27 Jan 2024

സാഹിത്യം1



1. മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ ‘ഉത്തര ഭാരതം’ എഴുതിയത് ആര്?

💫വടക്കുംകൂർ രാജരാജവർമ്മ


2. കഥകളിയെ പ്രതിപാദ്യമാക്കി
അനിതാനായർ എഴുതിയ നോവൽ?
മിസ്ട്രസ്

3. ഡിവൈൻ കോമഡിയുടെ മാതൃകയിൽ ‘ജാവേദ് നാമ ‘ എന്ന കാവ്യം രചിച്ചത്?
മുഹമ്മദ് ഇഖ്ബാൽ

4. സുന്ദര സ്വാമിയുടെ
ജെ ജെ ചില കുറിപ്പുകൾ എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കവി?
ആറ്റൂർ രവി വർമ്മ

5. ഏതു ദിവാന്റെ നയങ്ങളെ വിമർശിച്ചതാണ് സന്ദിഷ്ടവാദി പത്രത്തിന്റെ നിരോധനത്തിന് വഴി തെളിയിച്ചത്?
💫മാധവറാവു

6. അയിത്തം എന്ന മിഥ്യയിൽ ഞാൻ മനുഷ്യരൂപം തെളിഞ്ഞു കണ്ടു
പൂണൂൽ കൊണ്ട് വരിഞ്ഞുകെട്ടി
ദർഭപുല്ല് തീറ്റി ചമത പുതപ്പിച്ചു നടത്തിയിരുന്ന ബ്രാഹ്മണ്യത്തിന്റെ മൃഗീയതയോട് എനിക്ക് അരിശം തോന്നി ” ആർക്ക്?
വി ടി ഭട്ടത്തിരിപ്പാട്



7. പാണിനീയസൂത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടുള്ള മേൽപ്പത്തൂരിന്റെ കൃതി?
പ്രക്രിയാസർവ്വസ്വം

8. വിരാട രാജാവിന്റെ ഈ അളിയൻ പുരാണത്തിൽ പ്രസിദ്ധനും വർത്തമാനകാലത്ത് പരാമർശിതനുമാണ് ആര്?
കീചകൻ

9. കൊച്ചി കോവിലകത്തെ ഇക്കാവമ്മ തൃശ്ശൂർപൂരത്തെക്കുറിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രചിക്കപ്പെട്ട ‘പൂരപ്രബന്ധം’ എന്ന കാവ്യ ത്തിന്റെ രചയിതാവ് ആര്?

വെണ്മണി മഹൻ

10. “വിഷലിപ്തങ്ങളായ സാമൂഹിക സത്യങ്ങളെ കൊത്തി വിഴുങ്ങുന്ന വിഷം തീനികളാവണം സാഹിത്യകാരന്മാർ ” ഇങ്ങനെ പറഞ്ഞതാര്?
കേസരി ബാലകൃഷ്ണപിള്ള

No comments: