2 Dec 2020

മലയാളം

126. സ്ത്രീലിംഗ പ്രത്യയമല്ലാത്തത്: (എ) ഇ (ബി) അൾ
(സി)ത്തി (ഡി) അൻ

👉d

 127,"വെളുത്ത കുട്ടി വേഗത്തിൽ ഓടി' ഈ വാക്യത്തിൽ ക്രിയാവിശേഷണം ഏത്?

(എ) വെളുത്ത (ബി) കുട്ടി
 (സി) വേഗത്തിൽ (ഡി) ഓടി

👉c

128.കേവല കിയയ്ക്ക് ഉദാഹരണം:

(എ) നടത്തിക്കുക
(ബി) കയറ്റിക്കുക
(സി) ചെയ്യിപ്പിക്കുക
(ഡി) ഉന്തുക

👉 d


 129. പ്രയോജക ക്രിയയ്ക്ക് ഉദാഹരണം:

(എ) ഉണ്ണുക (ബി) പറയുക
 (സി) പറക്കുക (ഡി) വായിപ്പിക്കുക

👉d

 130. ഇംഗ്ലീഷിലെ സുപ്പർലേറ്റീവ് ഡിഗ്രിക്ക് തുല്യമായ മലയാളരൂപം :

(എ) മൂലാവസ്ഥ
(ബി) ഉത്താരാവസ്ഥ
(സി) ഉത്തമാവസ്ഥ
(ഡി) നാമധാതു

👉c


131. “ജനൽ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാള ത്തിലെത്തിയത്?


(എ) അറബി (ബി) പോർച്ചുഗീസ് (സി) ഹിന്ദി (ഡി) പേർഷ്യൻ


👉b

132, വരാതെ+ഇരുന്നു= വരാതിരുന്നു. ഇവിടെ ഉപയോഗി ച്ചിരിക്കുന്ന സന്ധി:


 (എ) ലോപം (ബി) ആഗമം
(സി) ആദേശം (ഡി) ദ്വിത്വം

 👉 a


 133. "കാക്കി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാ ളത്തിലെത്തിയത്?

(എ) അറബി (ബി) പോർച്ചുഗീസ് (സി) ഹിന്ദി (ഡി) പേർഷ്യൻ

👉 d

134. “ഇവിടം' എന്ന പദം എങ്ങനെ പിരിച്ചെഴുതാം?

(എ) ഇവിടെ+അം (ബി) ഇ+ഇടം (സി) ഇവി+ടം (ഡി) ഇവ്+ഇടം

👉b


 135. ശുദ്ധനാമങ്ങൾ ഏത് വിഭക്തിയിൽപ്പെടും?

(എ) ഉദ്ദേശിക (ബി) ആധാരിക
(സി) സംയോജിക (ഡി) നിർദ്ദേശിക

👉d

 136. “പ' വർഗത്തിലെ അതിഖരം:

(എ) ഭ (ബി) ബ (സി) ഫ (ഡി) മ

👉c

137.ക്രിയാപദമേത്?

 (എ) അവൻ (ബി) ഓടുക
 (സി) നല്ല (ഡി) ഉം

👉b

138,രാമനും കൃഷ്ണനും- ഇതിലെ "ഉം':

(എ) ഘടകം (ബി) ഗതി
(സി) കേവലം (ഡി) വ്യാക്ഷേപകം

👉 a

No comments: