1. സൈമൺ കമ്മീഷനെതിരെ പ്രതിരോധസമരം നയിച്ച ലാൽ-ബാൽ-പാൽ എന്നീ നേതാക്കൾ ആരെല്ലാമായിരുന്നു?
👉ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ
2.ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?
👉 പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
3.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്?
👉 1919 ഏപ്രിൽ 13
4.ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം നടന്ന വർഷം?
👉 4. 1942
5.വന്ദേമാതരം എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് ആര്?
👉 ബങ്കിംചന്ദ്ര ചാറ്റർജി
6.സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുകതന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച ധീരനായ ദേശാഭിമാനി?
👉 ബാലഗംഗാധര തിലകൻ
7.ബംഗ്ലാദേശിന്റെ ദേശീയ ഗാനം രചിച്ചത് ആര്?
👉 രവീന്ദ്രനാഥ ടാഗോർ
8. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ 'സർ' പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
👉 രവീന്ദ്രനാഥ ടാഗോർ
9.ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ?
👉 വേലുത്തമ്പി ദളവ
10.മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ?
👉 വാഗൺ ട്രാജഡി
No comments:
Post a Comment