2 Jan 2022

ഭരണഘടന നിർമ്മാണ സഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏക അംഗമായിരുന്നത് ആരാണ്?

ഉത്തരം സോമനാഥ് ലാഹിരി


💥 ഭരണഘടന അസംബ്ലി ബ്രിട്ടീഷ് നിർമിതമാണെന്നും ബ്രിട്ടീഷുകാർക്ക് ഇഷ്ടമുള്ളതുപോലെ ബ്രിട്ടീഷ് പദ്ധതി നടപ്പിലാക്കുകയാണെന്നും ഭരണഘടന അസംബ്ലിയിൽ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയ അംഗം സോമനാഥ് ലാഹിരിയാണ്

💥 1948ൽ സ്വന്തം തത്വങ്ങളെ അടിസ്ഥാനമാക്കി 56 പേജുകളും 27 അധ്യായങ്ങളും ഉള്ള ഒരു കരട് ഭരണഘടന തയ്യാറാക്കിയ പാർട്ടി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആണ്


💥 പാകിസ്ഥാനിലെ ഭരണഘടന അസംബ്ലി രൂപീകൃതമായത് 1947 ഓഗസ്റ്റ് 11-ന് കറാച്ചി നഗരത്തിൽ ആയിരുന്നു.

💥 പാകിസ്ഥാനിലെ ഭരണഘടന അസംബ്ലിയുടെ താൽക്കാലിക അധ്യക്ഷൻ ദളിത് നേതാവ് ജോഗേന്ദ്രനാഥ് മണ്ഡൽ ആയിരുന്നു.

💥 സ്ഥിരം അധ്യക്ഷൻ മുഹമ്മദലി ജിന്ന ആയിരുന്നു

💥 ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തു പതിപ്പ് സൂക്ഷിച്ചിരിക്കുന്നത് സർവ്വേ ഓഫ് ഇന്ത്യയിൽ ആണ്( ഡെറാഡൂൺ)


No comments: