ആസിഡുകളെയും ബേസുകളെയും സംബന്ധിച്ച ആദ്യ സിദ്ധാ ന്തങ്ങളിലൊന്നാണ് അറീനിയസ് സിദ്ധാന്തം.
ഇതു പ്രകാരം ജലത്തിൽ ലയിക്കുമ്പോൾ പ്രോട്ടോണുകളെ വിട്ടു തരുന്ന രാസ സംയുക്തങ്ങളാണ് ആസിഡുകൾ.
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്സൈഡ് അയോണുകളെ തരുന്നവയാണു ബേ സുകൾ.
നൊബേൽ സമ്മാനം നേടിയ ആദ്യത്തെ സ്വീഡിഷ് ശാസ്ത്രജ്ഞനായ അറീനിയസ് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ കൂടിയായിരുന്നു.
👛 ബോൺസ്റ്റഡ് ലവ്റി സിദ്ധാന്തം
പ്രോട്ടോണിനെ ദാനം ചെയ്യാൻ കഴിവുള്ള ഒരു രാസവസ്തുവി നെ ആസിഡായും പ്രോട്ടോണിനെ സ്വീകരിക്കാൻ കഴിവുള്ള രാസപദാർഥത്തെ ബേസായും കണക്കാക്കുന്നു എന്നതാണ് ബോൺഡ് ലവ്റി സിദ്ധാന്തം.
ഒരു ഇലക്ട്രോൺ പെയറിനെ ദാനം ചെയ്യാൻ കഴിവുള്ള ഏതു തന്മാത്രയും ആറ്റവും ബേസ് ആണെന്ന് പറയാം.
ഈ സിദ്ധാന്തപ്രകാരം ആസിഡ് ഒരു പ്രോട്ടോൺ ദാതാവും ബേസ് ഒരു പ്രോട്ടോൺ സ്വീകർ ത്താവും ആണ്.
👛 ലൂയിസ് സിദ്ധാന്തം
1923 ൽ ഗിൽബെർട്ട് എൻ ലുയിസ് എന്ന യുഎസ് ശാസ്ത്രജ്ഞനാണ് ആസിഡുമായി ബന്ധപ്പെട്ട് ലൂ യിസ് സിദ്ധാന്തം അവതരിപ്പിച്ചത്.
ഈ സിദ്ധാന്തം അനുസരിച്ചു ഇലക്ട്രോൺ പെയർ ദാതാക്കൾ ലൂയിസ് ബേസുകളും ഇലക്ട്രോൺ പെയർ സ്വീകർത്താക്കൾ ലൂയിസ് ആസിഡുകളുമാണ്.
No comments:
Post a Comment