22 Dec 2021

ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ 1914 ൽ രൂപം കൊണ്ട സംഘടന് ഏതാണ്?


Ans:  നായർ സർവീസ് സൊസൈറ്റി

 • മന്നത്ത് പത്മനാഭന്റെ നേതൃത്വ ത്തിൽ 1914 ഒക്ടോബർ 31 ന് രൂപം കൊണ്ട സംഘടനയാണ് നായർ സർവീസ് സൊസൈറ്റി.

• കോട്ടയം ജില്ലയിലെ പെരുന്നയിലാ ണ് എൻഎസ്എസിന്റെ ആസ്ഥാ നം.

• കെ കണ്ണൻ നായർ നിർദേശിച്ച നായർ ഭൃത്യജനസംഘം എന്ന പേരിലാണ് എൻഎസ്എസ് ആരംഭിച്ചത്

• 1915 ലാണ് സംഘടന നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചത്

• കെ പരമ പിള്ളയായിരുന്നു നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്.

• എൻഎസ്എസിനെ ആദ്യത്തെ പ്രസിഡന്റ് കെ.കേളപ്പനും  സെക്രട്ടറി മന്നത്പത്മനാഭനും ആയിരുന്നു.

• പനങ്ങോട് കേശവ പണിക്കർ ആയിരുന്നു സംഘടനയുടെ ആദ്യത്തെ ട്രഷറർ.

• nss ന്റെ മുഖപത്രം സർവീസ് ആണ്

•എൻഎസ്എസിനെ നേതൃത്വത്തിൽ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി.




No comments: