2 Feb 2021

കേരള ചരിത്രം

1. പ്ലിനിയുടെ 'നാച്ചുറൽ ഹിസ്റ്ററി' എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന കേരളത്തിലെ തുറമുഖം ഏതാണ് ? 
a. വിഴിഞ്ഞം
b. ബറക്കേ 
c. മുസിരിസ്
d. തങ്കശ്ശേരി

Ans. c. മുസിരിസ് (👉 ക്രിസ്തുമത പ്രചാരകരും യഹൂദൻമാരും ആദ്യമായി വന്നിറങ്ങിയ സ്ഥലമാണ് മുസിരിസ്)

2. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ ആരാണ് ? 
a. മാർക്കോ പോളോ
b. മെഗസ്തനീസ്
c. സുലൈമാൻ
d. ഇബ്നുബത്തൂത്ത

Ans. d. ഇബ്നുബത്തൂത്ത (👉 മൊറോക്കൻ സഞ്ചാരിയായ ഇബ്നുബത്തൂത്ത
6 തവണ കേരളം സന്ദർശിച്ചു)

3. 'പെരുംചെല്ലൂർ' എന്ന് പഴയ കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ് ? 
a. കോട്ടയ്ക്കൽ
b. തളിപ്പറമ്പ്
c. വർക്കല
d. വടകര

Ans. b. തളിപ്പറമ്പ് (👉 പുതിയ പേരുകൾ👇
👉വെങ്കിട്ടകോട്ട - കോട്ടയ്ക്കൽ 
👉ബലിത - വർക്കല)

4. കേരളത്തിലെ പ്രമുഖ തുറമുഖങ്ങൾ ആയ കൊച്ചി, കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നൽകുന്ന ചീനസഞ്ചാരി ആരാണ് ? 
a. ഹുയാൻസാങ് 
b. ചിൻ ചോ
c. മാഹ്വാൻ
d.വാഹിയാൻ 

Ans. c. മാഹ്വാൻ (👉 പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരിയാണ് മാഹ്വാൻ)

5. കേരളത്തിലെ മരുമക്കത്തായത്തെ കുറിച്ച് ആദ്യമായി സൂചന നൽകിയ വിദേശി ആരാണ് ? 
a. ഷൈഖ് സൈനുദീൻ
b. ഫ്രയർ ജോർദാനസ് 
c. മെഗസ്തനീസ്
d. അൽബറൂണി

Ans.b. ഫ്രയർ ജോർദാനസ്

6. ഫ്രയർ ജോർദാനസിന്റെ പ്രസിദ്ധമായ കൃതി ഏതാണ് ? 
a. മിറാബിലിയ ഡിസ്ക്രിപ്ഷ്യ
b. മലബാറിയ 
c. തുഹ്ഫത്തുൽ മുജാഹിദിൻ
d. കേരള ജേർണി

Ans.a. മിറാബിലിയ ഡിസ്ക്രിപ്ഷ്യ

7. മധ്യകാല കേരളത്തിലെ രാഷ്ട്രീയ,  സാമൂഹിക, സാമ്പത്തിക ചരിത്രം പ്രതിപാദിക്കുന്ന കൃതി ഏതാണ് ? 
a. നാച്ചുറൽ ഹിസ്റ്ററി
b. ഇൻഡിക്ക 
c. തുഹ്ഫത്തുൽ മുജാഹിദിൻ
d. മലബാറിയ

Ans. c. തുഹ്ഫത്തുൽ മുജാഹിദിൻ (👉തുഹ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി രചിച്ചത് - ഷൈഖ് സൈനുദീൻ)

8. തുഹ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത് ? 
a. അറബി
b. ഉറുദു
c. ഹിന്ദി
d. പേർഷ്യൻ

Ans. a. അറബി 

9. ക്യാപ്റ്റൻ കീലിംഗ് സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച വർഷം ? 
a. 1665
b. 1615
c. 1675
d. 1660

Ans. b. 1615 (👉 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ആണ് ക്യാപ്റ്റൻ കീലിംഗ് സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പ് വെച്ചത്)

10. യൂറോപ്യൻ രേഖകളിൽ 'പപ്പുകോവിൽ' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ? 
a. പരപ്പനാട്
b. ചെമ്പകശ്ശേരി
c. പാപ്പിനിശ്ശേരി
d. വള്ളുവനാട്

Ans. a. പരപ്പനാട്


No comments: