ഒരു വസ്തു ദ്രവത്തില്‍ ഭാഗീകമായോ പൂര്‍ണമായോ മുങ്ങിയിരിക്കുമ്പോള്‍ ആ ദ്രവം വസ്തുവില്‍ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു. ഈ ബലമാണ് പ്ലവക്ഷമബലം.
വാതകങ്ങളേയും ദ്രാവകങ്ങളേയും പൊതുവെ ദ്രവങ്ങള്‍ എന്ന് വിളിക്കുന്നു.
ദ്രവത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവില്‍ അനുഭവപ്പെടുന്ന ബലങ്ങള്‍ :
1 ) വസ്തുവിന്മേല്‍ താഴേക്ക് അനുഭവപ്പെടുന്ന ഭാരം.
2) വസ്തുവിന്മേല്‍ മുകളിലേക്ക് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം
പ്ലവക്ഷമബലത്തിന് ഉദാഹരണങ്ങള്‍ :
✍️ ജലോപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കപ്പൽ
✍️ ഹൈഡ്രജന്‍ നിറച്ച ബലൂൺ വായുവില്‍ ഉയര്‍ന്ന് പറക്കുന്നു.
✍️മുങ്ങിക്കിടക്കുന്ന വസ്തുവിനെ ജലത്തിനുള്ളില്‍ ഉയര്‍ത്തുമ്പോള്‍ വായുവിൽ ഉയര്‍ത്തുന്നതിനേക്കാള്‍ ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നു.
✍️വെള്ളത്തില്‍ താഴ്ത്തിയ കുപ്പി മുകളിലേയ്ക് പൊങ്ങി വരുന്നു
പ്ലവക്ഷമബലം=
വസ്തുവിന്റെ വായുവിലെ ഭാരം - വസ്തുവിന്റെ ദ്രവത്തിലെ ഭാരം.
പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
1. ദ്രവത്തിന്റെ സാന്ദ്രത
ഉദാ : കടലിൽ നിന്ന് ശുദ്ധജലത്തിലേയ്ക്ക് പ്രവേശിക്കുന്ന കപ്പല്‍ ജലത്തില്‍ കൂടുതൽ താഴുന്നു.
2. വസ്തുവിന്റെ വ്യാപ്തം
ആര്‍ക്കമെഡീസ് തത്വം
"ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോള്‍ അതിൽ അനുഭവപ്പെടുന്ന
പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന്
തുല്യം ആയിരിക്കും"
തെക്കന്‍ ഇറ്റലിയിലെ തുറുമുഖ നഗരമായ സിറാക്യൂസില്‍ 287 ബി.സിയില്‍ ആണ് ആര്‍ക്കമെഡീസ് ജനിച്ചത്.
പ്ലവനതത്ത്വം
ഒരു വസ്തു ദ്രവത്തില്‍ പൊങ്ങികിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും.
ഒരു വസ്തു ദ്രവത്തില്‍ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിന് തുല്യം ആയിരിക്കും.
No comments:
Post a Comment