22 Dec 2021

തുഹ്ഫത്തുൽ മുജാഹിദീൻ

1. 1498 മുതൽ 1583 വരെയുള്ള കാലഘട്ടത്തിൽ പോർച്ചുഗീസുകാരും കേരളവും തമ്മിലുള്ള ബന്ധത്തെ പറ്റി പരാമർശിക്കുന്ന ശൈഖ് സൈനുദ്ദീൻ രണ്ടാമൻ രചിച്ച കൃതിയാണ്  തുഹ്ഫത്തുൽ മുജാഹിദീൻ


2. കേരളത്തെ സംബന്ധിച്ച് ഒരു കേരളീയൻ എഴുതിയ ആദ്യത്തെ ചരിത്ര ഗ്രന്ഥം എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന കൃതിയാണ് തുഹ്ഫത്തുൽ മുജാഹിദീൻ

3. ക്വാറത്തുൽ മുയിൻ, ഫാത്തുൽമുയിൻ, അൽ അജ്വബത്തൂൽ അജീബ തുടങ്ങിയ കൃതികളും രചിച്ചത് ശൈഖ് സൈനുദ്ദീൻ രണ്ടാമനാണ്.

4. നാല് അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ സമർപ്പിക്കപ്പെടുന്നത് ബീജ പൂരിലെ ഭരണാധികാരിയായിരുന്ന ആദിൽ ഷായിക്കാണ്.

5. കേരളത്തിലെ തങ്ങളുടെ അധിനിവേശ കേന്ദ്രങ്ങളിൽ പോർച്ചുഗീസുകാർ നടത്തുന്ന പീഡനങ്ങൾക്കും സ്വച്ഛാധിപത്യത്തിനും എതിരായി  മുസ്ലിം ജനവിഭാഗത്തെ ഉയർത്തി കർമോൽസുകരാക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതിയാണ് ഇത്.

6. അവസാനത്തെ അദ്ധ്യായത്തിൽ പൂർണമായും മലബാറിലെ പോർച്ചുഗീസ് ശക്തിയുടെ ഉയർച്ചയുടെയും ആധിപത്യത്തിന്റെയും ചരിത്രമാണ് വിവരിക്കുന്നത് 

7. കേരളത്തിൽ ഇസ്ലാം കടന്നുവരവിനെ കുറിച്ചും പടിഞ്ഞാറൻ തീരത്ത് തുറമുഖങ്ങൾ ആവിർഭവിക്കുന്നതിനെക്കുറിച്ചും മലബാറിലെ ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും ഹിന്ദു രാജാക്കന്മാർ മുസ്ലിം പ്രജകളോട് കാണിക്കുന്ന ഉദാര സമീപനങ്ങളെ കുറിച്ചും വിവിധ അദ്ധ്യായങ്ങളിലായി ഈ കൃതി പ്രതിപാദിക്കുന്നു..

No comments: