നൂറു ശതമാനം ആധാർ എന്റോൾമെന്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗ്രാമം ഏത്?
👉 മേലില✔️
✳️ കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം പന്മന
✳️ കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ നീണ്ടകര
✳️ കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചത് പുനലൂർ
✳️ കേരളത്തിലെ ആദ്യത്തെ തുണിമില്ല്, പുസ്തക പ്രസാധന ശാല എന്നിവ സ്ഥാപിച്ച ജില്ല - കൊല്ലം
✳️ കേരളത്തിലെ ആദ്യ ബോക്സിങ് അക്കാദമി നിലവിൽ വന്ന ജില്ല കൊല്ലം(പെരിനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ്)
✳️ ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം,കൊല്ലം
👉 പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഏത്?
✅ മുഖത്തല
✳️ ഇന്ത്യയിലെ ആദ്യ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് സ്ഥാപിതമായത് ചവറ
✳️ കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിച്ച കൊട്ടാരക്കര
✳️ ഇന്ത്യയിലെ ആദ്യ കൗശൽ കേന്ദ്രം സ്ഥാപിതമായത് ചവറ
👉പെരുമൺ ട്രെയിൻ ദുരന്തം ഉണ്ടായ കായൽ?
✅ അഷ്ടമുടി
♦️1988 ജൂലൈ 8
♦️ കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് അഷ്ടമുടി കായലിലേക്ക് മറിഞ്ഞുണ്ടായ അപകടമാണ് പെരുമൺ ട്രെയിൻ ദുരന്തം
👉 കുമ്പുവുരുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
✅ കൊല്ലം
✳️ പൊന്മുടി കോവളം ബീച്ച് ശംഖുമുഖം ബീച്ച് ആഴിമല ബീച്ച് വർക്കല ബീച്ച് തിരുവനന്തപുരം ജില്ലയിലാണ്
✳️ മണലാർ വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്
👉 കോട്ടുക്കൽ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
✅ കൊല്ലം
✳️ അഞ്ചുതെങ്ങ്, കോവളം കൊട്ടാരം,ആറ്റിങ്ങൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം തിരുവനന്തപുരത്താണ്
✳️ ചീനക്കൊട്ടാരം തിരുമുല്ലവാരം ബീച്ച്, പീരങ്കിമൈതാനം എന്നിവ കൊല്ലം ജില്ലയിലാണ്
👉 ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ല ഏത്?
✅ കൊല്ലം
✳️ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ലയാണ് കൊല്ലം
✳️ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് കൊല്ലം ജില്ലയാണ്
✳️ ഇന്ത്യയിലെ നിത്യഹരിത നഗരം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നഗരമാണ് തിരുവനന്തപുരം
✳️ തീർത്ഥാടന ടൂറിസത്തിന് ആസ്ഥാനം എന്നറിയപ്പെടുന്നത് പത്തനംതിട്ട ജില്ലയാണ്
👉പശ്ചിമഘട്ടത്തിലെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
✅ പുനലൂർ
✳️ ജല നഗരം എന്ന് അർത്ഥം വരുന്ന കൊല്ലത്തെ നഗരം ആണ് പുനലൂർ
✳️ പുനലൂർ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് തടി : കമ്പകം
✳️ കേരളത്തിൽ ചൂട് കൂടിയ സ്ഥലം പുനലൂർ
✳️ മാർത്താ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കരുനാഗപ്പള്ളി
✳️ തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തിയിൽ ഉള്ള കായലുകൾ - ഇടവ നടയറ കായലുകൾ
No comments:
Post a Comment