17 Nov 2022

INC Facts

ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവ്?

🌸 ദാദാഭായ് നവറോജി

 ഐ എൻ സി ആദ്യസമ്മേളനത്തിലെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?

🌸 ജി എസ് അയ്യർ
( ഇന്ത്യക്കുവേണ്ടി ഒരു റോയൽ കമ്മീഷണനെ നിയമിക്കുക എന്നതായിരുന്നു പ്രമേയം)

 ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകൃതമായത് എന്ന്?

🌸1947 മെയ് 3ന്

 1920 ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ?

🌸 ലാലാ ലജ്പത് റായ്


1889ൽ ദി ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ലണ്ടനിൽ പ്രവർത്തനം ആരംഭിച്ചു.  ഇതിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം?

🌸'ഇന്ത്യ'
🌸 ആദ്യ ചെയർമാൻ വില്യം വെണ്ടർബൺ

1891 നാഗ്പൂർ സമ്മേളനത്തിൽ കോൺഗ്രസ് എന്ന പേരിനൊപ്പം നാഷണൽ എന്ന വാക്ക് ചേർത്തു.

1899ലാണ് പാർട്ടിയുടെ ഭരണഘടനയ്ക്ക് കോൺഗ്രസ് രൂപം നൽകിയത്.

ജനഗണമന ആദ്യമായി പാടിയത് 1911 ഡിസംബർ 27ന്.

കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവൻ സംഘടനാ പ്രവർത്തനങ്ങൾ നടത്തുക എന്ന കീഴ്വഴക്കം ആരംഭിച്ചത് 1917 ആനിബെസന്റ് പ്രസിഡണ്ട് ആയതു മുതലാണ്.

 നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ചചെയ്തത്?

💫1920  കൊൽക്കത്ത സമ്മേളനം,  അധ്യക്ഷൻ ലാലാ ലജ് പത് റായ്

 നിസ്സഹകരണ പ്രസ്ഥാനത്തിന് അന്തിമ അനുമതി ലഭിക്കുന്നത്?

💫 1920 നാഗ്പൂർ സമ്മേളനം,  സി വിജയരാഘവാചാര്യർ അധ്യക്ഷൻ

 കോൺഗ്രസിന് ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം കൈവന്നത് 1920 മുതലാണ്


1923 കാക്കിനഡ സമ്മേളനം മുതലാണ് കോൺഗ്രസ് സമ്മേളനത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് ആരംഭിക്കുന്നത്.

 1926 ഗുവാഹത്തി സമ്മേളനം: ഖാദി നിർബന്ധിത വേഷമാക്കി.

 













No comments: