27 Jan 2024

കേരളത്തിലെ പ്രധാന നദികൾ

■ തിരുവനന്തപുരം - കരമന നദി, നെയ്യാർ, വാമനപുരം നദി, കിള്ളിയാർ 


■ കൊല്ലം - കല്ലട, ഇത്തിക്കരയാർ

■ പത്തനംതിട്ട - പമ്പ, അച്ചൻകോവിലാർ, മണിമലയാർ


■ ആലപ്പുഴ - മണിമലയാർ, പമ്പ, അച്ചൻകോവിലാർ 


■ കോട്ടയം - മീനച്ചിലാർ, മൂവാറ്റുപുഴ, മണിമലയാർ 


■ ഇടുക്കി - പെരിയാർ, തൊടുപുഴയാർ, പാമ്പാർ 

■ എറണാകുളം - പെരിയാർ, മൂവാറ്റുപുഴ, ചാലക്കുടിപ്പുഴ, കോതമംഗലം, തൊടുപുഴയാർ 



■ തൃശൂർ - ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, കീച്ചേരി, മണലി നദി, ചിമ്മിനി 


■ പാലക്കാട് - ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, തൂതപ്പുഴ, ഭവാനി, കരീംപുഴ, ശിരുവാണി, കുന്തിപ്പുഴ 


■ മലപ്പുറം - ചാലിയാർ, കുറ്റ്യാടിപ്പുഴ, കടലുണ്ടിപ്പുഴ, കോരപ്പുഴ, കല്ലായി 


■ വയനാട് - കബനി, പനമരം നദി, മാനന്തവാടിപ്പുഴ 


■ കണ്ണൂർ - വളപട്ടണം നദി, കുപ്പംനദി, അഞ്ചരക്കണ്ടി, ബവാലി നദി 


■ കാസർഗോഡ് - ചന്ദ്രഗിരിപ്പുഴ, മഞ്ചേശ്വരം നദി, കവ്വായി നദി, ഉപ്പള, ചിറ്റാരി നദി, ഷിറിയ, കരിയൻഗോഡ് നദി, കുംബള, മോഗ്രൽ നദി


 100 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് - 11

 നദികൾ മലിനമാക്കുന്നവർക്ക് 3 വർഷം വരെ തടവും 2 ലക്ഷം രൂപ പിഴയും ഏർപ്പെടുത്തി ബിൽ പാസ്സാക്കിയ സംസ്ഥാനം - കേരളം

കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം നദി (19 കി.മീ)

ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി - അയിരൂർപുഴ (17 കി.മീ)

കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി - അയിരൂർപുഴ 

കല്ലടയാറിന്റെ പോഷക നദികൾ - കുളത്തുപ്പുഴ, ചെന്തുരുണി, കൽതുരുത്തി 

പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി - കല്ലടയാർ 

പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് - കല്ലട നദിയിൽ

കല്ലടയാറിന്റെ പതനസ്ഥാനം - അഷ്ടമുടിക്കായൽ

തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - ചാലിപ്പുഴ 

പരവൂർ കായലിൽ പതിക്കുന്ന നദി - ഇത്തിക്കരപ്പുഴ 

കിള്ളിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം - ആറ്റുകാൽ ക്ഷേത്രം 

അരുവിക്കര, പേപ്പാറ എന്നീ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി - കരമന നദി 

മീൻവല്ലം പദ്ധതി സ്ഥിതിചെയ്യുന്ന നദി - തുപ്പനാട് പുഴ (തൂതപ്പുഴയുടെ പോഷകനദി)

വളപട്ടണം നദി ഉത്ഭവിക്കുന്നത് - ബ്രഹ്മഗിരികുന്നുകളിൽ നിന്ന് 

കടലുണ്ടിപ്പുഴയുടെ പ്രധാന പോഷകനദികൾ - ഒലിപ്പുഴ, വേളിയാർ 

കാൽനൂറ്റാണ്ട് മുമ്പ് വറ്റിവരണ്ടു പോയ അട്ടപ്പാടിയിലെ ഏത് പുഴയാണ് ഒഴുക്ക് വീണ്ടെടുത്തത് - കൊടുങ്ങരപള്ളം (പെരുമാൾമുടി മുതൽ -ഭവാനി വരെ )


മീനച്ചിലാർ നദീതീരപട്ടണങ്ങൾ - പാല, കോട്ടയം, ഏറ്റുമാനൂർ 

വളപട്ടണം നദി നദീതീരപട്ടണങ്ങൾ - ഇരിട്ടി, ശ്രീകണ്ഠപുരം, ഇരിക്കൂർ, പറശ്ശിനിക്കടവ്  

കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് - കുറ്റ്യാടിപ്പുഴ 

മൂരാട് പുഴ എന്നറിയപ്പെടുന്ന നദി - കുറ്റ്യാടിപ്പുഴ 

മറയൂർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ

കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - ബവാലി നദി

മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം - വയനാടൻ കുന്നുകൾ 

 ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്സ്' എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി - മീനച്ചിലാർ 

No comments: