സമ്പന്നർ പാവങ്ങൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ചെലവ് വഹിക്കുകയും അവർക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാകാൻ സഹായിക്കുകയും വേണം.
മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലും മനുഷ്യപുരോഗതി സാധ്യമാകൂ.
സാമൂഹികമായ പിന്നാകാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്
എന്നീ വചനങ്ങൾ വക്കം അബ്ദുൽ ഖാദറുടേതാണ്
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് വേണ്ടി പ്രയത്നിച്ചവരിൽ പ്രമുഖനായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി.
അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി സ്ത്രീ വിദ്യാഭ്യാസത്തിന് പരിപോഷിപ്പിച്ചു ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു ശാസ്ത്രം കലാ എന്നീ വിഷയങ്ങളിൽ ഊന്നിയ പഠനത്തെ പ്രോത്സാഹിപ്പിച്ചു വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി സംഘടനകൾ ബോധവൽക്കരിച്ചു
മലയാളം,ഉറുദു,അറബിക്ക്, സംസ്കൃതം, പേർഷ്യൻ എന്നീ ഭാഷകളിൽ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ട മുസ്ലിം ഐക്യ സംഘ ത്തിന്റെ പ്രവർത്തനങ്ങളിൽ മൗലവി സഹകരിച്ച് പ്രവർത്തിച്ചു. അറിവിന്റെ വെളിച്ചം പകരാൻ മുസ്ലിം മാസികകളും സ്വദേശാഭിമാനി പത്രവും അദ്ദേഹം ആരംഭിച്ചു.
തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്തു കൊണ്ടുവന്ന സ്വദേശാഭിമാനി പത്രം.1910ൽ പത്രം കണ്ടു കെട്ടുകയും പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. പ്രസ് മടക്കി കിട്ടാനായി ശ്രമം നടത്തുവാൻ നിർബന്ധിച്ചപ്പോൾ "എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രം എന്തിന്എന്ന നിലപാടാണ് സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവി സ്വീകരിച്ചത്.