••• 1941ൽ കാസർകോട് ജില്ലയിൽ കാര്യങ്കോട് (തേജസ്വിനി) പുഴയുടെ തീരത്തെ കണ്ണൂർ ഗ്രാമത്തിൽ സംഘടിതരായ കർഷകത്തൊഴിലാ ളികളുടെ നേതൃത്വത്തിൽ ബ്രിട്ടിഷ് ഭരണകൂടത്തിന്റെ മർദ്ദനത്തിനെ തിരെ നടത്തിയ സമരമായിരുന്നു ഇത്.
• പ്രതിഷേധ പ്രകടനത്തിനിടെ സുബ്ബരായൻ എന്ന പൊലീസുകാരൻ മുങ്ങിമരിച്ചു
• കയ്യൂർ സമരവുമായി ബന്ധപ്പെട്ട് മഠത്തിൽ അപ്പു, പൊടവര കുഞ്ഞമ്പു നായർ, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ എന്നിവരെയാണ് 1943 മാർച്ച് 29ന് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിലേറ്റിയത്
• പ്രായപൂർത്തിയാകാത്തതിനാൽ ചൂരിക്കാടൻ കൃഷ്ണൻ നായരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി.
• പഞ്ചാബിലെ ഭക്സയിൽ ചേർന്ന അഖിലേന്ത്യ കിസാൻ സമ്മേളനം കയ്യുർ ദിനമായ മാർച്ച് 29 ഇന്ത്യയിലുടനീളം കിസാൻ ദിനമായി ആചരിക്കാൻ തീരുമാനിച്ചിരുന്നു.
• കയ്യൂർ സമരത്തിന്റെ പശ്ചാത്തലത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് മീനമാസത്തിലെ സൂര്യൻ.
•കയ്യൂർ സമരം പ്രമേയമാക്കി കന്നഡ സാഹിത്യകാരനായ നിരഞ്ജന എഴുതിയ നോവലാണ് ചിരസ്മരണ.
കളകുന്ദ ശിവരായയുടെ തൂലികാനാമമാണ് നിരഞ്ജന.
No comments:
Post a Comment