🍁 കേമദ്രുതയോഗം
- വലിയ ദൗർഭാഗ്യം
🍁 കുംഭകോണം
- അഴിമതി
🍁 മാരീചവിദ്യ
- കപട തന്ത്രം
🍁 കുറുപ്പില്ലാ കളരി
-നാഥനില്ലായ്മ
🍁 ഈജിയൻ തൊഴുത്ത്
- വൃത്തികേടുകളുടെ കൂമ്പാരം
🍁 കുതിരക്കച്ചവടം
-ലാഭേച്ഛ
🍁 വിഷകന്യക
-നാശകാരിണി
🍁 ആനമുട്ട
-ഇല്ലാത്ത വസ്തു
🍁 കോടാലി
-ഉപദ്രവകാരി
🍁 അഴകിയ രാവണൻ
-പച്ച ശൃംഗാരി
🍁 ജലരേഖ
പാഴിലാവുക
🍁 തീപ്പെടുക
മരിക്കുക
🍁 ഏടുകെട്ടുക
-പഠിത്തം അവസാനിപ്പിക്കുക
🍁 കാർക്കോടക നയം
- രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം
🍁 വർക്കല ഗോപി
-ഒന്നും കിട്ടാത്ത അവസ്ഥ
🍁 വടക്കോട്ട് പോവുക
-കാശിക്ക് പോകുക
🍁 ചൂണ്ടിക്കൊണ്ട് പോവുക
-അപഹരിക്കുക
🍀 അഞ്ചാംപത്തി : ചതിക്കാൻ സഹായിക്കുന്നവൻ
🍀അടിപണിയുക : സേവാ പിടിക്കുക
🍀അഴകിയരാവണൻ : പച്ചശൃംഗാരി
🍀അരയും തലയും മുറുക്കുക : തയ്യാറാവുക
🍀ആചന്ദ്രതാരം : എല്ലാകാലവും
🍀ആപാദചൂഡം : മുഴുവനും
🍀ഇരുട്ടുകൊണ്ടടയ്ക്കുക : തൽക്കാല പരിഹാരം കാണുക
🍀ഊഴിയം നടത്തുക : ആത്മാർഥത ഇല്ലാതെ പ്രവർത്തിക്കുക
🍀ഉപ്പ് കൂട്ടിത്തിന്നുക : നന്ദി കാണിക്കുക
🍀എൻപിള്ളനയം : സ്വാർഥത
🍀കടലിൽ കായം കലർത്തുക : അധികം വേണ്ടിടത്തു അല്പം നൽകുക
🍀കായംകുളം വാൾ : തരംപോലെ ഇരുവശത്തും ചേരുന്നവൻ
🍀കീറാമുട്ടി : പ്രയാസമേറിയത്
🍀കുറുപ്പില്ലാകളരി : നാഥനില്ലാത്ത സ്ഥലം
🍀ചിറ്റമ്മനയം : പക്ഷപാതപരമായ പെരുമാറ്റം
🍀താൻചത്ത് മീന്പിടിക്കുക : സ്വയം നാശം വരുത്തി ആദായമുണ്ടാകുക
🍀തൊഴുത്തിലേക്കുത്ത് : ഒരേകൂട്ടത്തിൽപെട്ടവർ തമ്മിൽ മത്സരം
🍀 ദീപാലികുളിക്കുക : അനാവശ്യചിലവ് ചെയ്ത് നശിക്കുക
🍀നാരദൻ : ഏഷണികാരൻ
🍀നാരായവേര് : അടിസ്ഥാനം
🍀പടലപിണങ്ങുക : അടിയോടെ തെറ്റുക
🍀പതിനൊന്നാം മണിക്കൂർ : അവസാനസമയം
🍀ഭരതവാക്യം : അവസാനം
🍀മർക്കടമുഷ്ടി : ദുശാട്യം
🍀ശിങ്കിടിപ്പാടുക : ഏറ്റുപാടുക
🍀ശ്ലോകത്തിൽ കഴിയുക : വളരെ ചുരുക്കി പ്രതിപാദിക്കുക
🍀സുഗ്രീവാജ്ഞന : കർശനമായ കല്പന
🍁മുട്ടുശാന്തി - താത്ക്കാലിക പരിഹാരം
🍁ഊഴിയം നടത്തുക - ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക
🍁മൊന്തൻപഴം - കൊള്ളാത്തവൻ
🍁ഭസ്മത്തിൽ നെയൊഴിക്കുക - നിഷ്ഫലയത്നം
🍁പുളിശ്ശേരി വയ്ക്കുക - നശിപ്പിക്കുക
🍁പുളിശ്ശേരി കുടിപ്പിക്കുക - വിഷമിപ്പിക്കുക
🍁ചൊട്ടയിലെ ശീലം ചുടലവരെ- ബാല്യശീലം മരണം വരെ
🍁ആനവായിലമ്പഴങ്ങ - ചെറിയ നേട്ടം
🍁വെട്ടൊന്ന് മുറിരണ്ട് - ഖണ്ഡിത മറുപടി
🍁മഞ്ഞളിക്കുക - ലജ്ജിക്കുക
🍁എരുമത്തലയൻ - വലിയ വിഡ്‌ഢി
🍁പകിട പന്ത്രണ്ടു വീഴുക- നന്മവരുക
🍁ഉറിയിൽ കയറ്റുക - പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക
🍁ആറാട്ടു കൊമ്പൻ - വലിയ പ്രതാപമുള്ളവൻ
🍁കോവിൽക്കാള - തൊഴിലില്ലാതെ
തിന്നുമുടിച്ചുനടക്കുന്നവൻ
🍁കാലനു കഞ്ഞി വെച്ചവൻ - ആരെയും വഞ്ചിക്കുവാൻ കഴിവുള്ളവൻ
🍁കുടത്തിലെ വിളക്ക് - അറിയപ്പെടാത്ത പ്രതിഭ
🍁കുന്തം വിഴുങ്ങുക - അബദ്ധം പിണയുക
🍁കോമരം തുള്ളുക - പരപ്രേരണ കൊണ്ട് എന്തും പ്രവർത്തിക്കുക
🍁കോയിത്തമ്പുരാൻ - ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്
🍁ചക്രം ചവിട്ടുക - കഠിനമായി ബുദ്ധിമുട്ടുക
🍁ചക്രശ്വാസം വലിക്കുക - അത്യധികം വിഷമിക്കുക
🍁ചക്കിനു വച്ചത് കൊക്കിന് കൊള്ളുക - ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുക
🍁ചാണക്യ സൂത്രം - കൗശല വിദ്യ
🍁ചുവപ്പുനാട - അനാവശ്യമായ കാലതാമസം
🍁ചെണ്ട കൊട്ടിക്കുക - പരിഹാസ്യനാക്കുക
·🍁ചെവി കടിക്കുക - തെറ്റിദ്ധരിപ്പിക്കുക
🍁ചെമ്പു തെളിയുക - കാപട്യം പുറത്താകുക
No comments:
Post a Comment