9 Nov 2024

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ

കാണുന്നില്ലൊരാക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ.

 മുൻ പിതാക്കൾക്ക് വന്ന ദുഃഖ വാർത്തകൾ കേൾപ്പിൻ കാളകൾ പോത്തുകൾക്കും ഇണയായി കൂട്ടിക്കെട്ടി
 നിലങ്ങളിൽ ഉഴുതിയിടുന്നു 


 ഭക്ഷണം കിട്ടുന്നില്ല വേലക്കൂലികൾ ഓർത്താൽ ഒട്ടും സഹിക്കുന്നില്ല.

 ഒരു ജനതയുടെ ദുരിതം സങ്കടങ്ങളും അമർഷങ്ങളും ഉൾക്കൊള്ളിച്ചിരുന്ന ഇത്തരം പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശ്രീകുമാരഗുരുദേവൻ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. അധസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച ഒരു സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു ശ്രീകുമാരഗുരുദേവൻ. തിരുവല്ലയിലെ ഇരവിപേരൂരിലാണ് അദ്ദേഹം ജനിച്ചത്. പൊയിയിൽ അപ്പച്ചൻ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു.

 ജാതി വിവേചനത്തിനും ചൂഷണത്തിനും എതിരെ ശബ്ദം ഉയർത്തിയ അദ്ദേഹം മനുഷ്യ സ്നേഹത്തിനും സാഹോദര്യത്തിനും ലോകസമാധാനത്തിനുവേണ്ടി പ്രത്യക്ഷരക്ഷ ദൈവസഭ എന്ന സംഘടന രൂപീകരിച്ചു. സാമൂഹ്യമായ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച ശ്രീകുമാരഗുരുദേവൻ രണ്ട് തവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായി 


 ഒന്നാം ലോക യുദ്ധകാലത്ത് മരംകുളം എന്ന സ്ഥലത്തുനിന്ന് കുളത്തൂർ കുന്നിലേക്ക് ശ്രീകുമാരഗുരുദേവൻ നേതൃത്വത്തിൽ ഒരു യുദ്ധവിരുദ്ധ ജാഥ നടത്തുകയുണ്ടായി സമാധാനം ലോകത്തിനു സമാധാനം എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് ജാഥ നടത്തിയത് ഈ സമാധാന ജാതിയെ ബ്രിട്ടീഷ് ഗവൺമെന്റ് എതിരായ നീക്കമായി വ്യാഖ്യാനിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



No comments: