💥 സിആർപിസി സെക്ഷൻ 2(എ)
അറസ്റ്റ് ചെയ്യപ്പെട്ട ആളെ മെഡി ക്കൽ ഓഫിസർ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട സിആർപിസി സെക്ഷൻ ഏതാണ് ?
💥 സിആർപിസി സെക്ഷൻ 54
24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടി പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ?
💥 സിആർപിസി സെക്ഷൻ 167
• "എവിഡൻസ്' എന്ന പദം രൂപം കൊ ണ്ടത് ഏതു ഭാഷയിൽ നിന്നാണ് ?
💥 ലാറ്റിൻ
• ഒരു സംഭവം നേരിട്ടു കാണുകയാ ണെങ്കിൽ ഏതു തരം എവിഡൻസ് പ്രകാരമാണ് ആ സംഭവം തെളിവാ യി സ്വീകരിക്കുന്നത് ?
💥ഡയറക്ട് എവിഡൻസ്
• കോടതിയിൽ മജിസ്ട്രേറ്റിനോ ജഡ്ജിക്കോ നേരിട്ടു മനസ്സിലാകുന്ന തരത്തിൽ കൊടുക്കുന്ന തെളിവ് ?
💥 റിയൽ എവിഡൻസ്
• കോടതി മുൻപാകെ ഒരു സംഭവ ത്തെക്കുറിച്ച് നേരിട്ട് കണ്ടോ, ഇന്ദ്രിയങ്ങൾ കൊണ്ടു ഗ്രഹിച്ചു മനസ്സി ലാക്കിയോ വാമൊഴിയായി നൽകു ന്ന തെളിവിനെ പറയുന്ന പേര് ?
💥 ഓറൽ എവിഡൻസ്
• സ്ത്രീകളെ മാനഭംഗപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി അവരുടെ നേരെ നടത്തുന്ന കയ്യേറ്റം, കുറ്റകരമായ ബലപ്രയോഗം എന്നിവയെ സംബന്ധിക്കുന്ന കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെ ക്ഷൻ ?
💥 ഐപിസി സെക്ഷൻ 354
• ഐപിസി സെക്ഷൻ 354 പ്രകാരമു ള്ള ശിക്ഷ എന്താണ് ?
💥 ഒരു വർഷത്തിൽ കുറയാത്തതും 5 വർഷം വരെയുമുള്ള തടവും കൂടാ തെ പിഴയും
• ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ പ്രവർത്തനം നിരീക്ഷിക്കുകയോ ചിത്രങ്ങൾ എടുക്കുകയോ അല്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ?
💥 ഐപിസി സെക്ഷൻ 354 സി
• ഐപിസി സെക്ഷൻ 354 (സി) പ്രകാരമുള്ള ശിക്ഷ എന്താണ് ?
💥ഒരു വർഷത്തിൽ കുറയാത്തതും 3 വർഷം വരെയുള്ള തടവും പിഴയും
•ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ ഉപജ്ഞാതാവ് ആരാണ് ?
💥ജെയിസ് ഹിറ്റ്സ് ജെയിംസ് സ്റ്റീഫൻ
• ഇന്ത്യൻ എവിഡൻസ് ആക്ട് എല്ലാ വിധ ജുഡീഷ്യൽ നടപടികൾക്കും ബാധകമാണെന്നു പ്രതിപാദിക്കുന്ന സെക്ഷൻ ?
💥സെക്ഷൻ 1
• സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴിയുടെ പ്രസ ക്തിയെക്കുറിച്ചു പ്രതിപാദിക്കുന്ന എവിഡൻസ് ആക്ട് സെക്ഷൻ ?
💥സെക്ഷൻ 32
മരണമൊഴിയെക്കുറിച്ചു പ്രതിപാ ദിച്ചിരിക്കുന്ന എവിഡൻസ് ആക്ട് സെക്ഷൻ ?
💥സെക്ഷൻ 32(1)
• പൊലീസിന്റെ നിയമപ്രകാരമുള്ള നിർദേശങ്ങൾ ജനം പാലിക്കേണ്ട താണെന്നു പ്രതിപാദിക്കുന്ന കേരള പൊലീസ് ആക്ടിലെ സെക്ഷൻ ?
💥 കേരള പൊലീസ് ആക്ട് സെക്ഷൻ 39
• പൊലീസിന്റെ ചുമതലകളിൽ ഇട പെടുന്നതിലുള്ള ശിക്ഷയെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന കേരള പൊലീ സ് ആക്ടിലെ സെക്ഷൻ ?
💥കേരള പൊലീസ് ആക്ട് സെക്ഷൻ 117
•കേരള പൊലീസ് ആക്ട് സെ ക്ഷൻ 117 പ്രകാരമുള്ള ശിക്ഷ എന്താണ് ?
💥3 വർഷം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ
• നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്ആക്ട് (NDPS) ഭേദഗ തി ചെയ്ത വർഷങ്ങൾ ഏതൊക്കെ?
💥1988, 2001, 2014
• കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ചു പ്രതിപാദിക്കുന്ന എൻഡിപിഎസ് സെക്ഷൻ ഏതാണ് ?
💥 എൻഡിപിഎസ് സെക്ഷൻ 28
No comments:
Post a Comment