19 Dec 2021

ഭരണഘടന KERALA PSC NOTES

• കോൺസ്റ്റിറ്റ്യൂർ (constituere) എന്ന ലാറ്റിൻ പദ ത്തിൽ നിന്നാണ് കോൺസ്റ്റിറ്റ്യൂഷൻ അഥവാ ഭരണ ഘടന എന്ന വാക്കിന്റെ ഉത്ഭവം.

• ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സംബ ന്ധിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് ഭര ണഘടന.

•'ലോ ഓഫ് ലാൻഡ്' എന്നറിയപ്പെടുന്നത് - ഭരണഘടന


• ഭരണഘടന പൗരന്മാർക്ക് മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു.

• ഭരണഘടനയെ ലിഖിത ഭരണഘടനയെന്നും, അലി ഖിത ഭരണഘടനയെന്നും രണ്ടായി തിരിച്ചിരിക്കു ന്നു.


• ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘട നയുള്ള രാജ്യം - ഇന്ത്യ


• ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘ ടനയുള്ള രാജ്യം അമേരിക്ക


•അമേരിക്കൻ ഭരണഘടനയുടെ ശിൽപി ജയിംസ് മാഡിസൺ

• അമേരിക്കൻ ഭരണഘടന നിലവിൽ വന്നത് 1789


•അമേരിക്കൻ ഭരണഘടനയിലെ ആർട്ടിക്കിളു കളുടെ എണ്ണം -7


• അമേരിക്കൻ ഭരണഘടന ആകെ 27 തവണ ഭേദ ഗതി ചെയ്തിട്ടുണ്ട്

 •അതിലെ ആദ്യത്തെ പത്ത് ഭേദഗതികൾ മൊത്തമായി അറിയപ്പെടുന്നത് - ബിൽ ഓഫ് റൈറ്റ്സ്


•ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ എന്ന ആശയം ഉൾക്കൊള്ളിച്ചത് ബിൽ ഓഫ് റൈറ്റ്സിനെ അവലംബിച്ചാണ്.

• എഴുതപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഭരണഘടനയുള്ള രാജ്യം- അമേരിക്ക


•ലോകത്തിൽ അലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ - ബ്രിട്ടൻ, ഇസായേൽ

 •പാർലമെന്റ്കളുടെ  മാതാവ് ബ്രിട്ടൺ

• ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം ഗീസ് 

• ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറി യപ്പെടുന്നത് - ഗ്രീസ്

• ലോകത്തിലെ ഏറ്റവും പുരാതനമായ ആധു നിക ജനാധിപത്യ രാജ്യം
-ബ്രിട്ടൺ

• പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം സ്വിറ്റ്സർലാന്റ്



No comments: