9 Nov 2024

ശ്രീനാരായണഗുരു

അഗസ്ത്യത ജനതയുടെ സാമൂഹിക ഉന്നമനം ആശയ പ്രചരണത്തിലൂടെ മാത്രം നേടാവുന്ന ഒന്ന് അല്ല എന്ന് ഗുരുവിന് അറിയാമായിരുന്നു ദാരിദ്രനിർമാർജന പരിപാടികളിലൂടെ സാമൂഹിക മാറ്റത്തിന് പ്രായോഗികമായി ഗുരു ശ്രമിച്ചു.  വ്യവസായശാലകൾ സ്ഥാപിച്ച ജനങ്ങൾക്ക് ജോലി നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു

 അക്കാലത്തെ നിലനിന്നിരുന്ന പുളികുടി, തിരണ്ട് കല്യാണം, താലികെട്ട് കല്യാണം തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ അദ്ദേഹം ജനങ്ങളെ ബോധവൽക്കരിച്ചു.

 ആർഭാടവും അമിതവ്യവും ഒഴിവാക്കി ലളിതജീവിതം നയിക്കാൻ ഉപദേശിച്ചു. ഗുരു സന്ദേശങ്ങൾ പ്രചരിപ്പിക്കാനും നടപ്പിലാക്കാനും വേണ്ടി 1903 സ്ഥാപിക്കപ്പെട്ടതാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗം. 

 തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി യിലാണ് ശ്രീനാരായണഗുരു ജനിച്ചത്. ആത്മോപദേശശതകം ദൈവദശകം ദർശനമാല എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. സാമൂഹ്യ നവോത്ഥാനരംഗത്ത് ഗുരുവിന്റെ സംഭാവനകൾ രവീന്ദ്രനാഥ ടാഗോർ മഹാത്മാഗാന്ധി തുടങ്ങിയവരുടെ പ്രശംസയ്ക്ക് പാത്രമായി.

 ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠകൾ- അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ
 കാരമൊക്ക്  ക്ഷേത്രത്തിലെ ദീപ പ്രതിഷ്ഠ
 ശിവഗിരിയിലെ ശാരദ പ്രതിഷ്ഠ 
 കളവൻ കോട് ഓം എന്നെഴുതിയ കണ്ണാടി പ്രതിഷ്ഠ

 ഇനി ക്ഷേത്രനിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത് എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുവാണ്.


No comments: