26 Jan 2024

താഴെ തന്നിരിക്കുന്നവ വ്യക്തമാക്കുക.


a) മണ്ണിന്റെ സുഷിരിതാവസ്ഥ, പ്രവേശനീയത

b) നെല്‍പ്പാടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ മണല്‍പ്രദേശങ്ങളില്‍ വെള്ളം ഊര്‍ന്നിറങ്ങുന്നു

Ans:
a) മണ്ണില്‍ നിരവധി സൂക്ഷ്മസുഷിരങ്ങളുള്ള അവസ്ഥയാണ് സുഷിരിതാവസ്ഥ.
സുഷിരങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാന്‍ കഴിയുന്ന അവസ്ഥയാണ് പ്രവേശനീയത.

b) എല്ലാ സുഷിരിത പദാര്‍ഥങ്ങളിലും പ്രവേശനീയത ഉണ്ടായിക്കൊള്ളണമെന്നില്ല.
കളിമണ്ണില്‍ സുഷിരിതാവസ്ഥ ഏറെയുണ്ടെങ്കിലും പ്രവേശനീയത കുറവാണ്.
മണലില്‍ പ്രവേശനീയത കൂടുതലാണ്.


🥳താഴെ തന്നിരിക്കുന്ന പ്രത്യേകതയുള്ള സ്ഥലങ്ങളില്‍ ശുദ്ധജലത്തിനായി ഏതുതരം കിണറുകളാണ് ഉപയോഗപ്പെടുത്തുന്നത്?
a) ജലപീഠം ഏറെ താഴെയുള്ള പ്രദേശങ്ങളില്‍
b) മണല്‍നിറഞ്ഞ പ്രദേശങ്ങളില്‍
c) പ്രവേശനീയത ഇല്ലാത്ത രണ്ടു പാളികള്‍ക്കിടയിലെ പ്രവേശനീയത ഉള്ള ഭാഗത്ത്
d) ജലപീഠം ഏറെ ഉയര്‍ന്ന സ്ഥലങ്ങളില്‍

Ans:
a) കുഴല്‍ക്കിണര്‍
b) അരിപ്പക്കിണര്‍
c) ആര്‍ട്ടീഷ്യന്‍ കിണര്‍
d) സാധാരണ കിണര്‍

No comments: