31 May 2022

032/2021 - 13.03.2021 PSC Questions and answers

ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

🙀  ഇലക്ട്രോൺ

 തോറിയത്തിന്റെ അയിര്?

🙀  മോണോസൈറ്റ്


 മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്?

🙀  ഡ്യൂട്ടീരിയം


 അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

🙀  ഓക്സിജൻ 

 എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം?

🙀  സോപ്പ്

 പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

🙀  പ്ലാസ്മ


 ഊർജ്ജ അളക്കുന്നതിനുള്ള യൂണിറ്റ്?


🙀  ജൂൾ


 ഒരു വസ്തുവിനെ മുൻപോട്ടു പിൻപോട്ടെ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി 

🙀  ബലം


 സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം?

🙀  വോയേജർ 1


032/2021 - 13.03.2021 PSC Questions and answers

മനുഷ്യരിൽ രൂപംകൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം?


🌸 32


 മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം?

🌸 ശ്വാസകോശം


 രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്?

🌸 വില്യം ഹാർവി

 ശരീരത്തിലെ അനൈശ്ചിത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

🌸 മെഡുല്ല ഒബ്ലാംഗേറ്റ


 മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം?

🌸 സെറിബെല്ലം


 പേശികളെ കുറിച്ചുള്ള പഠനം ആണ്?


🌸 മയോളജി

  വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?


🌸 ബയോട്ടിൻ


 സെഹത്എന്ന ടെലി മെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചത് എന്ന് ?

🌸 2015 ഓഗസ്റ്റ് 25-ന്


 റേച്ചൽ കാഴ്സൺ രചിച്ച സൈലന്റ് സ്പ്രിങ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം ഏതാണ്?


🌸ഡിഡിടി



032/2021 - 13.03.2021 PSC Questions and answers

അയ്യങ്കാളി ജനിച്ച ദിവസം?

🔥 1863 ഓഗസ്റ്റ് 28


 സമപന്തിഭോജനം സ്ഥാപിച്ചതാര്?

🔥 വൈകുണ്ഠസ്വാമി

 അക്കമ്മ ചെറിയാൻ എന്ന പുസ്തകം എഴുതിയത്?

🔥 ആർ പാർവതീദേവി


 ആഗമാനന്ദ അന്തരിച്ചവർഷം?

🔥 1961


 1980ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

🔥 ഇന്ദിരഗാന്ധി


 ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാനനായകർ ആര്?


🔥 വൈകുണ്ഠസ്വാമി


 ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?

🔥 ആറ്റിങ്ങൽ കലാപം


 ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള പ്രധാന കാരണം?


🔥 ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം


 കുണ്ടറ വിളംബരം നടന്നതെന്ന്?

🔥1809 ജനുവരി 11


 ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നൽകിയതെന്ന്?

🔥 1807 ഒക്ടോബർ 31




032/2021 - 13.03.2021 PSC Questions and answers

കേരളത്തിന്റെ വിസ്തീർണ്ണം?


🔥 38863

 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ?

🔥 കണ്ണൂർ


 കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

🔥 ചിന്നാർ (ഇടുക്കി)


 കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നത് എപ്പോൾ?


🔥 ഡിസംബർ - ഫെബ്രുവരി


 പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?


🔥 വയനാട്


 കേരളത്തിലെ ഏക ആദ്യത്തെ കയർ ഫാക്ടറി ഡാറാസ് മെയിൽ ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ?


🔥 1859

 ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?


🔥 കേരളം

 ഇടുക്കി പദ്ധതിയുടെ സ്ഥാപിത ശേഷി?


🔥 780 മെഗാവാട്ട്


 സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

🔥 മണിയാർ


 കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

🔥 കൊച്ചി -ടൊണ്ടി പോയിന്റ് 




032/2021 - 13.03.2021 PSC Questions and answers

മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?



🔥 പാർട്ട് 3

 അടിയന്തരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരം ഉള്ളത്?


🔥 രാഷ്ട്രപതിക്ക്


 സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്?



🔥 നിയമാവകാശം 


 അസ്പൃശ്യത നിരോധനം വ്യവസ്ഥചെയ്യുന്ന ആർട്ടിക്കിൾ


🔥 ആർട്ടിക്കിൾ 17 


 ഏത് അനുച്ഛേദപ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിൽ ആണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരം നൽകുന്നത്?


🔥 ആർട്ടിക്കിൾ 352


 ദേശീയ മനുഷ്യാവകാശ കമ്മീഷർമാരെയും 
മെമ്പർമാരെയും നിയമിക്കുന്നത്?


🔥 രാഷ്ട്രപതി 

 ദേശീയ മനുഷ്യാവകാശ കമ്മീഷ്ണറും മെമ്പർമാരും രാജിക്കത്ത് നൽകേണ്ടത് ആർക്ക്?


🔥 രാഷ്ട്രപതിക്ക്

 ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന്?


🔥 1993 സെപ്റ്റംബർ 28

 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു ____________ ആണ്.


🔥 സ്റ്റാറ്റ്യൂട്ടറി ബോഡി 


 ദേശീയ മനുഷ്യാവകാശ കമ്മീഷൻ റെ പ്രധാന  കാര്യനിർവ്വഹണോദ്യോഗസ്ഥൻ?


🔥 സെക്രട്ടറി ജനറൽ

032/2021 - 13.03.2021 PSC Questions and answers

അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശികൾ?

🔥 പോർച്ചുഗീസുകാർ 

 1857-ലെ കലാപം അറിയപ്പെടുന്നത്?


🔥 ശിപായി ലഹള


 കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?


🔥 വാറൻ ഹേസ്റ്റിംഗ്സ്


 ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്?

🔥 രാജാറാം മോഹൻ റോയ്

 വേദങ്ങളുടെയും പ്രധാനപ്പെട്ട അഞ്ച് ഉപനിഷത്തുകളുടെയും പരിഭാഷ ബംഗാളിൽ പ്രസിദ്ധീകരിച്ച സാമൂഹിക പരിഷ്കർത്താവ്?

🔥 രാജാറാം മോഹൻ റോയ്


 ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്?

🔥 ജവഹർലാൽ നെഹ്റു


 അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

🔥 ജവഹർലാൽ നെഹ്റു

 നീൽദർപ്പൺ ലഭിച്ചതാര്?


🔥 ദീനബന്ധു മിത്ര


 ഇന്ത്യയുടെ പ്രഥമ പൗരൻ ആയ ആദ്യ മലയാളി?


🔥 കെ ആർ നാരായണൻ


 ഉപ രാഷ്ട്രപതി ആയതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?


🔥 ഡോ. എസ് രാധാകൃഷ്ണൻ 


032/2021 dated 13.03.2021 PSC Questions and answers

ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്തു കൂടി പോകുന്ന രേഖാംശരേഖ ഏത്?


🔥 82 ഡിഗ്രി 30 മിനിറ്റ് പൂർവ രേഖാംശം


 ഇന്ത്യൻ മാനക സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?

🔥 അഞ്ചു മണിക്കൂർ 30 മിനിറ്റ്


 ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവതം?


🔥 ആരവല്ലി

 ഡെക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?


🔥 ദോഡാപെട്ട

 ഒരു നദിയിലേക്ക് വെള്ളം എത്തുന്ന നിശ്ചിത പ്രദേശം?

🔥 വൃഷ്ടിപ്രദേശം


 ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദി തീരം?


🔥 രവി


 ഇന്ത്യയിലെ ഉഷ്ണകാലം ഏത്?

🔥 മാർച്ച് -മെയ്

 ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനം ഏത്?

🔥 എക്കൽ മണ്ണ്


 പോയന്റ് കലൈമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?

🔥 തമിഴ്നാട്

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം?


🔥 മധ്യപ്രദേശ്







ജവഹർ റോസ്ഗർ യോജന 1989

❤️👉 ദേശീയ തൊഴിൽ ദാന പദ്ധതി യും ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രത പരിപാടിയും സംയോജിച്ച് അതിന്റെ സ്ഥാനത്ത് 1989ൽ രാജീവ് ഗാന്ധി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്

❤️👉 ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സമൂഹത്തിന് സ്ഥായിയായ ആസ്തികൾ സൃഷ്ടിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങൾ

❤️👉 ഈ പദ്ധതിയുടെ 30% സ്ത്രീകൾക്കായി സംവരണം ചെയ്തിരുന്നു 

❤️👉 കൂലിയും സാധനങ്ങളുടെ വിലയും തമ്മിലുള്ള അനുപാതം
60:40  ആയിരുന്നു.


❤️👉 പിന്നീട് പദ്ധതിയെ ഗ്രാമ സമൃദ്ധിയോജന എന്ന് പുനർനാമകരണം ചെയ്തു.

കേരള നവോത്ഥാന നായകന്മാർ ജനിച്ച വർഷങ്ങൾ - പഠിക്കാം കോഡിലൂടെ

🤠  കോഡ് : വാഗയിലെ മാധവ പാമ്പാട്ടിയുടെ സഹോദരനാണ് കേശവൻ


1885-  വാഗ്ഭടാനന്ദൻ, ടി കെ മാധവൻ

1887- പാമ്പാടി ജോസഫ്

1889- സഹോദരൻ അയ്യപ്പൻ

1891- കേശവൻ


#keralapscpolls


🤠 കോഡ് : വിവേകിയായ കാലിയ്ക്ക് 63 പല്ല്


വിവേകാനന്ദൻ,
അയ്യങ്കാളി,
ഡോക്ടർ പൽപ്പു എന്നിവർ ജനിച്ചത് 1863 ലാണ്.



30 May 2022

ഫ്രഞ്ച് സമരം 10th std SCERT notes Malayalam

⚡️ ഫ്രാന്‍സില്‍ നിലനിന്ന അസമത്വങ്ങളെയും ചൂഷണത്തെയും കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ അക്കാലത്തെ ചിന്തകരും ചിന്താധാരകളും പ്രധാന പങ്കുവഹിച്ചു

⚡️ വോൾട്ടയർ : പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു

 യുക്തിചിന്ത സമത്വം മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു

⚡️ റൂസോ:

 സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി

 ജനങ്ങളാണ് പരമാധികാരി എന്ന് പ്രഖ്യാപിച്ചു

⚡️ മോണ്ടാസ്ക്യു

 ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു

 ഗവൺമെന്റിന്റെ നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നീ വിഭാഗങ്ങളിലായി തിരിക്കണമെന്ന് വാദിച്ചു

🔥🔥ഫ്രാന്‍സിലെ ബൂര്‍ബന്‍ രാജാക്കന്മാർ , പുരോഹിതര്‍, പ്രഭൂക്കന്മാര്‍ തുടങ്ങി യവര്‍ നയിച്ച ആഡംബരജീവിതം, ധൂര്‍ത്ത്‌, യുദ്ധങ്ങള്‍ എന്നിവയും തുടര്‍ച്ച യായ വരള്‍ച്ചയും കൃഷിനാശവും ഫ്രാന്‍സിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാക്കി. അമേരിക്കന്‍ സ്വാതന്ത്യസമരത്തിൽ കോളനികളെ സമ്പത്തും സൈന്യവും നല്‍കി ഫ്രാന്‍സിലെ ഭരണാധികാരികള്‍ സഹായിച്ചതും സാമ്പ ത്തിക പ്രതിസന്ധിയെ രൂക്ഷമാക്കി.


🔥 ജനങ്ങളുടെമേല്‍ പുതിയ നികുതികള്‍ ചുമത്തുന്നതിനായി 1789 ല്‍ ചക്രവര്‍ത്തി ലൂയി പതിനാറാമന്‍ ജനപ്രതി നിധിസഭയായ സ്റ്റേറ്റ്‌സ്‌ ജനറല്‍ വിളിച്ചു ചേര്‍ത്തു. ഫ്രഞ്ച്‌ സമൂഹത്തെ പ്പോലെ സ്റ്റേറ്റ്‌സ്‌ ജനറലിനും മൂന്ന്‌ എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു.

🔥ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട്  മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട്‌ വേണ്ട എന്നും രാജാവിനെ അനുകൂലി ക്കുന്ന ആദ്യത്തെ രണ്ട്‌ എസ്റ്റേറ്റു കള്‍ വാദിച്ചു.


🔥 എന്നാല്‍ മൂന്ന്‌ എസ്റ്റേറ്റുകളിലെയും ഓരോ അംഗ ത്തിനും ഓരോ വോട്ട്‌ തന്നെ വേണമെന്നായിരുന്നു “കോമൺസ്‌” എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.


വോട്ട്‌ ചെയ്യുന്നതിലെ തര്‍ക്കം തുടരവെ മുന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങള്‍ തങ്ങളാണ്‌ ഫ്രാന്‍സിലെ ദേശീയ അസംപ്രഖ്യാപിച്ചു. അവര്‍ അടുത്തുള്ള ഒരു ടെന്നിസ്‌ കോര്‍ട്ടില്‍ സമ്മേളിച്ചു.

 ഫ്രാൻ‌സിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന്‌ അവര്‍ പ്രതിജ്ഞചെയ്തു. ഇത്‌ “ടെന്നിസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ” എന്നറിയപ്പെടുന്നു..



അമേരിക്കൻ സ്വാതന്ത്ര്യ സമരം 10th std SCERT notes Malayalam

👉 സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന നിലവിലിരുന്ന വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കുന്നതാണ് വിപ്ലവം 


👉ആദ്യകാല വിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാനഘടകം നവോത്ഥാനമാണ്.

👉 യൂറോപ്പിൽ ശാസ്ത്ര രംഗത്ത് ഉണ്ടായ കണ്ടുപിടുത്തമാണ് ജ്ഞാനോദയം എന്ന ബൗദ്ധികവും സാംസ്കാരികവുമായ പ്രസ്ഥാനത്തിന് രൂപം നൽകിയത്.

👉 യുക്തിചിന്തയുടെ പ്രാധാന്യം നൽകിയ ജ്ഞാനോദയ ചിന്തകർ സമൂഹം നിരന്തരം പുരോഗതിയിലേക്ക് വളരുകയാണ് എന്ന് അഭിപ്രായപ്പെട്ടു

👉 സ്വാതന്ത്ര്യം ജനാധിപത്യം സമത്വം ദേശീയത തുടങ്ങിയ ആശയങ്ങൾ ജ്ഞാനോദയ ചിന്തകർ പ്രചരിപ്പിച്ചു

👉 അന്നുണ്ടായിരുന്ന ഏകാധിപത്യ വ്യവസ്ഥകളെ എതിർക്കാൻ ജനങ്ങൾക്ക് ഇത് പ്രചോദനം നൽകി

👉 അങ്ങനെ പല നാടുകളിലും ജനകീയ വിപ്ലവങ്ങൾ ഉണ്ടായി

👉 അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് പ്രാതിനിധ്യമില്ലാതെ നികുതിയില്ല

👉 ജെയിംസ് ഓട്ടീസ്  രൂപംനൽകിയ മുദ്രാവാക്യമാണ് ഇത്

👉 പതിനാറാം നൂറ്റാണ്ടിലെ ആരംഭംമുതൽ യൂറോപ്പിൽനിന്ന് വടക്കേ അമേരിക്കയിലേക്ക് ജനങ്ങൾ കുടിയേറാൻ തുടങ്ങി

👉 1492  വടക്കേ അമേരിക്കയിൽ എത്തിയ ക്രിസ്റ്റഫർ കൊളംബസ് തദ്ദേശീയ ജനങ്ങളെ ഇന്ത്യക്കാർ എന്ന് വിളിച്ചു 


👉 പിൽക്കാലത്ത് ഇവർ റെഡ് ഇന്ത്യൻസ് എന്ന അറിയപ്പെട്ടു

👉 മെയ് ഫ്ലവർ എന്ന കപ്പലിൽ അമേരിക്കയിലെത്തിയ ഒരു വിഭാഗം ഇംഗ്ലീഷുകാർ ആരാണ് ആദ്യം അവിടെ കോളനികൾ സ്ഥാപിച്ചത്

👉 പിന്നീട് ധാരാളം യൂറോപ്യന്മാർ അവിടെ എത്തുകയും വടക്കേ അമേരിക്കൻ തീരങ്ങളിൽ പതിമൂന്ന് കോളനികൾ സ്ഥാപിക്കുകയും ചെയ്തു


👉 അസംസ്കൃതവസ്തുക്കൾ ശേഖരിക്കുകയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള  കമ്പോളം ആക്കി മാറ്റുകയാണ് യൂറോപ്യർ ചെയ്തത്

👉 കച്ചവടക്കാർ ഈ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം മെർക്കന്റലിസം 
എന്നറിയപ്പെടുന്നു


👉 കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ മാത്രമായിരിക്കും

👉 കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന കമ്പിളി പഞ്ചസാര പരുത്തി പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കഴിക്കാവൂ

👉 കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം


👉 കോളനിയിൽ നിലനിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനു ള്ള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം


👉 കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില ഗ്ലാസ് കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം

👉 ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയുടെ മേൽ ചേർന്ന നികുതി ചുമത്തുന്നതിന്എതിരായി അമേരിക്കയിൽ ശക്തമായ പ്രതിഷേധമുയർന്നു വന്നു 


👉 1773 ഡിസംബർ 16ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച് ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി അതിലുണ്ടായിരുന്ന 342 പെട്ടി തേയില കടലിലേക്ക് വലിച്ചെറിഞ്ഞു ഇതാണ് ബോസ്റ്റൺ ടീ പാർട്ടി എന്നറിയപ്പെടുന്നത്


👉 ജോൺ ലോക്ക് -" മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല"

👉 തോമസ് പെയിൻ - " ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല"


👉മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ പ്രതികരി ക്കാനായി ജോര്‍ജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികള്‍ 1774 ൽ ഫിലാഡല്‍ഫിയയില്‍ സമ്മേളിച്ചു. ഇത്‌ ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ എന്നറിയപ്പെടുന്നു. തുടര്‍ന്ന്‌ വ്യവസായങ്ങള്‍ക്കും വ്യാപാരത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണ ങ്ങള്‍ നീക്കണമെന്നും തങ്ങളുടെ അംഗീകാരമി ല്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട്‌ കോളനിജനത ഇംഗ്ലണ്ടിലെ രാജാവിന്‌ നിവേദനം നല്‍കി. എന്നാല്‍ രാജാവ്‌ ജനങ്ങളെ അടിച്ചമര്‍ത്താ നായി സൈന്യത്തെ അയച്ചു. ഇത്‌ ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന്‌ വഴിതെളി ച്ചു. 1775 ല്‍ ഫിലാഡല്‍ഫിയയില്‍ ചേര്‍ന്ന രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌ ജോര്‍ജ്‌ വാഷിങ്ട ണിനെ കോണ്ടിനെന്റല്‍ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു. ഈ സമയം തോമസ്‌ പെയിന്‍ തന്റെ 'കോമണ്‍സെന്‍സ്‌' എന്ന ലഘു ലേഖയിലൂടെ ഇംഗ്ലണ്ടില്‍ നിന്നു വേര്‍പിരിയുക യാണ്‌ അമേരിക്കക്കാരെ സംബന്ധിച്ച്‌ വിവേക പൂര്‍വമായ പ്രവ്യത്തിയെന്ന്‌ പ്രഖ്യാപിച്ചു. 1776 ജൂലൈ 4 ന്‌ അമേരിക്കന്‍ കോണ്ടിനെന്റൽ കോണ്‍ഗ്രസ്‌ ലോകപ്രശസ്ത മായ സ്വാതന്ത്യചഖ്യംപനം നടത്തി. തോമസ്‌ ജെഫേഴ്‌സണ്‍, ബെഞ്ചമിന്‍ (ഫാങ്ളിന്‍ എന്നിവര്‍ തയാറാക്കിയതാണ് സ്വാതന്ത്യപ്രഖ്യാപനം

👉 സ്വാതന്ത്യപഖ്യാപനത്തോടെ ഇംഗ്ലണ്ടും അമേ രിക്കന്‍ കോളനികളും തമ്മിൽ ആരംഭിച്ച യുദ്ധം 1781ല്‍ അവസാനിച്ചു. 1783 ലെ പാരിസ്‌ ഉടമ്പടി പ്രകാരം ഇംഗ്ലണ്ട്‌ പതിമൂന്ന്‌ കോളനികളുടെ സ്വാതന്ത്യം അംഗീകരിച്ചു. തുടര്‍ന്ന്‌ ഫിലാ ഡല്‍ഫിയയില്‍ ചേര്‍ന്ന ഭരണഘടനാസമ്മേളനം ജയിംസ്‌ മാഡിസന്റെ നേതൃത്വത്തില്‍ അമേരിക്കയ്ക്കായി ഭരണഘടന തയാ റാക്കി. പുതിയ ഭരണഘടനപ്രകാരം രൂപികരിക്കപ്പെട്ട അമേരിക്കന്‍ ഐക്യ നാടുകളുടെ ആദ്യ പ്രസിഡന്റായി ജോര്‍ജ്‌ വാഷിംങ്ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

👉 




ചുവടെ തന്നിരിക്കുന്ന വരികൾ ആരുടേതാണ്? ഏതു കൃതിയിൽ നിന്ന്?

സ്വാതന്ത്ര്യം തന്നെയമൃതം
 സ്വാതന്ത്ര്യം തന്നെ ജീവിതം
 പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം


ഉത്തരം :
 കുമാരനാശാന്റെ ഉദ്ബോധനം എന്ന കവിതയിൽ നിന്നുള്ള വരികളാണിവ



⭕️ 15 ആമത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (IPL) 2022 ജേതാക്കൾ - ഗുജറാത്ത് ടൈറ്റൻസ്


»» ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തിയാണ് കിരീട നേട്ടം

»» രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ - സഞ്ജു വി. സാംസൺ

»» IPL ൽ ഒരു ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമാണ് സഞ്ജു


032/2021 psc 13.03.2021 Questions and answers

1. 43-മം വയലാർ അവാർഡ് നേടിയതാര്?

Ans: ഏഴാച്ചേരി രാമചന്ദ്രൻ

2. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020-ലെ അത്?

Ans: എം ലീലാവതി

3. 'തിളച്ച മണ്ണിൽ കാൽനടയായി' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്?

Ans: പുതുശ്ശേരി രാമചന്ദ്രൻ

4. 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻ ആര്?

Ans: വി മധുസൂദനൻ നായർ

5. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി?

Ans: അച്ഛൻ പിറന്ന വീട്


6. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലെ -8 അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമിതി ഏത്?

Ans: സ്റ്റാച്യു ഓഫ് യൂണിറ്റി


7. 2019ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും  പഴക്കംചെന്ന സംസ്കൃത ശിലാ ലിഖിതം കണ്ടെത്തിയ സംസ്ഥാനം?


Ans: ആന്ധ്ര പ്രദേശ്

8. ബ്രിട്ടനിൽ ധനകാര്യ മന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ?

Ans: ഋഷി സുനാക്ക്

9. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് 2020 ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത്?

Ans: ഇന്റർനെറ്റ് ലഭ്യത

10. ഇന്ത്യയിൽ ആദ്യമായി covid ബാധിച്ച മരണപ്പെട്ട മന്ത്രിയായ കമ്മൽ റാണി വരുൺ ഏത് സംസ്ഥാനത്തിൽ മന്ത്രിയാണ്?

Ans: ഉത്തർപ്രദേശ്


29 May 2022

ശ്രേണി പൂർത്തിയാക്കുക 1,16,27,128,125, ____

സംഖ്യ ശ്രേണി പൂർത്തിയാക്കുക 4,8,48,____,180

വിട്ടുപോയ സംഖ്യ കണ്ടെത്തുക
4,8,48,____,180


6 പൈപ്പുകൾ ഒരു മണിക്കൂറും 30 മിനിറ്റും കൊണ്ട് ഒരു ടാങ്ക് നിറക്കും. എങ്കിൽ ഇതേ വലിപ്പമുള്ള 4 പൈപ്പുകൾ എത്ര സമയം കൊണ്ട് ഈ ടാങ്ക് നിറയും?

N1T1=N2T2  എന്ന സമവാക്യം ഉപയോഗിച്ച് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം. N എന്നാൽ പൈപ്പുകളുടെ എണ്ണം.T എന്നാൽ നിറയ്ക്കാൻ എടുക്കുന്ന സമയം.

 ഇവിടെ ആറ് പൈപ്പുകൾ ഒന്നര മണിക്കൂർ സമയമെടുത്ത് നിറയ്ക്കുന്നു. അതായത് 90 മിനിറ്റ്.

 എങ്കിൽ ----»




 മറ്റൊരു ഉദാഹരണം :


4 പൈപ്പുകൾ 2 മണിക്കൂറും 30 മിനിറ്റും കൊണ്ട് ഒരു ടാങ്ക് നിറക്കും. എങ്കിൽ ഇതേ വലിപ്പമുള്ള 6 പൈപ്പുകൾ എത്ര സമയം കൊണ്ട് ഈ ടാങ്ക് നിറയും?





ഒരു പുസ്തകത്തിനും പേനയ്ക്കും കൂടി 26 രൂപയാണ്. പേനയുടെ വില പുസ്തകത്തെക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകങ്ങളും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപ നൽകണം?

പുസ്തകത്തിന്റെ വില x
 പേനയുടെ വില y
 പേനയുടെയും പുസ്തകത്തെയും വില 26
 അതായത് x+y=26
 പേനയ്ക്ക് പുസ്തകത്തെ ക്കാൾ 10 രൂപ കുറവാണ്.

 അതായത് x-y=10

 രണ്ടു സംഖ്യകളുടെ തുകയും വ്യത്യാസവും തന്നാൽ ആ രണ്ട് സംഖ്യകളും എളുപ്പത്തിൽ കണ്ടെത്താം





മറ്റൊരു ഉദാഹരണം :

 പേനക്കും പെൻസിലിനും കൂടി 20 രൂപ. പേനയ്ക്ക് പെൻസിൽ നേക്കാൾ 6 രൂപ കൂടുതലാണ്. എങ്കിൽ 4 പേനയ്ക്കും 5 പെൻസിലിനും കൂടി എത്ര രൂപ കൊടുക്കണം?



  

രണ്ട് സംഖ്യകളുടെ തുക 100. വ്യത്യാസം 30. ഇതിലെ വലിയ സംഖ്യ എത്ര? ചെറിയ സംഖ്യ എത്ര?shortcut



 വലിയ സംഖ്യ =(തുക+വ്യത്യാസം)/2

 ചെറിയ സംഖ്യ=(തുക-വ്യത്യാസം)/2

ഒരു മട്ട ത്രികോണത്തിന്റെ ലംബവശത്തിന്റെ നീളങ്ങൾ 10cm, 8 cm ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20%,25% വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ് എത്ര?




A യും B യും പത്തിനു താഴെയുള്ള രണ്ട് എണ്ണം സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകൾ ആകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആയാൽ A യുടെ വില എത്ര?




 ചോദ്യത്തിൽ തന്നിരിക്കുന്ന പ്രകാരം  BA×B3=57A ലഭിക്കണമെങ്കിൽ ഇടത്തെ 
അറ്റത്ത്/ ഒറ്റയുടെ സ്ഥാനത്ത്  3 കൊണ്ട് ഗുണിക്കുമ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്ന ഒരു സംഖ്യ ആയിരിക്കണം A.
 അതായത് 5 കൊണ്ട് 3നെ ഗുണിക്കുമ്പോൾ 15 ലഭിക്കുന്നു ഒറ്റയുടെ സ്ഥാനത്ത് 5 തന്നെ ലഭിക്കുന്നു അതിനർത്ഥം A=5.

[(√3-√2)/(√3+√2)] + [(√3-√2)/(√3+√2)] =?

 √3 നെ a ആയിട്ടും √2 നെ b ആയിട്ടും എടുക്കുന്നു.



Ans:10


 മറ്റൊരു ഉദാഹരണം :

[(√5-√3)/(√5+√3)] +
[(√5+√3)/(√5-√3)] =8

20നും 100നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക എത്ര?

ഷോർട്ട്കട്ട് വഴിയും അരിത്മെറ്റിക് പ്രോഗ്രഷൻ സമവാക്യം ഉപയോഗിച്ചും നമുക്ക് ഉത്തരം കണ്ടെത്താം. 


ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും രണ്ടാഴ്ചയ്ക്ക് ശേഷം ഉള്ള തീയതി കളുടെ തുക 62 ആണെങ്കിൽ ഇതിലെ ആദ്യദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്?

ആദ്യദിനം x ആയി എടുക്കുകയാണെങ്കിൽ അടുത്ത ദിനം  x+1 ആവും.
 രണ്ടാഴ്ചയ്ക്കുശേഷം എന്ന് പറയുമ്പോൾ 14 ദിവസത്തിനുശേഷം. അപ്പോൾ രണ്ടാഴ്ചയ്ക്കുശേഷം ഉള്ള ദിവസം x+14. തൊട്ടടുത്ത ദിവസം  x+15. ഇവയെല്ലാംകൂടി തുക 62 ആണ് എന്നാണ് തന്നിരിക്കുന്നത്.
അപ്പോൾ,

തന്നിരിക്കുന്നയിലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ എത്ര?

1,0,5,6 എന്നീ സംഖ്യകളിൽ അവസാനിക്കുന്ന എല്ലാ സംഖ്യകളുടെയും ഏത് കൃത്യങ്കം എടുത്താലും 
ഒറ്റയുടെ സ്ഥാനത്ത് അതേ സംഖ്യ തന്നെയായിരിക്കും




ഒരു വ്യാപാരി ഒരു വാച്ച്‌ വാങ്ങിയ വില 20000. അയാൾ അതിന്‌ 25% കൂട്ടി വിലയിട്ടു. അയാള്‍ക്ക്‌ 20% ലാഭം കിട്ടിയാല്‍ മതി. എങ്കില്‍ എത്ര ശതമാനം കിഴിവ്‌?


Pricetag ലുള്ള വില = 25% ലാഭത്തിൽ എഴുതിയതാണ്.

എന്നാൽ കച്ചവടക്കാരൻ കിഴിവ് നൽകുന്നത് 20% ലാഭത്തിലും.

അപ്പോൾ --->>>> 

26 May 2022

Sphinx

Difference between Sial and Sima for Kerala PSC

വൻകര വിസ്ഥാപന സിദ്ധാന്തം

👉വൻകര വിസ്ഥാപന സിദ്ധാന്തം എന്ന ആശയം മുന്നോട്ട് വെച്ചത്?


പെല്ലെഗ്രിനി


വൻകര വിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി ആവിഷ്കരിച്ചത്?


ആൾഫ്രഡ്‌ വേഗനെർ 

🔷 വൻകരകളുടെ യും സമുദ്രങ്ങളുടെ യും സ്ഥാനമാറ്റം പരിണാമം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങൾ
=== വൻകര വിസ്ഥാപന സിദ്ധാന്തം, ഫലകചലനസിദ്ധാന്തം


🔷 'വൻകരകളുടെ യും സമുദ്രങ്ങളുടെയും ഉൽഭവം'എന്ന പുസ്തകം രചിച്ചത്

===ആൽഫ്രെഡ് വേഗ്നർ


👉 വൻകര വിസ്ഥാപന സിദ്ധാന്തത്തിൽ ആൽഫ്രഡ് വാഗ്നർ വൻകരകളുടെ ചലനത്തിനും  മുറിഞ്ഞു നീങ്ങുന്നതിനും കാരണമായ ബലങ്ങൾ ഏതെല്ലാം ആണെന്നാണ് പരാമർശിക്കുന്നത്?


ഉത്തരം :
1. ഭ്രമണം
2. വേലി ബലം
3. ധ്രുവോന്മുഖ ചലന ബലം


👉 താഴെ തന്നിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

(A) സമുദ്രതട ഭൂവല്ക്കത്തിന് വൻകര ഭൂവല്ക്കത്തെ അപേക്ഷിച്ച് കനം കുറവാണ്

(B) പ്രധാനപർവ്വതനിരകൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ വൻകര ഭൂവൽക്കത്തിന്കനം വളരെ കൂടുതലാണ്

(C) സമുദ്രതട ഭൂവല്ക്കത്തിന് വൻകര ഭൂവല്ക്കത്തെ അപേക്ഷിച്ച് സാന്ദ്രത കൂടുതലാണ്
 
(D) സമുദ്ര ഭൂവല്ക്കം താരതമ്യേന കാഠിന്യം കുറഞ്ഞ ശിലകളാൽ നിർമിതമാണ്


ഉത്തരം : D

👉 വൻകര ഭൂവൽക്കത്തെ അറിയപ്പെടുന്നത്?


ഉത്തരം : സിയാൽ 

24 May 2022

World Geography Notes

 
1)വെള്ള നിറത്തിൽ തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?

✅സിറസ് മേഘങ്ങൾ 
♦️സ്ട്രാറ്റസ്-കനത്ത പാളികളായി കാണപ്പെടുന്നു. 
♦️ക്യുമുലസ്-ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ചാര നിറത്തിലുള്ള കൂനകൾ പോലെ കാണപ്പെടുന്നു. 
♦️നിംബസ്-ഇരുണ്ട മഴ മേഘങ്ങൾ. ഇത് അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്നു.

2)ജല കണികകൾ മഞ്ഞുകട്ടകളായി ഭൂമിയിൽ പതിക്കുന്ന വർഷണമാണ്‌ __?

✅ആലിപ്പഴം 
♦️മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ട ജല കണികകൾ വിവിധ രൂപത്തിൽ ഭൂമിയിൽ പതിക്കുന്ന പ്രക്രീയയാണ് വർഷണം. 
♦️ജലത്തുള്ളികളുടെ രൂപത്തിൽ ഉള്ള വർഷണം-മഴ 
♦️നേർത്ത ഹിമകണങ്ങളായുള്ള വർഷണം-മഞ്ഞു വീഴ്ച.

3)താഴെ പറയുന്നവയിൽ സജീവ അഗ്നി പർവതം അല്ലാത്തത് ഏത്?

♦️തുടർച്ചയായി സ്ഫോടനം നടക്കുന്ന അഗ്നി പർവ്വതങ്ങളാണ് സജീവ അഗ്നിപർവതം 
♦️ബാരൻ ദ്വീപും(ഇന്ത്യ) ഫ്യുജിയമായും(ജപ്പാൻ), മൗണ്ട് എറ്റ്ന(ഇറ്റലി)യും സജീവ അഗ്നിപർവ്വതങ്ങളാണ്. 
♦️കിളിമഞ്ചാരോ നിർജീവ അഗ്നി പർവ്വതത്തിനുദാഹരണമാണ്.

4)വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

✅സ്ട്രാറ്റോസ്ഫിയർ
♦️ഓസോൺ പാളി കാണപ്പെടുന്നതും ജെറ്റ് വിമാനങ്ങൾ പറക്കുന്നതും ഈ മണ്ഡലത്തിൽ തന്നെയാണ്. 
♦️ജെറ്റ് വിമാനങ്ങൾ ആകാശത്തു സൃഷ്ട്ടിക്കുന്ന വെള്ളവര കൂടുതൽ സമയം നമുക്ക് ദൃശ്യമാകുന്നത് ഈ മണ്ഡലത്തിൽ വായു ചലനം കുറവായത്തിലാണ.

5)ഭൂമധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്ന രാജ്യം?

✅ഇൻഡോനേഷ്യ 
♦️ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇൻഡോനേഷ്യ.

6)അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക്?

✅ബെറിങ്ങ് കടലിടുക്ക് 
♦️180° രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

7)ധരാതലീയ ഭൂപടത്തിൽ കൊണ്ടൂർ രേഖയുടെ നിറം?

✅ബ്രൗൺ 
♦️സമുദ്ര നിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് കൊണ്ടൂർ രേഖകൾ.

8)ഭൂമിയുടെ ഭ്രമണ ദിശ?

✅പടിഞ്ഞാറ് നിന്നും കിഴക്കോട്ട്
♦️അത് കൊണ്ടാണ് സൂര്യൻ കിഴക്ക് ഉദിക്കുന്നതായും പടിഞ്ഞാറ് അസ്തമിക്കുന്നതായും നമുക്ക് അനുഭവപ്പെടുന്നത്.
♦️പകലും രാത്രിയും ഉണ്ടാകാൻ കാരണം ഭൂമിയുടെ ഭ്രമണം.

9)ഭൂപടം തയാറാക്കുന്ന ശാസ്ത്രശാഖ?

✅കാർട്ടോഗ്രാഫി
♦️ആദ്യത്തെ ഭൂപടം വരച്ചതായി കരുതപ്പെടുന്നത് അനക്സി മാൻഡർ ആണ് 
♦️ആധുനിക ഭൂപട നിർമാണത്തിന്റെ പിതാവ്-മെർക്ക)റ്റർ

10)വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച് പണ്ടുണ്ടായിരുന്ന ബ്രിഹത് ഭൂഖണ്ഡം?

✅പാൻജിയ 
♦️വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആൽഫ്രഡ്‌ വെഗ്നർ ആണ്. 
♦️ഈ സിദ്ധാന്തം അനുസരിച് മാതൃ ഭൂഖണ്ഡം പാൻജിയ എന്നും അതിനെ ചുറ്റി നിലനിന്നിരുന്ന മഹാസമുദ്രം പന്തലാസ എന്നും അറിയപ്പെട്ടു. 
♦️പാൻജിയയെ തെഥിസ് എന്ന സമുദ്രം രണ്ടായി വിഭജിച്ചിരുന്നു. 
♦️തെഥിസ് സമുദ്രത്താൽ വേർപെട്ട് വടക്ക് ഭാഗത്തു ലൗറഷ്യയും തെക്ക് ഭാഗത്തു ഗോണ്ട്വാനലാൻഡും സ്ഥിതിചെയ്തു്.

Geography notes

1)ഉത്തര ധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും യോജിപ്പിച്ചു തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കൽപ്പിക രേഖകൾ?

✅രേഖാംശ രേഖ 
♦️ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കൽപ്പിക രേഖ-അക്ഷാംശ രേഖ. 
♦️ഉത്തരായന രേഖയും ദക്ഷിണായന രേഖയും അക്ഷാംശ രേഖയ്ക്ക് ഉദാഹരണമാണ്.

2)അടുത്തടുത്ത രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ?

✅ഭൂമധ്യരേഖയിൽ 
♦️രണ്ട് രേഖാംശങ്ങൾ തമ്മിൽ ഉള്ള അകലം പൂജ്യമാകുന്നത് ധ്രുവങ്ങളിൽ ആണ്.

3)0° അക്ഷാംശരേഖ അറിയപ്പെടുന്നത്?

✅ഭൂമധ്യരേഖാ 
♦️0°രേഖാംശ രേഖ-ഗ്രീനിച് രേഖ/prime meridian

4)ഒരു സ്ഥലത്തെ പ്രാദേശിക സമയം കണക്കാക്കുന്നത്?

✅ആ പ്രദേശത്തെ മധ്യാഹ്ന സൂര്യനെ അടിസ്ഥാനമാക്കി.

5)ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?

✅5 1/2 മണിക്കൂർ.

6)ഏഷ്യ യിലെ ഏറ്റവും കൂടുതൽ സമയ മേഖലകളുള്ള രാജ്യം?

✅ഇൻഡോനേഷ്യ 
♦️3 സമയമേഖലകൾ ഇന്തോനേഷ്യയിലൂടെ കടന്നുപോകുന്നു. 
♦️ലോകത്തിൽ ഏറ്റവും കൂടുതൽ സമയമേഖലകൾ കടന്നുപോകുന്നത് ഫ്രാൻസ് ലൂടെയാണ് 
♦️12 സമയമേഖലകൾ ഫ്രാൻസിലൂടെ കടന്നു പോകുന്നു.

7)ആൽഫ്രെഡ് വെഗ്നറുടെ സിദ്ധാന്തമനുസരിച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബ്രിഹത് ഭൂഖണ്ഡം?

✅പാൻജിയ 
♦️മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം പാൻജിയ ആണ്.

8)ഫലകചലന സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

✅അർണോൾഡ് ഹോംസ്

9)അഗ്നിപർവതജന്യ ശിലകൾ എന്നറിയപ്പെടുന്നത്?

✅ആഗ്നേയ ശിലകൾ 
♦️ശിലകളുടെ മാതാവ്, പ്രാഥമിക ശില, പിതൃശില, അടിസ്ഥാന ശില എന്നിങ്ങനെ അറിയപ്പെടുന്നതും ആഗ്നേയ ശില ആണ്.

10)അന്തരീക്ഷത്തിന്റെ ആകെ പിണ്ഡത്തിന്റെ 80 ശതമാനത്തോളം ഉൾപ്പെടുന്ന പാളി?

✅ട്രോപ്പോസ്ഫിയർ

11)താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?

✅ആമസോൺ


19 May 2022

താഴെ തന്നിരിക്കുന്നവയില്‍ 71-ാമത് സീനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ തിരഞ്ഞെടുക്കുക.



  (i) പുരുഷവിഭാഗം കിരീടം നേടിയത് തമിഴ് നാടാണ്.
  (ii) പുരുഷവിഭാഗം ഫൈനലില്‍ പരാജയപ്പെട്ടത് പഞ്ചാബാണ്. 
  (iii) വനിതാവിഭാഗം കിരീടം നേടിയത് റെയില്‍വേസ് ആണ്. 
  (iv) ഫൈനല്‍ വേദി ചെന്നൈ ആണ്.


ഉത്തരം : എല്ലാം ശെരിയാണ് 

CURRENT AFFAIRS2022 MAY 15 & 16

 
🔥 യുഎഇ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു

🔥 ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി മണിക് സാഹയെ നിയമിച്ചു

🔥 സിബിഎസ്ഇയുടെ പുതിയ മേധാവിയായി നിധി ചിബ്ബറിനെ നിയമിച്ചു

🔥 2022-ലെ ലോകമെമ്പാടുമുള്ള പൊതു കമ്പനികളുടെ ഫോബ്‌സിന്റെ ഗ്ലോബൽ 2000 ലിസ്റ്റ് പ്രഖ്യാപിച്ചു

»» ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഫോർബ്സ് പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ കയറി 53-ാം സ്ഥാനത്തെത്തി

»» 105 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നമ്പർ

»» 153 എച്ച്ഡിഎഫ്‌സി ബാങ്ക് 

»» 204 ഐസിഐസിഐ ബാങ്ക്

🔥 ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സായി കെനിയൻ നഴ്‌സ് അന്ന ഖബാലെ ദുബ തിരഞ്ഞെടുക്കപ്പെട്ടു

🔥 മരുഭൂവൽക്കരണത്തിനെതിരെയുള്ള COP15 സെഷൻ: ഭൂപേന്ദർ യാദവ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു

🔥 രണ്ടാം ഗ്ലോബൽ കോവിഡ്-19 വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

🔥 തോമസ് കപ്പ് 2022 കിരീടം: ഇന്ത്യ ഇന്തോനേഷ്യയെ തോൽപിച് ജേതാക്കളായി

🔥 മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

🔥 എല്ലാ വർഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുന്നു

🔥 എല്ലാ വർഷവും മെയ് 16 ന് അന്താരാഷ്ട്ര പ്രകാശ ദിനം ആഘോഷിക്കുന്നു.

17 May 2022

സംസ്ഥാന ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ജെ സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു #award


👉🏻2020ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയത് :- പി ജയചന്ദ്രൻ
👉🏻 5 ലക്ഷം രൂപയാണ് സമ്മാനത്തുക
👉🏻 2019ലെ അവാർഡ് നേടിയത്:- ഹരിഹരൻ 

കേരള psc 10th level prelims 2022 May Model Questions

അറ്റോമിക് എനർജി ഇൻസ്റ്റിറ്റ്യൂട്ടിനെ ബാബ അറ്റോമിക് റിസർച്ച് സെന്റർ എന്ന് പുനർനാമകരണം ചെയ്ത വർഷം?


👉 1967

 ഇന്ത്യയിലെ ഭൗമ താപോർജ്ജ നിലയം സ്ഥാപിച്ചിട്ടുള്ള സ്ഥലം?

👉 മണികരൺ


 ആണവോർജ്ജ കമ്മീഷൻ സ്ഥാപിക്കപ്പെട്ട വർഷം?


👉 1948


 ഇന്ത്യയിൽ കമ്പോള അടിസ്ഥാനത്തിലുള്ള എണ്ണ ശുദ്ധീകരണശാലക്ക് ഉദാഹരണം?

👉 ബറൗണി

 ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്മീഷൻ സ്ഥാപിക്കപ്പെട്ട വർഷം?

👉 1956


 ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ഏത് ഇനത്തിൽപ്പെട്ടതാണ്?

👉 ബിറ്റുമിൻ

 വൈദ്യുതി ഉപകരണ വ്യവസായങ്ങളിലും ഇലക്ട്രോണിക് വ്യവസായങ്ങളിലും മുഖ്യമായും ഉപയോഗിക്കുന്നതും വഴക്കവും കടുപ്പവും ഉള്ള നേർത്ത പാളികളായി വെറുതെയിരിക്കാൻ ആകുന്നതും ആയ അലോഹ ധാതു?

👉 അഭ്രം


 

കേരള psc 10th level prelims 2022 May Model Questions

ദേശീയ ജലപുരസ്കാരം 2022: മികച്ച സംസ്ഥാനം?

✍️ ഉത്തർപ്രദേശ്


 2022-23 ദേശീയ തൊഴിലുറപ്പ് വേതനം സംബന്ധിച്ച ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്?

1. മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഹരിയാന- വേതനം 331 രൂപ
2. രണ്ടാമത് ഗോവ 315 രൂപ
3. മൂന്നാമത് കേരള 311 രൂപ
4 ഏറ്റവും കുറവുള്ള മധ്യപ്രദേശ്, ചത്തീസ്ഗഢ് 204 രൂപ

✍️ മുകളിൽ  പറഞ്ഞവയെല്ലാം ശരിയാണ്


 അന്താരാഷ്ട്ര ട്രാൻസ്ജെൻഡർ ദിനം?

⚡️ മാർച്ച് 31

 2022 ഖത്തർ ഫിഫ ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക ബോളിന്റെ പേര്?


⚡️ അൽ രിഹ്ല

 ബി ബി സി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് 2021?

⚡️ മീരാഭായി ചാനു


 2021ലെ bbc എമർജിങ് പ്ലേയർ അവാർഡ് നേടിയത്?

⚡️ ഷഫാലി വർമ്മ


 BBC ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് 2021 ജേതാവ് ?

⚡️ കർണം മല്ലേശ്വരി


 അന്താരാഷ്ട്ര മയക്കുമരുന്ന് പരിശോധനാ ദിനമായി ആചരിക്കുന്നത്?


⚡️ മാർച്ച് 31


 2022 മാർച്ചിൽ അന്തരിച്ച ബിബി ഗുരുങ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ് ?

⚡️ സിക്കിം


 2022 ഏപ്രിലിൽ മത്സ്യബന്ധന തുറമുഖ വകുപ്പിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ചെയർമാൻ ആയി ചുമതലയേറ്റത് ആര്?

⚡️ എൻ എസ് പിള്ള


 2022 ഏപ്രിലിൽ യുഎൻ മനുഷ്യാവകാശ സമിതി യിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം ഏത്?

⚡️ ചൈന

 2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും 14 രാജ്യങ്ങളിലേ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്കപ്പൽ?

⚡️ INS തരംഗിണി


 സാർഹുൽ എന്ന പുതുവത്സര ഉത്സവം ആഘോഷിക്കുന്ന ആദിവാസി വിഭാഗം ഏത് സംസ്ഥാനത്തിലാണ്?

⚡️ ജാർഖണ്ഡ്

2022 ഏപ്രിലിൽ Mukhya  Manthri Bagwani Bhima Yojana എന്ന വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏത്?

⚡️ ഹരിയാന


 പൊതുജനങ്ങളുടെ അടിയന്തരാവശ്യങ്ങൾക്ക്പോലീസ് സഹായം തേടുന്നതിനായി 2022 ഏപ്രിൽ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ആപ്പ് ഏത്?

⚡️ കാവൽ ഉതവി

 യുവാക്കളെ മൂന്നുവർഷത്തേക്ക് സായുധ സേനയിൽ റിക്രൂട്ട് ചെയ്യുന്നതിനായി 2022 ഏപ്രിലിൽ ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി ഏത്?

⚡️ അഗ്നിപഥ്  റിക്രൂട്ട്മെന്റ്












12 May 2022

കേരള psc 10th level prelims 2022 May Model Questions

1915ൽ ഇന്ത്യക്ക് പുറത്തുള്ള വിപ്ലവകാരികൾ ചേർന്ന് സ്വാതന്ത്ര ഭാരത സർക്കാർ രൂപീകരിച്ചത് എവിടെയാണ്?

👉🔥 കാബൂൾ

 സ്വതന്ത്ര പാർട്ടി രൂപീകരിച്ചത് ആര്?

👉🔥 സി രാജഗോപാലാചാരി

 ഗദ്ദർ പാർട്ടി സ്ഥാപിച്ചത് ആര്?

👉🔥 ലാല ഹർദയാൽ

1791ൽ ബനാറസ് സംസ്കൃത കോളേജ് സ്ഥാപിക്കുന്നതിന് കാരണക്കാരനായത്?

👉🔥 ജോനാഥൻ ഡങ്കൻ

 ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള  കേരളത്തിലെ നദി?

👉🔥 ഭാരതാപ്പുഴ

കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വര്‍ഷം?

👉🔥 1991

കേരളത്തിലെ ആദ്യ വയോജന സൗഹൃദ ജില്ല?


👉🔥 കോഴിക്കോട്‌


കേരളത്തിന്റെ വടക്കേ അറ്റത്തെ നദിയായ മഞ്ചേശ്വരം പുഴ പതിക്കുന്നത്‌ എവിടെ?

👉🔥 ഉപ്പള കായല്‍ 


ഭൂകമ്പ ദുരന്ത ലഘൂകരണത്തിനുള്ള മാർഗ്ഗം

ഭൂകമ്പ ദുരന്ത ലഘൂകരണത്തിനുള്ള മാർഗ്ഗം?

(a) ടെക്ടോണിക് ഫലകങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിന്
ജോഗ്രഫിക്കൽ പൊസിഷനിങ് സിസ്റ്റത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുക


(b) ഭൂകമ്പ സാധ്യത ഭൂപടങ്ങൾ നിർമ്മിക്കുക


(c) ഭൂകമ്പ സാധ്യത പ്രദേശങ്ങളിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണ മാതൃകകളിൽ മാറ്റം വരുത്തുക

(d) ഇവയെല്ലാം


Answer :d

കേരള psc 10th level prelims 2022 May Model Questions

∞ ഒരു കീഴ്ക്കോടതി പക്ഷപാതപരമായും നിയമത്തെ ദുർവ്യാഖ്യാനം ചെയ്തും ഒരു കേസ്  പരിഗണിച്ച് വരുമ്പോൾ അതിന്റെ കേസ് രേഖകൾ ആവശ്യപ്പെട്ടോ അതിന്മേലുള്ള വിധി തടഞ്ഞുകൊണ്ടോ ഉള്ള മേൽക്കോടതി ഉത്തരവാണ്........


👉ഉത്തരം : സെർഷ്യോററി


∞ ഭാഗം  IVA യിൽ മൗലികകടമകളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

👉വകുപ്പ് 51 എ

∞ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ 
കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങൾ ഉണ്ട്?

👉 5


∞ വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ നൽകേണ്ടത് എത്ര ദിവസത്തിനുള്ളിൽ ആണ്?


👉 90 ദിവസം


∞ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എന്ന്?

👉 1950 മാർച്ച് 15


∞ രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല ഏത്?

👉 ബോക്കാറോ


∞ പഞ്ചായത്ത് രാജ് ഭരണസംവിധാനത്തിന് ഭരണഘടനാ പദവി നൽകാൻ നിർദ്ദേശിച്ച കമ്മിറ്റി?


👉 എൽ എം സിംഗ് കമ്മിറ്റി
(1986ൽ )


∞ ത്രിഭാഷാ പദ്ധതി നടപ്പിലാക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ?

👉 മുതലിയാർ കമ്മീഷൻ


∞ ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ & മ്യൂസിക് എന്ന് മുമ്പ് അറിയപ്പെട്ടിരുന്നത്?

👉 സംഗീത നാടക അക്കാദമി


∞ ഖേദ കർഷക സമരം നടന്നത് എന്ന്?

👉 1918







താഴെ തന്നിരിക്കുന്നവയിൽ 23-മത് ഭരണഘടനാ വകുപ്പിന് കീഴിൽ വരാത്തത്...

1. നിർബന്ധിത തൊഴിലുകളെ നിരോധിക്കുന്നു
2. വ്യഭിചാരം ഉൾപ്പെടെയുള്ള അസന്മാർഗ്ഗിക ചെയ്തികളെ നിരോധിക്കുന്നു
3. മനുഷ്യക്കടത്ത് തടയുന്നു
4. ബാലവേല നിരോധിക്കുന്നു


ഉത്തരം : ബാലവേല നിരോധിക്കുന്നു.

 ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ -» ആർട്ടിക്കിൾ 24

കുറ്റകൃത്യങ്ങൾക്കെതിരെ ആയുള്ള അന്യായമായ ശിക്ഷകളിൽ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്ന വകുപ്പാണ്?

🤳 വകുപ്പ് 20

ഇന്ത്യൻ ഭരണഘടനയിൽ നിയമം മുഖേനയുള്ള തുല്യ സംരക്ഷണം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നാണ്?

ഉത്തരം : USA

👉 ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര യുടെ പെൻസിൽ സ്കെച്ച് തയ്യാറാക്കിയ പ്രസിദ്ധ ചിത്രകാരൻ?

🤠 ദീനാനാഥ് ഭാർഗവ

കേരള psc 10th level prelims 2022 May Model Questions

ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം?

🤠 ആൾവാർ

 ഉപദ്വീപിയ നദികൾക്ക് ഹിമാലയൻ നദികളിൽക്കാൾ  പ്രായമുണ്ട്.  ഈ പ്രസ്താവന:

🤠 ശരിയാണ്


 ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള എയർപോർട്ട്?


🤠 ഇന്ദിരാഗാന്ധി എയർപോർട്ട് ഡൽഹി


 തുകൽ വ്യവസായത്തിനും പേരുകേട്ട പട്ടണം?

🤠 കാൺപൂർ


താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന?

1. ജനഗണമന യിൽ ആദ്യം പ്രതിപാദിക്കുന്ന പർവ്വതം ഹിമാലയമാണ്

2. ജനഗണമന യിൽ ആദ്യം പ്രതിപാദിക്കുന്ന നദി ഗംഗയാണ്

3. ജനഗണമന യിൽ ഉത്കല എന്ന് പ്രതിപാദിച്ചിരിക്കുന്ന ഭൂപ്രദേശം ഒഡീഷയാണ്


4. ജനഗണമന യിൽ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ ദ്രാവിഡ എന്ന വാക്കിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു


🤠 Ans: 3,4 ശെരി

[ ജനഗണമന യിൽ ആദ്യം പ്രതിപാദിക്കുന്ന പർവ്വതം വിന്ധ്യ
പർവ്വതം ആണ്.
ആദ്യം പ്രതിപാദിക്കുന്ന നദി യമുനയാണ്]


 👉 താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏതെല്ലാം?


1. ത്രിവർണ പതാക ആദ്യമായി ഡിസൈൻ ചെയ്യപ്പെട്ടത് സ്വദേശി പ്രസ്ഥാനം കാലഘട്ടത്തിലാണ്.

2. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ത്രിവർണ്ണപതാക ഉയർത്തപ്പെട്ടത് 1906ൽ കൽക്കട്ടയിൽ ആണ്

🤠 മേൽപ്പറഞ്ഞ രണ്ട് പ്രസ്താവനകളും ശരിയാണ്


👉 ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര യുടെ പെൻസിൽ സ്കെച്ച് തയ്യാറാക്കിയ പ്രസിദ്ധ ചിത്രകാരൻ?

🤠 ദീനാനാഥ് ഭാർഗവ


കേരള psc 10th level prelims 2022 May Model Questions

ഗ്രാമീണ മേഖലകളിൽ കുടിവെള്ള സംരക്ഷണവും മഴവെള്ളസംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതി?

🫀 ജല ശക്തി അഭിയാൻ

 കേരളത്തിൽ ആദ്യമായി ഷിഗല്ല ബാക്ടീരിയ രോഗം റിപ്പോർട്ട് ചെയ്തത്?

🫀 കോഴിക്കോട്


 കേരള സർക്കാർ അടുത്തിടെ സാംസ്കാരിക കേന്ദ്രമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്?

🫀 സുഗതകുമാരി

 ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എസി റെയിൽവേ ടെർമിനൽ നിലവിൽ വന്നത്?

🫀 ബാംഗ്ലൂർ

 കേരളത്തിൽ നിന്നും കോമേഴ്‌ഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ?

🫀 ജെനി ജെറോം

 അടുത്തിടെ ഇന്ത്യയിൽ ചാരവലയം സൃഷ്ടിച്ച ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ?

🫀 പെഗാസസ്

 2020-ലെ സാഹിത്യത്തിലെ സമഗ്ര  സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച എഴുത്തുകാരി?

🫀 എം ലീലാവതി

 കേരളത്തിൽ പുതിയതായി കണ്ടെത്തിയ നിശാശലഭം?

🫀 തോട്ടപ്പള്ളി തച്ചൻ


 ട്വിറ്ററിന്റെ പുതിയ CEO ആയി നിയമിതനായ ഇന്ത്യക്കാരൻ?

🫀 പരാഗ അഗർവാൾ


 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം?

🫀 കിഡംബി ശ്രീകാന്ത്


 താഴെ തന്നിരിക്കുന്നവയിൽ ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ?

1.നാഗാലാന്‍ഡ്‌, മിസോറാം
2. മേഘാലയ, മണിപ്പൂര്‍
3. സിക്കിം, മേഘാലയ
4. സിക്കിം, മിസോറാം


🫀 സിക്കിം, മേഘാലയ


 ലക്ഷദ്വീപ് സമൂഹത്തിലെ ഏത് ദ്വീപിന്അടുത്തായിട്ടാണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്?

🫀  മിനിക്കോയ്


 ഹിമാലയത്തിലെ നീളമേറിയതും വിസ്തൃതവുമായ ഡൂൺ താഴ്വരകൾ ഏത് പർവ്വതനിരയിലാണ്?

🫀 സിവാലിക്

 രാജസ്ഥാൻ കനാലിലേക്കുള്ള ജലം കൊണ്ടുപോകുന്നത് ഏത് നദിയിൽ നിന്നാണ്?

🫀 സത്ലജ്


താഴെ തന്നിരിക്കുന്നതില്‍ ഗംഗയുടെ പോഷകനദിയായ കോസിയുടെ കാര്യത്തില്‍ ശരിയായ പ്രസ്താവന?

1) ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്നു

2) ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നു.

