•കൊതുകുകൾ വിവിധ രോഗങ്ങൾ പരത്തുന്നു.
•അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ)യുടെ രോഗവാഹി
• ക്യൂലക്സ് കൊതുകാണു മന്ത്, ജപ്പാൻജ്വരം (ജാപ്പനീസ് എൻസഫലൈറ്റിസ് ) എന്നിവയ്ക്ക് കാരണമാകുന്നത്.
•മാൻസോണി എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫെലേറിയാസിസ്) പരത്തുന്നത്.
•ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ സിക എന്നീ രോഗങ്ങൾ പരത്തുന്നു.
മന്ത് (ഫിലേറിയ)
•മന്തിന് കാരണമായ വിര - ഫെലേറിയൻ വിര (വുച്ചെറിയ ബാൻക്രോഫ്റ്റി
•മന്ത് പ്രധാനമായും പരത്തുന്നത് - ക്യൂലക്സ് പെൺകൊതുകുകൾ, മാൻസനോയിഡുകൾ
• എലിഫെന്റിയാസിസ് (ലിംഫാറ്റിക് ഫൈലേറിയാസിസ് എന്നറിയപ്പെടുന്ന രോഗം - മന്ത് .
•ദേശീയ മന്ത് രോഗനിയന്ത്രണ പരിപാടി 1955ൽ ആണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.
• മന്ത് പ്രധാനമായും ബാധിക്കുന്നത് - ലിംഫ് ഗ്രാഹി
• രാത്രികാലങ്ങളിലാണ് മന്ത് രോഗ നിർണ്ണയം നടത്തുന്നത് മന്ത് രോഗ നിർണ്ണയം നടത്തുന്ന ടെസ്റ്റ് - ബ്ലഡ് സ്മിയർ ടെസ്റ്റ്
• മന്ത് രോഗത്തിന് നൽകുന്ന പ്രധാനപ്പെട്ട മരുന്നുകൾ - ആൽബൻസോൾ, ആൽബൻഡസോൾ അടങ്ങിയ ഐവർമെക്ടിൻ, ഡെ ഈഥൈൽ കാർബമൻ സിട്രേറ്റ്
• ബ്രുഗിയ മലായ് വിര ഉണ്ടാക്കുന്ന മന്ത് പരത്തുന്നതും, കാലിലെ മന്ത് കൂടുതലായി പരത്തുന്നതും മാൻസനോയിഡുകളാണ്.
• ബ്രൂഗിയ മലായ് മന്തിൽ കൈകാലുകൾ വീർക്കുന്നതോടൊപ്പം നീരിന് മുകളിൽ ചെറിയ മുഴകൾ കാണപ്പെടുന്നു. ഇതിനെ ഉണ്ണിമന്ത് എന്ന് വിളിക്കുന്നു.
ഡെങ്കിപ്പനി
• ഡെങ്കിപ്പനിയ്ക്ക് കാരണം - ആൽബോ വൈറസിൽപ്പെട്ട് ഫ്ളാവി വൈറസാണ്
• ഡെങ്കിപ്പനി പരത്തുന്നത് ബ്രേക്ക്ബോൺ ഫിവർ എന്നറിയപ്പെടുന്നത് - ഡെങ്കിപ്പനി
• ദേശീയ ഡെങ്കിപ്പനി ദിനം - മെയ് 16
• ഡെങ്കിപ്പനി പരത്തുന്ന കൊതുകൾ - ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോ പിക്സ്
• ഡെങ്കിപ്പനിയ്ക്കുള്ള രോഗനിർണ്ണയ ടെസ്റ്റ് - ടൂർണികെറ്റ് ടെസ്റ്റ്
•മാരകമായ ഡെങ്കിപ്പനി രക്തസ്രാവം, പെട്ടെന്നുള രക്തസമ്മർദ്ദത്തിന്റെ താഴ്ച്ച, മരണം വരെ സംഭവിക്കാം.
•മൂന്ന് തരത്തിലുള്ള ഡെങ്കിപ്പനികൾ
1. സാധാരണ ഡെങ്കിപ്പനി അപകരകാരിയല്ല.
പനിയും ശരീരവേദനയും അനുഭവപ്പെടുന്നു
. 2, ഡെങ്കു ഹെമറേജിക് ഫിവർ രക്തസ്രാവം അനുഭവപ്പെടുന്നു. മിതമായ നിരക്കിൽ അപകരകാരിയാണ്.
3. ഡെങ്കു ഷോക്ക് സിൻഡ്രോം ഏറ്റവും അപകടകരമായ ഡെങ്കിപ്പനി. രക്തസമ്മർദ്ദവും നാഡി ഇടിപ്പും തകരാറിലാകുന്നു
ചിക്കുൻഗുനിയ
• ചിക്കുൻഗുനിയ്ക്ക് കാരണം - ഗ്രൂപ്പ് എ, ആൽഫാ വിഭാഗത്തിൽപ്പെട്ട RNA വൈറസ് .
•ചിക്കുൻഗുനിയ പരത്തുന്ന കൊതുകുകൾ - ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോ പിക്സ്
• ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത് - കൊൽക്കത്ത .
•കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത് - കോഴിക്കോട്
• ചിക്കുൻഗുനിയ എന്ന പദം ഉൽഭവിച്ച ഭാഷ മക്കൊണ്ട (ആഫ്രിക്കൻ ഗോത്ര ഭാഷ) (വളയുക എന്നർത്ഥം വരുന്ന Kungunyala എന്ന പദത്തിൽ നിന്നാണ് ചിക്കുൻഗുനിയ എന്ന പദം ഉത്ഭവിച്ചത്)
സിക്കാ വൈറസ്
• കുരങ്ങുകളിൽ രൂപമെടുക്കുന്ന സിക്കാ വൈറസ് ഈഡിസ് കൊതുകുകൾ വഴി മനുഷ്യരിൽ എത്തുന്നു
• ഗർഭിണികൾക്ക് സിക്ക ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന് വളർച്ച മുരടിക്കുകയും മൈക്രോസഫലി എന്ന വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്
• സിക്കാ വൈറസ് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം - ഗില്ലൻ ബാരി
• ഇന്ത്യയിൽ ആദ്യമായി സിക്കാ വൈറസ് സ്ഥിരീകരിച്ചത് - അഹമ്മദാബാദ്
•കേരളത്തിൽ ആദ്യമായി സിക്കാ വൈറസ് സ്ഥിരീകരിച്ചത് - തിരുവനന്തപുരം
ജപ്പാൻജ്വരം (ജാപ്പനീസ് എൻസെഫലൈറ്റിസ്)
• ജപ്പാൻജ്വരത്തിന് കാരണം - ഫ്ളാവി വൈറസ്
• ജപ്പാൻജ്വരം പരത്തുന്നത് - ക്യൂലക്സ് പെൺകൊതുകുകൾ
• ജപ്പാൻജ്വരം ബാധിക്കുന്നത് - കേന്ദ്ര നാഡീവ്യവസ്ഥയെ
മലേറിയ/മലമ്പനി
• മലേറിയയ്ക്ക് കാരണമാകുന്നത് - പ്രോട്ടോസോവ ഇനത്തിൽപ്പെട്ട പ്ലാസ്മോഡിയം (പ്ലാസ്മോഡിയം വൈവാക്സ്, പ്ലാഡിയം മലേറിയെ, പ്ലാഡിയം ഫാൽസിപാരം)
• മലേറിയ പരത്തുന്ന കൊതുക് - അനോഫലിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ
•മലേറിയ എന്ന വാക്കിന്റെ അർത്ഥം - ദുഷിത വായു
• രക്തപരിശോധനയിലൂടെയാണ് മലേറിയ സ്ഥിരീകരിക്കുന്നത്.
• പ്ലാസ്റ്റോഡിയം എന്ന പേരിൽ അറിയപ്പെടുന്ന രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രണ്ട് മൂന്ന് ദിവസത്തിനുളളിൽ ലക്ഷണങ്ങൾ പ്രകടമാകും
• മലേറിയ പ്രധാനമായും ബാധിക്കുന്നത് - പ്ലീഹ, കരൾ
•മലമ്പനിയുടെ മറ്റ് പേരുകൾ - ബാക്ക് വാട്ടർ ഫിവർ , ചതുപ്പ് രോഗം
• കേരളത്തിൽ പ്രധാനമായും അനോഫിലോസ് സ്റ്റീഫൻസി വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മലമ്പനി പരത്തുന്നത്.
• ബാക്ക് വാട്ടർ ഫീവർ എന്ന അവസ്ഥ കാണപ്പെടുന്ന മലമ്പനി - ഫാൽസിപാരം
• മലമ്പനി രക്തകോശങ്ങൾ നശിച്ച് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ മൂത്രം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന അവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫീവർ
• സിങ്കോണയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ക്വിനൈൻ എന്ന ഔഷധം മലമ്പനിയ്ക്ക് എതിരായി ഉപയോഗിക്കുന്നു.
• ലോക മലമ്പനി ദിനം ഏപ്രിൽ 25
• മലേറിയയുടെ അണുബാധ ഘട്ടം - പോറോസോയിറ്റ്
• ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് - ന്യൂഡൽഹി
• ഇന്ത്യയിലെ ആദ്യത്തെ മലമ്പനി യൂണിറ്റ് ആരംഭിച്ചത് - തിരുവനന്തപുരം
• അനോഫിലസ് കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത് - റൊണാൾഡ് റോസ്
• 1902 ൽ ഇദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിൽ നൊബൈൽ സമ്മാനം ലഭിച്ചു.
• 1897 ഓഗസ്റ്റ് 20-നാണ് റൊണാൾഡ് റോസ് മലേറിയ പരത്തുന്നത് അനോഫിലസ് കൊതുകുകളാണെന്ന് കണ്ടെത്തിയത്. അതിനാൽ ഓഗസ്റ്റ് 20ന് ലോക കൊതുകുനിവാരണ ദിനമായി ആചരിക്കുന്നു.
No comments:
Post a Comment