ചരിത്രം
👉 ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1853 ഏപ്രിൽ 14-ന് മുംബൈ (ബോറിബന്ദർ) മുതൽ താനെ വരെയാണ് (34 കി.മീ.).
👉 സാഹിബ്, സിന്ധ്, സുൽത്താ ൻ എന്നിങ്ങനെ പേരുകളുള്ള ലോക്കോമോട്ടീവുകളാണ് 14 കാര്യേജുകളിലായി 400 യാത്രക്കാരുള്ള ടെയിനിനെ ചലിപ്പിച്ചത്.
👉 ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേയാണ് പാത നിർമിച്ചത്.
👉 ഇന്ത്യയിലെ റെയിൽ ഗതാഗതത്തിന്റെ പിതാവ്എന്നറിയപ്പെടുന്നത് ഗവർണർ ജനറലായിരുന്ന ഡൽ
ഹൗസി പ്രഭുവാണ്.
👉1853 ഓഗസ്റ്റ് 15-ന് ഹൗറയെയും ഹൂഗ്ലിയെയും ബന്ധിപ്പിച്ചുകൊണ്ട് ട്രെയിൻ ഓടിത്തുടങ്ങിയതോടെ കിഴക്കൻ ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചു.
👉 ദക്ഷിണേന്ത്യയിൽ റെയിൽവേയുടെ ചരിത്രം ആരം ഭിക്കുന്നത് 1856 ജൂലൈ ഒന്നിന് റോയപുരം മുതൽ വലജറോഡ് (ആർക്കോട്ട്) ട്രെയിൻ ഓടിത്തുടങ്ങിയതോടെയാണ്.
👉 മദ്രാസ് റെയിൽവേ കമ്പനിയാണ് പാത നിർമിച്ചത്.
👉ചെന്നൈയിലെ റോയപുരം റെയിൽവേ സ്റ്റേഷനാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ളവയിൽ വച്ച് ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ (ആദ്യം പ്രവർത്തനം ആരംഭിച്ച ബോറി ബന്ദറിലെയും താനെ യിലെയും കെട്ടിടങ്ങൾ ഇപ്പോൾ ഇല്ല).
👉അലഹബാദിനെയും കാൺപൂരിനെയും ബന്ധിപ്പിച്ചു കൊണ്ട് 1859 മാർച്ച് മൂന്നിന് യാതാത്തീവണ്ടി ആരംഭിച്ചതോടെ ഉത്തരേന്ത്യയിലും ട്രെയിൻ സർവീസിന് തുടക്കമായി.
👉 കേരളത്തിലെ ആദ്യത്തെ തീവണ്ടി തിരൂരിനും ബേപ്പൂരിനുമിടയിൽ 1861 മാർച്ച് 12-ന് ഓടിത്തുടങ്ങി.
👉 മദ്രാസ് റെയിൽവേ കമ്പനിയാണ് പാത നിർമിച്ചത്.
👉 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ.
No comments:
Post a Comment