6 May 2024

ഒറ്റപ്പദം

✳️പച്ചവെള്ളം ചവച്ചു കുടിക്കുക - വളരെ ശാന്തനായിരിക്കുക

✳️ അയഞ്ഞ കമ്പിളി- അഭിപ്രായ സ്ഥിരതയില്ലാത്ത

✳️ മഞ്ഞളിക്കുക - ലജ്ജിക്കുക

✳️ അമരം പിടിക്കുക - വഴി കാണിക്കുക

✳️ അരക്കൻ - വലിയ പിശുക്കൻ

✳️ പഞ്ചായത്ത് പറയുക- മധ്യസ്ഥം പറയുക

✳️ പഞ്ചഭൂതം ഇളക്കുക - വളരെ ഭയപ്പെടുക 

✳️ പടല പിണങ്ങുക - അടിയോടെ തെറ്റുക

✳️ പട കണ്ട കുതിര - വിഭ്രമം കാണിക്കുക, പന്തം കണ്ട പെരുച്ചായി

✳️ 11 ആം മണിക്കൂർ - അവസാന സമയം

✳️ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല - ഒന്നിനും ഭയപ്പെടാത്ത അവസ്ഥ 

✳️ ആകാശകുസുമം - സംഭവിക്കാത്ത കാര്യം

✳️ അക്കരപ്പച്ച - അക്കരെയുള്ളതിനോട് ഭ്രമം

✳️ ഭീഷ്മ പ്രതിജ്ഞ - കഠിനശപഥം

✳️ പ്രസംഗ വശാൽ - സന്ദർഭവശാൽ 

✳️ എണ്ണിച്ചുള്ള അപ്പം - പരിമിതമായ വസ്തു

✳️ റാൻ മൂളുക - അനുസരിക്കുക

✳️ താളത്തിൽ ആവുക - പതുക്കെ ആവുക

✳️ അരിയറ്റു പോവുക - ബുദ്ധിമുട്ടുക

✳️ ചിറ്റമ്മ നയം പക്ഷപാതം

✳️ ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക 

✳️ ഗോപി തൊടീക്കുക - വിഫലമാകുക 

✳️ മൊന്തൻപഴം - ഒരു വകയ്ക്കും കൊള്ളാത്തത്

✳️ അഞ്ചാം പത്തി- അവസരവാദി

✳️ ബഡായി പറയുക - പൊങ്ങച്ചം പറയുക

✳️ മണ്ണുണ്ട് പോവുക - മരിക്കുക 

✳️ മാരി പോലെ വന്നത് മഞ്ഞുപോലെ ആവുക - ഗൗരവത്തിൽ ഉള്ളത് ലഘുവായിത്തീരുക 

✳️ മുഖത്ത് കരി തേക്കുക - നാണക്കേട് ഉണ്ടാവുക

✳️ കനകം വിളയുന്ന വൃക്ഷം - ധാരാളം ധനസംബാധിക്കുന്നവൻ

✳️ പുളിങ്കോമ്പ് പിടിക്കുക - പ്രഭാലനെ സഹായത്തിന് സ്വീകരിക്കുക

✳️ പൂച്ച പാല് കുടിക്കുന്നത് പോലെ - മറ്റാരും അറിയില്ലെന്ന് ഭാവം

✳️ കൊമ്പിൽ കയറുക - ഗൗരവഭാവം കാണിക്കുക

✳️ രാമേശ്വരത്തെ ശൗര്യം - ജോലി പൂർത്തിയാക്കാത്ത അവസ്ഥ

✳️ വീറുകാട്ടുക - വാശി കാണിക്കുക

✳️ ഹഠാതാകർഷിക്കുക - വളരെ ആകർഷിക്കുക

No comments: