22 Dec 2021

തിരുവിതാംകൂർ പൂർണമായും ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായത് ആരുടെ ഭരണകാലത്താണ്?

ഉത്തരം: അവിട്ടം തിരുനാൾ ബാലരാമ വർമ്മ 

• അവിട്ടം തിരുനാൾ ബാലരാമവർമ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂറിന്റെ ഭരണപദത്തിലെത്തിയ വ്യക്തിയാണ് അവിട്ടം തിരുനാൾ ബാലരാമവർമ.

•അജ്ഞതയുടെയും ധൂർത്തിന്റേയും അത്യാഗ്രഹത്തിന്റേയും പര്യായമായ ജയന്തൻ ശങ്കരൻ നമ്പൂതിരി, ശങ്കരനാരായണൻചെട്ടി, മാത്തൂത്തരകൻ എന്നീ മൂവർ സംഘമായിരുന്നു രാജാവിനെ നിയന്ത്രിച്ചി രുന്നത്.

• 1799 ൽ ഈ ജനവിരുദ്ധ കൂട്ടുകെട്ടിനെതിരെ വേലുത്തമ്പിയുടെയും ചെമ്പകരാമൻ പിള്ളയുടേയും നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.

• ജനവിരോധികളായ മന്ത്രിമാരെ നിഷ്കാസിതരാക്കുകയും ചെമ്പക രാമൻ പിള്ളയെ വലിയ സർവാധികാര്യക്കാരനായും വേലുത്തമ്പിയും മുളകു മടിശീല കാര്യക്കാരൻ ആക്കുകയും ചെയ്തു.

• പിന്നീട് ബാലരാമവർമ്മ രാജാവ് വേലുത്തമ്പിയെ ദളവയായി നിയമിച്ചു.

• തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്ക് ഇടയിലുള്ള കാടുള്ള പ്രദേശം വെട്ടിത്തെളിച്ച അവിടെ നെയ്ത്തുകാരെ പാർപ്പിക്കുകയും കാലക്രമേണ ഈ പ്രദേശം വികസിച്ച ബാലരാമവർമ്മ രാജാവിന്റെ അർത്ഥം ബാലരാമപുരം ആയി മാറുകയും ചെയ്തു. കേരളത്തിലെ നെയ്ത്തു പട്ടണം ആണ് ബാലരാമപുരം.

No comments: