8 Dec 2022

പഴശ്ശി വിപ്ലവങ്ങൾ psc

കോട്ടയം രാജകുടുംബത്തിലെ കേരളവർമ്മ പഴശ്ശി രാജാവ് മലബാറിലെ ബ്രിട്ടീഷുകാർക്കെതിരായ പൂർവ്വാധികം രൂക്ഷമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.

1) ഒന്നാം പഴശ്ശി വിപ്ലവം
(1793 - 97)

ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയവും കേരളവർമ്മ പഴശ്ശിരാജാവിന്റെ ശത്രുവായ അമ്മാവൻ കുറുമ്പനാട് രാജാവിനെ കോട്ടയം പ്രദേശം പാട്ടത്തിന് നൽകിയതിന് ആയിരുന്നു ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ കാരണം.


മൈസൂർ ഭരണാധികാരികൾ ഉദ്യോഗസ്ഥർ മുഖേന കൃഷിക്കാരൻ നിന്നും നേരിട്ടു തിരിച്ചിരുന്ന നികുതി ബ്രിട്ടീഷുകാർ ഇതുമാറ്റി രാജാക്കന്മാരിൽ നിന്ന് മൊത്തം തുകയായി ഈടാക്കാനുള്ള പദ്ധതി നടപ്പാക്കി.

ആണ്ട് തോറും ഉള്ള പാട്ടം 1794 അയ്യാണ്ട് പാഠമാക്കി.

 കോട്ടയം രാജകുടുംബത്തിലെ ഇളയരാജവായ കേരളവർമ്മ ടിപ്പുവിനെതിരായ യുദ്ധത്തിൽ ഇംഗ്ലീഷ് വരെ സഹായിച്ചിരുന്നു.

 കേരളവർമ്മ കോട്ടയത്ത് എത്തി നികുതി സംഭരണം നിർത്തിവയ്പ്പിച്ചു.

 ഇംഗ്ലീഷ്കാർ കുറുമ്പ്ര നാട് രാജാവിന്റെ പാട്ടം അഞ്ചുവർഷത്തേക്ക് പുതുക്കി

 പഴശ്ശിയെ പരസ്യമായി വെല്ലുവിളിച്ചു പ്രക്ഷോഭം അക്രമസക്തമായി.

 1795 ജൂൺ 28 പഴശ്ശിരാജാവ് എല്ലാ നികുതിയും പിരിവുകളും നിർത്തിവയ്പ്പിച്ചുകൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

ഇതിനെ തുടർന്ന് കുറുമ്പനാട്ടിലെ നികുതി പിരിവുകാരെ സഹായിക്കാൻ കോട്ടയം കമ്പോളത്തിലും മണത്തണയിലും പട്ടാളക്കാരെ നിയോഗിച്ചു.

ലെഫ്റ്റനന്റ്  ഗോർഡന്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം കൊട്ടാരം വളഞ്ഞ് പഴശ്ശിരാജാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും 'പക്ഷി പറന്നു പോയിരുന്നു' പഴശ്ശിരാജാവ് വയനാടൻ മലനിരകളിലേക്ക് പിൻവാങ്ങി.

1766ൽ കുറ്റിയാടിയിലൂടെ ഉള്ള എല്ലാ ഗതാഗതവും പഴശ്ശി രാജാവ് നിർത്തിവെച്ചു.

 ജനങ്ങളെ പഴശ്ശിരാജവുമായി സഹകരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് 1795 ഡിസംബർ 18ന് ബ്രിട്ടീഷുകാർ വിളംബരം പുറപ്പെടുവിച്ചു.

 1797 ജനുവരി ഒന്നു മുതൽ സമരങ്ങളുടെ പരമ്പരതന്നെ നടന്നു. ധാരാളം ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു.

1797 മാർച്ചിൽ കേണൽ ഡോവിന്റെ നേതൃത്വത്തിൽ ഒരു ബ്രിട്ടീഷ് സൈന്യം പെരിയ ചുരം വരെയെത്തി.

 ലെഫ്റ്റനന്റ് മീലിയുടെ നേതൃത്വത്തിൽ മറ്റൊരു സൈന്യം ഇവരോടൊപ്പം ചേർന്നു.

 പഴശ്ശി പോരാളികളുമായിട്ടുള്ള മൂന്നുദിവസത്തെ യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യം തളർന്നു

 വയനാട്ടിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ കേണൽ ഡോവ്തയ്യാറായി.

 1797 മാർച്ച് 18ന് മേജർ കാമറോണിന്റെ കീഴിൽ പെരിയ ചുരം വഴി കടന്നു പോയിരുന്ന 1110 പേരടങ്ങി ഇംഗ്ലീഷ് സൈന്യത്തെ പഴശിപ്പട തകർത്തു.

 ബോംബെ ഗവർണർ ജോനാഥൻ ഡെങ്കൻ മലബാറിൽ വന്ന് രാജാവുമായി അനുരഞ്ജനത്തിന് തയ്യാറായി.

 കുറുമ്പനാട് രാജാവും ആയിരുന്ന കരാർ റദ്ദാക്കി.

 ചിറക്കൽ രാജാവിന്റെ മധ്യസ്ഥിതിയിൽ കലാപത്തിന് അറുതിയായി.

 പഴശ്ശിരാജാവ് കമ്പനിയുമായി സമാധാനത്തിൽ കഴിയാമെന്ന് സമ്മതിച്ചു.

രണ്ടാം പഴശ്ശി വിപ്ലവം (1800- 1805)

1799 ശ്രീരംഗപട്ടണത്തിന്റെ പതനത്തെ തുടർന്ന് ടിപ്പുസുൽത്താൻ നിന്ന് ഇംഗ്ലീഷുകാർ പിടിച്ചെടുത്ത വയനാട് തിരിച്ചുപിടിക്കാൻ പഴശ്ശിയും കൂട്ടരും ശ്രമിച്ചതാണ് രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ അടിയന്തര കാരണം.

 പഴശ്ശിരാജാവ് വയനാട് സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെട്ടു.

നായന്മാർ, കുറിച്യർ, മാപ്പിളന്മാർ പുറത്തുനിന്നുള്ള മുസ്ലീങ്ങൾ എന്നിവരെ സംഘടിപ്പിച്ച്
പഴശ്ശിരാജാവ് ഇംഗ്ലീഷുകാർക്കെതിരെ സൈന്യത്തെ സംഘടിപ്പിച്ചു.

 രണ്ടാം പഴശ്ശി വിപ്ലവത്തിലെ പ്രധാന പോരാളികൾ ആയിരുന്നു..
1) കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
2) കൈതേരി അമ്പു നായർ
3) പെരുവയൽ നമ്പ്യാർ
4) ചുഴലി നമ്പ്യാർ
5) തലയ്ക്കൽ ചന്തു
6) ഇടച്ചേന കുങ്കൻ

1800 മലബാർ തെക്കൻ കാനറ, മൈസൂർ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സർവസൈന്യാധിപനായി സർ ആർതർ വെല്ലസ്ലി 
നിയമിതനായി.

 1800 ജൂൺ - ജൂലൈ മാസങ്ങളിൽ പഴശ്ശി രാജാവ്ഇംഗ്ലീഷുകാർക്കെതിരെയുള്ള ആക്രമണം ആരംഭിച്ചു.

1801 കേണൽ സ്റ്റീവൻസൺ മൈസൂരിൽ നിന്ന് വലിയ സൈന്യവുമായി വയനാട്ടിൽ കടന്നു.

 വയനാട്ടിലെ സമരതന്ത്ര പ്രധാനമായ സ്ഥലങ്ങളിൽ എല്ലാം ഇംഗ്ലീഷുകാർ പിടിച്ചെടുത്തു.

 പഴശ്ശിരാജാവ് പത്നിയോടൊപ്പം വനാന്തരങ്ങളിൽ കഴിയേണ്ട
സാഹചര്യം ഉണ്ടായി.

 പ്രമുഖ പോരാളികൾ ആയിരുന്ന ചുഴലി നമ്പ്യാരും പെരുവയൽ നമ്പ്യാരും തടവുകാരായി പിടിക്കപ്പെട്ടു

1801 നവംബറിൽ ലെഫ്റ്റിനന്റ് എഡ്വേർഡിന്റെ 
നേതൃത്വത്തിൽ ശങ്കരൻ നമ്പ്യാരെ കണ്ണവത്ത് വെച്ച് തൂക്കിലേറ്റി.

പഴശ്ശി പ്രക്ഷോഭത്തിൽ ഉണ്ടായ കനത്ത ആഘാതം ആയിരുന്നു ഇത്.

1802ൽ ജനുവരിയിൽ കലക്ടർ മേജർ മക്ളിയോയ്‌ഡ് ജില്ലയെ നിരായുധീകരിച്ചു.

1802 ഒക്ടോബറിൽ പ്രക്ഷോഭകാരികൾ ഇടച്ചേന കുങ്കന്റെയും തലയ്ക്കൽ ചന്തുവിനെയും നേതൃത്വത്തിൽ പനമരം കോട്ട പിടിച്ചെടുത്തു അവിടെ ഉണ്ടായിരുന്ന 70  ഇംഗ്ലീഷ് സൈനികരെ വകവരുത്തി.

 പ്രക്ഷേപകാരികൾ വയനാടൻ പ്രദേശങ്ങൾ മുഴുവനും സ്വന്തം നിയന്ത്രണത്തിൽ ആക്കി.

 ബ്രിട്ടീഷ് പട്ടാളം വയനാട്ടിലേക്ക് കുതിച്ചു പ്രക്ഷോഭങ്ങൾ വനാന്തരങ്ങളിലേക്ക് പിൻവലിഞ്ഞു.

 മേജർ മക്ലിയോയ്ഡ് ഭൂനികുതി വർദ്ധിപ്പിച്ചു.

 പഴശ്ശി പോരാളികൾ ഒളിത്താവളങ്ങളിൽ നിന്ന് പുറത്തിറങ്ങി

 കണ്ണൂർ, ധർമ്മടം എന്നിവിടങ്ങളിൽ ഉഗ്രമായ പോരാട്ടം ഉണ്ടായി.

പഴശ്ശി പോരാളികൾ അഞ്ചരക്കണ്ടിയിലെ കറുവ തോട്ടങ്ങൾ നശിപ്പിച്ചു..

 ഏഷ്യയിലെ തന്നെ ആദ്യത്തെ കറുവ തോട്ടമാണ് അഞ്ചരക്കണ്ടിയിലെത്.

 മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സ്ഥിതി കഷ്ടത്തിലായി ഒട്ടേറെ പേർക്ക്മലമ്പനി പിടിച്ചു.

തലശ്ശേരി സബ് കലക്ടറായി തോമസ് ഹാർവെ ബാബർ നിയമിതനായി.

 ചിറക്കൽ പ്രദേശത്തെ പല പ്രാദേശിക കലാപങ്ങളും കോൽക്കാരുടെ സഹായത്തോടെ അടിച്ചമർത്തി.

 1804 ഏപ്രിലിൽ പ്രാദേശവാസികൾ വിപ്ലവകാരികളെ കുറിച്ച് അറിവ് നൽകണമെന്ന് ബാബർ ഉത്തരവിറക്കി

 രാജാവ് തന്റെ ആളുകളെ വയനാടൻ കാടുകളിലേക്ക് പിൻവലിച്ചു.

 മദ്രാശി സൈന്യം കേണൽ മക്ലിയോയ്ഡ് നേതൃത്വത്തിൽ കാടുകളിൽ പിന്തുടർന്നു.

 രാജാവിനെയും സേനാ നായകരെയും പിടിച്ചു നൽകുന്നവർക്ക് ഇംഗ്ലീഷുകാർ ഞാൻ പ്രഖ്യാപിച്ചു. പഴശ്ശി പടയും കോൽക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ തലയ്ക്കൽ ചന്തു തടവുകാരൻ ആക്കപ്പെട്ടു.

 തലക്കൽ ചന്തുവിനെ തൂക്കിലേറ്റി

  തോമസ് ഹാർവെ ബാബർ രാജാവിനെ പിന്തുടർന്നു.

1805 നവംബർ 30 മാവിലതോടിന്റെ കരയിൽ കുതിരപ്പുറത്ത് എത്തിയ പഴശ്ശി രാജാവിനെ പുഴ മുറിച്ചു കിടക്കാനായില്ല. പുറകിലെത്തിയ തോമസ് ഹാർവെ ബാബർ രാജാവിനെ വെടിവെച്ചു. സേന നായകർ നാലുപേരും വധിക്കപ്പെട്ടു. രണ്ടുപേർ തടവുകാരായി.
























No comments: