ഷയുടെ അഞ്ച് പാരാമീറ്ററുകളെ സൂചിക സൂചിപ്പിക്കുന്നു: 

മനുഷ്യവിഭവശേഷി, സ്ഥാപന ഡാറ്റ, പാലിക്കൽ, ഭക്ഷ്യ പരിശോധന സൗകര്യം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ ഉപഭോക്തൃ ശാക്തീകരണത്തിന് പുറമെ ഉണ്ട്. 

 ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള രണ്ടാമത്തെ സൂചികയാണിത്, ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് “ഭക്ഷ്യ സുരക്ഷയാണ് എല്ലാവരുടെയും ബിസിനസ്സ്” എന്ന വിഷയത്തിൽ ആണ് FSSAI പുറത്തിറക്കിയത്. 

ഈ COVID-19 പാൻഡെമിക് സമയത്ത് സുരക്ഷിത ഭക്ഷണത്തിന്റെ  ലഭ്യത ഉറപ്പാക്കിയ വിതരണ ശൃംഖലയിലുള്ളവർക്കായി ഇത് സമർപ്പിച്ചു. 

 റിപ്പോർട്ടിന്റെ ഹൈലൈറ്റുകൾ: 

2019-20 ൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനങ്ങളെ റാങ്കുചെയ്ത സൂചികയിൽ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവ ഒന്നാമതെത്തി. 

ചെറിയ സംസ്ഥാനങ്ങളിൽ ഗോവ ഒന്നാമതും മണിപ്പൂർ, മേഘാലയ എന്നിവയാണ് മുൻപന്തിയിൽ ഉള്ളവർ.

 കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡിഗഡ്, ദില്ലി, ആൻഡമാൻ ദ്വീപുകൾ‌ എന്നിവയിൽ‌ ഒന്നാം സ്ഥാനം നേടി. 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ്. 

 ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും സംബന്ധിച്ച 2006 ലെ വ്യവസ്ഥയിലാണ് ഇത് സ്ഥാപിതമായത്.

ഇത് ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഏകീകൃത ചട്ടമാണ്. 

ഭക്ഷ്യസുരക്ഷയുടെ നിയന്ത്രണത്തിലൂടെയും മേൽനോട്ടത്തിലൂടെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉത്തരവാദിയാണ്. 

കേന്ദ്രസർക്കാർ നിയോഗിച്ച നോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സണാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. 
#keralapscpolls

2020 കറന്റ്‌ അഫയെർസ് ഓഗസ്റ്റ് 28 part 1

#keralapscpolls

1) 2020 ആഗസ്റ്റിൽ ലണ്ടനിൽ നടന്ന Mental Calculation World Championship ൽ
Gold Medal cmsWorld's Fastest Human Calculator title
സ്വന്തമാക്കിയ വ്യക്തി 
🌺Neelakanta Bhanu Prakash

2) 2020 ആഗസ്റ്റിൽ Shagun - Gift a Insurance എന്ന Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം
🌺 SBI General Insurance
Neelakanta Bhanu Prakash

3) COVID 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി
Baggage Sanitation and wrapping machine സംവിധാനം
ആരംഭിച്ച റെയിൽവേ സ്റ്റേഷൻ
 🌺 Ahmedabad Railway Station

4) Running Toward Mystery : The Adventure of an Unconventional
Life എന്ന പുസ്തകത്തിന്റെ രചയിതാക്കൾ
🌺 Tenzin Priyadarshi , Zara Houshmand

5) Who Painted My Lust Red? എന്ന പുസ്തകത്തിന്റെ രചയിതാവ് 
🌺 Sree lyer

6) Scrap Market നെ കുറിച്ചുള്ള ശരിയായ
വിവരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ Tata Steel പുറത്തിറക്കിയ
മൊബൈൽ ആപ്പ് 
🌺 FerroHaat

7) 2020 ആഗസ്റ്റിൽ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ
ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക് 
🌺 ICICI

8)  50,000 പേർക്ക് തൊഴിൽ നൽകുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
🌺 'അതിജീവനം കേരളീയം' 

9) ടിക്ടോക്  സിഇഒ കെവിൻ മെയർ (Kevin Mayer) രാജിവച്ചു.   

10) ഇൻറ്റർനാഷണൽ ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
🌺 മറീക ലൂകാസ് റൈനഫെൽഡ്

11) അടുത്തിടെ ലോകാരോഗ്യസംഘടന പോളിയോ വിമുക്ത ഭൂഖണ്ഡം ആയി പ്രഖ്യാപിച്ചത്? 
🌺 ആഫ്രിക്ക

12) 'ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യ കാൽകുലേറ്റർ' 
🌺 ഇന്ത്യക്കാരനായ നീലകണ്ഠ ഭാനു പ്രകാശ് 

Current Affairs August 28, 2020 Part2



13) ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ
ആംബുലൻസ് സർവീസ് 
🌺പ്രതീക്ഷ

14) ISRO യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം
🌺 Veer Surendra Sai University of Technology (VSSUT) 
-Burla,ഒഡീഷ

15) ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ Fast Bowler
🌺 James Anderson ( ഇംഗ്ലണ്ട്)

16) COVID 19 ന്റെ പശ്ചാത്തലത്തിൽ Humanitarian Assistance മേഖലയിൽ Consulting Services and Logistic Training ൽ സഹകരിച്ച് പ്രവർത്തിക്കാൻ
ധാരണയായ സ്ഥാപനങ്ങൾ
🌺 IIM Kozhikode, HELP Logistics (Switzerland)

17) മുൻ ദേശീയ വനിതാ ടേബിൾ ടെന്നിസ് ചാംപ്യൻ പൗളൊമി ഘടക് (Poulomi Ghatak) വിരമിച്ചു.   

18) Swachhta Hi Seva Award 2019 നേടിയ സ്ഥാപനം -NLC India Ltd (NLCIL)

19)കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ഇന്ത്യയെ പ്രതിനിധീകരിച്ച് വെർച്വൽ കോൺഫറൻസിലൂടെ നടന്ന അഞ്ചാമത്തെ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ പ്രസംഗിച്ചു

 20)പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് NCC പഠനത്തിനായി ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ് (DGNCC) എന്ന മൊബൈൽ പരിശീലന ആപ്ലിക്കേഷൻ ആരംഭിച്ചു.

21) ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ സംസ്ഥാനത്തെ കൊണ്ടുവരാനുള്ള പ്രമേയം അരുണാചൽ പ്രദേശ് നിയമസഭ പാസാക്കി.

 സംസ്ഥാനത്തെ ഗോത്രങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി 371 (H) ആർട്ടിക്കിൾ ഭേദഗതി ചെയ്യുന്നു

22)  ആരോഗ്യനില വഷളായതിനെത്തുടർന്ന് അടുത്തിടെ രാജിവെച്ച പ്രധാനമന്ത്രി 

🌺 ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ 

23) 2020 World Water Weekന്റെ പ്രമേയം? 
🌺 'Water and Climate change: Accelerating Action'
24) അസമിലെ ബ്രഹ്മപുത്ര നദിക്ക് മുകളിലൂടെ ഗുവാഹത്തിയെയും വടക്കൻ ഗുവാഹത്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 1.82 km ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ  ഉദ്ഘാടനം ചെയ്തു. 

ഇത് ഈ മേഖലയിലെ ടൂറിസത്തിന് ആക്കം കൂട്ടുമെന്ന് IANS റിപ്പോർട്ട് ചെയ്യുന്നു.