ഹിന്ദു പത്രത്തിന്റെ ലേഖനം എഴുതിയതിന്റെ പേരിൽ 1921ൽ അബ്ദുറഹ്മാൻ അറസ്റ്റ് ചെയ്യപ്പെട്ടു
1924 കോഴിക്കോട് നിന്ന് അൽ അമീൻ പത്രം ആരംഭിച്ചു.
കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നു അതേപോലെ കേരളത്തിന്റെ വീരപുത്രൻ എന്നും അറിയപ്പെടുന്നു.
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ കേരളത്തിൽ നേതൃത്വം നൽകിയത്.
കൊച്ചിൻ മുസ്ലിം എജുക്കേഷൻ സൊസൈറ്റിയുടെ(cochin mes)സ്ഥാപകൻ.
' മുഹമ്മദ് അബ്ദുറഹ്മാൻ ഒരു നോവൽ' എന്ന പുസ്തകം എഴുതിയത് -എൻ പി മുഹമ്മദ് ആണ്.
മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 1937 ൽ
1938 മുതൽ 40 വരെ കെപിസിസി പ്രസിഡണ്ടായിരുന്നു
മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് പുറത്തിറക്കിയ മലയാള ചലച്ചിത്രം വീരപുത്രൻ -2011- പി.ടി കുഞ്ഞുമുഹമ്മദ് സംവിധായകൻ.
"ഉത്തരേന്ത്യയിൽ മുസ്ലീങ്ങൾക്ക് പാകിസ്ഥാൻ വേണമെങ്കിൽ അത് അവർ ആവശ്യപ്പെട്ടു കൊള്ളട്ടെ, ദക്ഷിണേന്ത്യയിലെ നമുക്ക് അതുകൊണ്ട് എന്തു ഗുണം? നാം ഇവിടെ പിറന്നു, പ്രയത്നിച്ചു,ജീവിച്ചു മരിക്കേണ്ട വരാണ്" എന്ന് അഭിപ്രായപ്പെട്ടു
No comments:
Post a Comment