5 Dec 2020

1) താഴെ പറയുന്നതിൽ ആരാണ് ഒളിപ്പോരു നടത്താൻ പഴശ്ശിരാജയെ സഹായിച്ച കൂട്ടത്തിൽ പെടാത്തത്?

Al ചെമ്പൻ പോക്കർ
B) എടച്ചേന കുങ്കൻ
C) തലക്കൽ ചന്തു
D) അബൂബക്കർ

🌸🌸🌸

ഉത്തരം : ✅അബൂബക്കർ


👉 ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം- ഗറില്ലായുദ്ധം (ഒളിപ്പോർ )

2) എടച്ചേന കുങ്കൻ തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരം കോട്ട പിടിച്ചെടുത്ത വർഷം?

A) 1800 B) 1801 C) 1802 D) 1805

Ans:✅1802

👉 പഴശ്ശിരാജ മരണമടഞ്ഞ വർഷം 1805 നവംബർ 30


3) പഴശ്ശി വിപ്ലവ സമയത്ത മലബാറിലെ സബ് കളക്ടർ?

Ans: ✅തോമസ് ഹാർവെ ബാബർ

*പഴശ്ശി വിപ്ലവം അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ
- കേണൽ ആർതർ വെല്ലസ്ലി

*പഴശ്ശിരാജക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാർ അടങ്ങിയ പ്രത്യേക സേനയാണ് കോൽക്കർ.

No comments: