Ans: ബീഗം ജഹനാര ഷാനവാസ്
• 1930, 1931, 1932 വർഷങ്ങളിലായി ലണ്ടനിലാണ് ഒന്നും, രണ്ടും, മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടന്നത്. '
•ഈ മൂന്ന് സമ്മേളനങ്ങളിലും ബ്രിട്ടിഷ് ഇന്ത്യയിലെ വനിതകളുടെ പ്രതിനിധിയായി പങ്കെടുത്ത ഏക വനിതയാണ് ലഹോറിൽ ജനിച്ച മുസ്ലിം ലീഗ് നേതാവായ ബീഗം ജഹനാര ഷാനവാസ്.
•1930 നവംബർ 12 ന് ബ്രിട്ടിഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾ ഡിന്റെ അധ്യക്ഷതയിലാണ് ഒന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചത്.
• 1931 ജനുവരി വരെ നീണ്ട ഈ സമ്മേളനത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പങ്കെടുത്തില്ല.
• 1931 സെപ്റ്റംബറിൽ ആരംഭിച്ച രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയായി മഹാത്മാഗാന്ധി പങ്കാളിയായി.
• സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, ജി.ഡി. ബിർള തുടങ്ങിയവർ മഹാത്മജിയെ അനുഗമിച്ചു.
• ബ്രിട്ടി ഷ് സർക്കാരിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല.
• വില്ലിങ്ടൺ പ്രഭു വൈസ്രോയി ആയിരിക്കെയാണ് 1932 ൽ മൂന്നാം വട്ടമേശ സമ്മേളനം നടന്നത്.
• ഈ സമ്മേളനത്തിലും ഇന്ത്യൻ നാഷ നൽ കോൺഗ്രസിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
• ഡോ. ബി.ആർ.അംബേദ്കർ, തേജ് ബഹാദുർ സപ്രു, എൻ.എം. ജോഷി, എം.ആർ.ജയകർ, മിർസ ഇസ്മയിൽ, ഹെൻറി ഗിഡ്നി ആർകോട്ട് രാമസ്വാമി മുതലിയാർ, ഹുബർട്ട് കാർ, മുഹമ്മദ് സഫറുള്ള ഖാൻ, ആഗാഖാൻ മൂന്നാമൻ തുട ങ്ങിയവർ മൂന്നു വട്ടമേശ സമ്മേളന ങ്ങളിലും പങ്കാളികളായി.
• രണ്ടാം വട്ടമേശ സമ്മേളനത്തിൽ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത് ടി. രാഘവയ്യയും ഒന്നാമ ത്തേയും രണ്ടാമത്തേയും സമ്മേള നങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി സി.പി. രാമസ്വാമി അയ്യരും പങ്കെടുത്തു.
No comments:
Post a Comment