കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരനാണ് മാസ്റ്റർ റാൽഫ് ഫിച്ച്
മാസ്റ്റർ റാൽഫിനെ മാർഗദർശിയായ ഇംഗ്ലീഷുകാരൻ അല്ലെങ്കിൽ ഒന്നാമത്തെ ഇംഗ്ലീഷുകാരൻ എന്ന് വിളിക്കുന്നു
1591ൽ പ്ലിമിത്തിൽ നിന്നും പുറപ്പെട്ട ജെയിംസ് ലങ്കാസ്റ്റർ കൊച്ചിയിലെത്തി.
1615ൽ ക്യാപ്റ്റൻ കീലിങ്ങ് മൂന്ന് കപ്പലുകളും ആയി കോഴിക്കോട് എത്തി.
ഈ കപ്പലുകളിൽ ആയിരുന്നു സർ തോമസ് റോ. ബ്രിട്ടീഷ് പ്രതിനിധിയായി ജഹാംഗീറിനെ സന്ദർശിച്ചത് സർ തോമസ് റോ ആണ്.
ക്യാപ്റ്റൻ കീലിംഗ് സാമൂതിരിയുമായി ഉടമ്പടി ഉണ്ടാക്കി.
സാമൂതിരി തന്റെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഇംഗ്ലീഷുകാർക്ക് നൽകി.
1636ൽ ബ്രിട്ടീഷ് കച്ചവടക്കാർ കൊച്ചിയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ആദ്യമായി കുരുമുളക് കയറ്റു ചെയ്തു.
1644 വിഴിഞ്ഞത്ത് വ്യവസായശാല സ്ഥാപിക്കുന്നതിനുള്ള അനുമതി വേണാട്ട് രാജാവിൽ നിന്ന് ലഭിച്ചു.
1664ൽ കോഴിക്കോട് വ്യവസായശാല സ്ഥാപിക്കുന്നതിനുള്ള അനുമതി സാമൂതിരി ഇംഗ്ലീഷ് നൽകി.
1690ല്‍ അഞ്ചുതെങ്ങിൽ കോട്ട കെട്ടുന്നതിനുള്ള അനുമതി ആറ്റിങ്ങൽ റാണിയിൽ നിന്നും ഇംഗ്ലീഷുകാർ നേടിയെടുത്തു.
1695 അഞ്ചുതെങ്ങ് കോട്ട പണിപൂർത്തിയായി
ഇതോടെ പശ്ചിമതീരത്ത് ബോംബെ കഴിഞ്ഞാൽ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാന താവളമായി അഞ്ചുതെങ്ങ് മാറി.
ഇംഗ്ലീഷുകാർ തങ്ങളുടെ സ്വാധീനം ദക്ഷിണ കേരളത്തിൽ അനുക്രമം ഉറപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഉത്തരകേരളത്തിലും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊണ്ടു.
ഇംഗ്ലീഷുകാർ കോലത്ത്നാട്ടിലെ യഥാർത്ഥ ഭരണാധികാരിയായ വടക്കളം കൂറുമായി കൂടിയാലോചനകൾ നടത്തി, തലശ്ശേരിയിൽ വ്യവസായ ശാല സ്ഥാപിക്കുന്നതിനുള്ള അനുമതി വാങ്ങിയെടുത്തു.
1) ആറ്റിങ്ങൽ കലാപം
1721 ആറ്റിങ്ങലിലെ ഇംഗ്ലീഷ് വ്യാപാരികൾ, നേതാവായ ഗിഫോർഡിന്റെ കീഴിൽ നടത്തിയ കലുഷ പ്രവർത്തികൾ ജനങ്ങളെ ഇംഗ്ലീഷുകാരുടെ ശത്രുക്കളാക്കി
അതേസമയം ഇംഗ്ലീഷുകാർ വർഷംതോറും വിലപ്പെട്ട പാരിദോഷങ്ങൾ നൽകി റാണിയെ സന്തോഷിപ്പിക്കുകയും ചെയ്തു
ആ പ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്ന പിള്ളമാരുടെ പ്രതിനിധികൾ റാണിക്ക് ഇംഗ്ലീഷുകാർ കൊണ്ടുപോയിക്കൊണ്ടിരുന്ന പാരിതോഷികങ്ങൾ തടഞ്ഞു, ഇത് ഗിഫോർഡ് എതിർത്തു.
1721 ഏപ്രിൽ 15ന് ഗിഫോർഡിന്റെ നേതൃത്വത്തിൽ റാണിക്ക് സമ്മാനം നൽകാൻ പുറപ്പെട്ട 140 ഇംഗ്ലീഷുകാർ അടങ്ങുന്ന സംഘത്തെ സ്ഥലവാസികൾ ആക്രമിച്ച് മുഴുവൻ പേരെയും വധിച്ചു.
തുടർന്ന് ലഹളക്കാർ അഞ്ചു കോട്ടവളഞ്ഞു.
ഗണർ ഇൻസ്കോട്ട പ്രതിരോധിച്ചു.
തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷുകാരുടെ പോഷകസേന വന്നു ചേർന്നതോടെ ഉപരോധം അവസാനിപ്പിച്ചു.
ഈ കലാപത്തിന്റെ പരാജയത്തെ തുടർന്ന് ഇംഗ്ലീഷുകാരും റാണിയും തമ്മിൽ ഒരു കരാർ ഉണ്ടാക്കി.
ഇതിന്റെ പ്രകാരം അക്രമത്തിൽ കമ്പനിക്ക് ഉണ്ടായ നഷ്ടങ്ങളെല്ലാം റാണി പരിഹരിക്കണം എന്നായിരുന്നു.
കുരുമുളക് കച്ചവടത്തിന്റെ കുത്തകയും ഇഷ്ടമുള്ളിടത്തെല്ലാം വ്യവസായ ശാലകൾ സ്ഥാപിക്കുന്നതിനുള്ള അവകാശവും ഈ കരാർ മൂലം ഇംഗ്ലീഷ് വാക്ക് ലഭിച്ചു.
2) ഇംഗ്ലീഷ്-തിരുവിതാംകൂർ ഉടമ്പടി 1723
1723 ഏപ്രിൽ 21ന് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂർ രാജാവും തമ്മിൽ ഔപചാരിക ഉടമ്പടി ഉണ്ടാക്കി
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായിട്ട് ചെയ്ത ഉടമ്പടിയാണ് ഇത്.
ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചെലവിൽ ഇംഗ്ലീഷ്കാർക്ക് കുളച്ചലിൽ ഒരു കോട്ട കെട്ടിക്കൊടുക്കാം എന്നേറ്റു.
തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള സൗഹൃദത്തിന് അടിസ്ഥാനമുറപ്പിച്ച് ഈ ഉടമ്പടിയിൽ ഒപ്പുവെച്ചത് യുവരാജാവായ മാർത്താണ്ഡവർമ്മയും അഞ്ചുതെങ്ങിലെ കമാൻഡർ ഡോക്ടർ അലക്സാണ്ടർ ഓമും ആയിരുന്നു.
3) പടിഞ്ഞാറെ കോവിലകത്തെ കലാപം
സാമൂതിരി കോവിലകത്തെ ചില കുടുംബാംഗങ്ങൾ തന്നെയാണ് ഇംഗ്ലീഷുകാർക്കെതിരെ ആദ്യകാല പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയത്.
ടിപ്പു കേരളത്തിൽനിന്ന് പിൻവാങ്ങിയ ശേഷം സാമൂതിരി തിരുവിതാംകൂറിൽ നിന്ന് തിരിച്ചെത്തി.
1792 ഏപ്രിലിൽ അരിയിട്ടു വാഴ്ച്ചനടത്തി..
സാമൂതിരിയുടെ മന്ത്രി സ്വാമിനാഥ പട്ടർ നേരത്തെയുള്ള പ്രദേശങ്ങളെല്ലാം തിരിച്ചു കിട്ടണം എന്ന് നിർബന്ധം പിടിച്ചു.
ഈ വാദം കമ്പനി തള്ളി
അവസാനം സാമൂതിരി ഇംഗ്ലീഷ് അഭിപ്രായങ്ങൾക്ക് കീഴടങ്ങുകയും അവരുമായി രാഷ്ട്രീയ ധാരണയിൽ എത്തുകയും ചെയ്തു.
സാമൂതിരി കോവിലകത്തെ പടിഞ്ഞാറെ ശാഖ ഇതിനെതിരെ ആയിരുന്നു
അവരിൽ മൂത്ത രാജാവിനെ ചെറുപ്പുളശ്ശേരിയിൽ വെച്ച് ക്യാപ്റ്റൻ ബുർച്ചാൽ
ബന്ധനസ്ഥനാക്കി, രണ്ടുദിവസത്തിനുള്ളിൽ അദ്ദേഹം മരിച്ചു. തുടർന്ന് മരിച്ച രാജാവിന്റെ സഹോദരനും അനന്തരവനും തടവിലാക്കപ്പെട്ടു. കിഴക്കേ കോവിലകത്തെ രാജാവിന്റെ മധ്യസ്ഥതയിൽ ഇവരെ വിട്ടയച്ചു.
മോചിതനായ രാജാവ് ഇംഗ്ലീഷുകാരുമായി സഹകരിച്ച സ്വാമിനാഥ പട്ടരെ വധിക്കാൻ ഒരു വിഫല ശ്രമം നടത്തി.
ഇതിന് അതിനുശേഷം അവർ ഇംഗ്ലീഷുകാർക്കെതിരെ പ്രക്ഷോഭത്തിൽ പൊതുജനങ്ങളെ അണി നിരത്താൻ തെക്കോട്ടു നീങ്ങി.
ഒരു മാപ്പിള പ്രമാണിയായ ഉണ്ണി മൂത്ത മൂപ്പനും ടിപ്പുവിനെതിരെ കലാപം നടത്തിയ കോയമ്പത്തൂരിലെ ചില ഗൗണ്ടർ പ്രഭുക്കന്മാരും പടിഞ്ഞാറെ കോവിലകം രാജാക്കന്മാരുടെ കൂടെ ചേർന്നു. പാലക്കാട് രാജാവായ കുഞ്ഞി അച്ഛനും അവരെ സഹായിച്ചു.
No comments:
Post a Comment