⚡️ 1983ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.
⚡️ ആഗ്രയിലെ ചെങ്കോട്ട എന്നും അറിയപ്പെടുന്ന കോട്ടയാണ് ആഗ്ര കോട്ട
⚡️ താജ്മഹലിന് രണ്ട് കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഭാഗത്തായി യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു
⚡️ 1565 ലാണ് കോട്ടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്, എട്ടു വർഷങ്ങൾക്കുശേഷം പണി പൂർത്തിയായി.
⚡️ ആദ്യം ചുവന്ന മണൽക്കല്ലുകൾ കൊണ്ട് പൂർത്തീകരിച്ച കോട്ട പിന്നീട് മാർബിൾ പാകുകയും പുനർ നിർമ്മിക്കുകയും ചെയ്തു.
⚡️ ഷാജഹാന്റെ ഭരണകാലത്താണ് കോട്ട ഇന്നത്തെ രൂപത്തിൽ ആയത്.
⚡️ ഇസ്ലാമിക ഇന്ത്യൻ വാസ്തു കലകളുടെ സന്മിശ്ര രൂപമാണ് ആഗ്ര കോട്ട
⚡️ ഡൽഹി ഗേറ്റ് ലാഹോർ ഗേറ്റ് എന്നിവ കോട്ടയുടെ പ്രധാന കവാടങ്ങളാണ്.
⚡️ ചക്രവർത്തിയുടെയും പ്രഭുക്കന്മാരുടെയും സ്വകാര്യസഭയായ ദിവാൻ ഇ ഖാസ്, പൊതുസഭയായ ദിവാൻ ഇ ആം എന്നിവ ഈ കോട്ടയ്ക്കകത്താണ്.
⚡️ ചുവരുകളിൽ ഗ്ലാസുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഷീഷ് മഹലും രാജകീയ പൂന്തോട്ടമായ അങ്കുരി ബാഗും നാജിന മസ്ജിദും മോത്തി മസ്ജിദും എല്ലാം ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
⚡️ ഷാജഹാന്റെ ജീവിതാന്ത്യത്തിൽ, അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസീദിനാൽ തടവിലാക്കപ്പെട്ടത് ഈ കോട്ടയിൽ ആണ്.
⚡️ഷാജഹാന്റെ ജീവിതത്തിലെ അവസാന ഏഴു വർഷം ഇവിടെ കഴിഞ്ഞു.
⚡️ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇപ്പോൾ കോട്ട.
No comments:
Post a Comment