 3) ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി.
 4) കോസി പദ്ധതിയില്‍ സഹകരിക്കുന്ന രാജ്യം നേപ്പാള്‍ ആണ്

Ans:🫀 എല്ലാം ശരിയാണ്




 താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും പഴക്കമുളള എക്കൽ മണ്ണാണ്‌?


1) ഭംഗര്‍
2) ഖാദര്‍
3) ബാബര്‍
4)ടെറായി


Ans:🫀 ഭംഗര്‍








കേരള psc 10th level prelims 2022 May Model Questions

താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന?

1) ഓക്സിജന്‍ കത്തുന്ന വാതകമാണ്‌
2) ഓക്‌സിജന്‍ കത്താന്‍ സഹായിക്കുന്ന വാതകമാണ്‌
3) വാതക ഓക്സിജന്‍ നിറമില്ല
4) വാതക ഓക്സിജന്‌ ഗന്ധമില്ല


⚡️⚡️ 2,3,4 ശെരി 

താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന ഏത്‌?

 1. പ്രകാശത്തിന്‌ സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ല.
2. ശബ്ദത്തിന്‌ സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്‌.
3. പ്രകാശത്തിന്‌ സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്‌.
 4. ശബ്ദത്തിന്‌ സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ല

⚡️⚡️⚡️ 1,2 ശെരി

 ഒരു ഗോളിയ ദർപ്പണത്തിന്റെ വക്രതാ ആരം 30 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയാണ്?

⚡️⚡️⚡️ 15 സെന്റീമീറ്റർ

 പ്രൊജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുന്ന കോണളവ്?

⚡️⚡️⚡️ 45 degree


 ഒരു കിലോഗ്രാം മാസുള്ള ഒരു പദാർത്ഥത്തിന്റെ താപനില ഒരു കെൽവിൻ വർധിപ്പിക്കാൻ ആവശ്യമായ താപത്തിന്റെ അളവാണ്?

⚡️⚡️⚡️ വിശിഷ്ടതാപധാരിത

 ഒരു ജൂൺ എത്ര എർഗ് ആണ്?

⚡️⚡️⚡️ 10^7




കേരള psc 10th level prelims 2022 May Model Questions

കോശശ്വസനത്തിന്റെ അവസാനം എത്ര എടിപി തന്മാത്രകളാണു സ്വതന്ത്രമാകുന്നത്?

🧠 30 ATP

 മുടികൊഴിച്ചിലിന്
കാരണമാകുന്നത് ഏത് ജീവിതത്തിന്റെ അഭാവമാണ്?

🧠 ജീവകം B7


 ടൈഫോയ്ഡ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?

🧠 കുടൽ


 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആയി സംസ്ഥാന സർക്കാർ ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതി?

🧠 മെഡിസെപ്പ്


 കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ ആസ്ഥാനം?

🧠 കോഴിക്കോട്


 വെച്ചൂർ പശുവിന്റെ ജന്മദേശം?

🧠 കോട്ടയം


 മലമ്പനിക്ക് ഔഷധമായി ഉപയോഗിക്കുന്ന ക്വിനിൻ 
വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്?

🧠 സിങ്കോണ


 ഒരു പ്രോട്ടീന്റെ മാസ്?

🧠  1.67 × 10^-27 kilograms


 താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ ഏത്?


A) ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ്‌ ഐസോടോപ്പുകള്‍
B) വൃത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ്‌ ഐസോബാറുകള്‍ C) ഒരേ അറ്റോമിക മാസും ഒരേ അറ്റോമിക നമ്പറുമാണ്‌ ഐസോമറുകള്‍ക്ക്‌
D) വൃത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ്‌ ഐസോടോണുകള്‍


🧠 ഒരേ അറ്റോമിക മാസും ഒരേ അറ്റോമിക നമ്പറുമാണ്‌ ഐസോമറുകള്‍ക്ക്‌ - തെറ്റാണ്
ഐസോമറുകള്‍ എന്നാൽ ഒരേ തന്മാത്രാ ഭാരവും ഘടനയും ഉള്ളപ്പോൾ അവയുടെ ആറ്റങ്ങളുടെ സ്പേഷ്യൽ ക്രമീകരണത്തിൽ വ്യത്യാസമുള്ള പദാർത്ഥങ്ങളാണ്.
⚡️⚡️⚡️

താഴെ തന്നിരിക്കുന്നവയില്‍ സ്റ്റെയിന്‍ലെസ്‌ സ്റ്റീലിന്റെ ഘടകമല്ലാത്തത്‌?

A) ക്രോമിയം B) നിക്കല്‍
C) കൊബാള്‍ട്ട്‌ D) കാർബൺ

🧠 കൊബാള്‍ട്ട്‌

d സബ് ഷെല്ലിൽ ഉൾക്കൊള്ളാന്‍ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

🧠 10








11 May 2022

കേരള psc 10th level prelims 2022 May Model Questions

മുണ്ടകൻ കൃഷി രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1. ചിങ്ങമാസം വിളവിറക്കി മകരമാസം വിളവെടുക്കുന്നു
2. നെൽകൃഷിയുടെ രണ്ടാം വിളവാണ് മുണ്ടകൻ.
3.  മുണ്ടകൻ കൃഷി രീതിയിലെ നെൽകൃഷിയുടെ വിളവെടുപ്പ് കാലം മകരക്കൊയ്ത്ത് എന്നറിയപ്പെടുന്നു

 ഉത്തരം👉 എല്ലാം ശരിയാണ്


 അഷ്ടമുടി കായൽ അറബിക്കടലുമായി ചേരുന്ന പ്രദേശം അറിയപ്പെടുന്നത്?

ഉത്തരം👉 നീണ്ടകര അഴി


 തമിഴ്നാട്ടിലെ അണ്ണാമലൈ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

ഉത്തരം👉 പറമ്പിക്കുളം


 സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?


ഉത്തരം👉 കൊച്ചി


 ഇ എം എസ് സ്റ്റേഡിയം ( മുൻപ് കോർപ്പറേഷൻ സ്റ്റേഡിയം ) ഏത് ജില്ലയിലാണ്?

ഉത്തരം👉 കോഴിക്കോട്


 കൊച്ചിയിൽ നിർമ്മിക്കപ്പെട്ട ബോൾഗാട്ടി പാലസ് ഏത് യൂറോപ്യൻ ശക്തിയുടെ സംഭാവനയാണ്?

ഉത്തരം👉 ഡച്ച്


 ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത് എവിടെയാണ്?

ഉത്തരം👉 വിഴിഞ്ഞം


 അൽഅമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ?

ഉത്തരം👉 മുഹമ്മദ് അബ്ദുറഹ്മാൻ



 1921 ഏപ്രിൽ മാസം കെപിസിസി നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ ആദ്യ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ?


ഉത്തരം👉  ടി പ്രകാശം



 1932ലെ നിവർത്തന പ്രക്ഷോഭം നയിച്ച സംഘടന?

ഉത്തരം👉 സംയുക്ത രാഷ്ട്രീയ സഭ


 കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരമായ മൊറാഴ സമരത്തിലെ പ്രതി?

ഉത്തരം👉 കെ പി ആർ ഗോപാലൻ



 മയ്യനാട് സുവർണപ്രകാശം പ്രസ്സിൽ നിന്നും സി വി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ കേരള കൗമുദി പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം 

ഉത്തരം👉 1911

 ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് പത്രമായ മദ്രാസ് സ്റ്റാൻഡേർഡിന്റെ പത്രാധിപരായിരുന്ന മലയാളി?

ഉത്തരം👉 ജി പി പിള്ള


 ക്ഷേത്രപ്രവേശനം,എന്റെ ജയിൽവാസം എന്നീ കൃതികളുടെ രചയിതാവ്?

ഉത്തരം👉 ടി കെ മാധവൻ


 സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ താലിമാല സംഭവുമായി ബന്ധപ്പെട്ട വനിത?

ഉത്തരം👉 കമലാ പ്രഭു


 കുട്ടികളിൽ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത്?

ഉത്തരം👉 തൈമോസിൻ


 കോർണിയയുടെയോ ലെൻസിന്റെയോ വക്രതയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമുള്ള കാഴ്ചവൈകല്യം ഏത്?

ഉത്തരം👉 അസ്റ്റിഗ്മാറ്റിസം



 ന്യൂമോണിയ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്?

ഉത്തരം👉 ന്യൂമോകോക്കസ് 





കേരള psc 10th level prelims 2022 May Model Questions

ഭാഷാടിസ്ഥാനത്തിൽ പ്രദേശ്കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

🔥 1920 നാഗ്പൂർ സമ്മേളനം


 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തപ്പോൾ ഇന്ത്യയിലെ വൈസ്രോയി?


🔥 വെല്ലിങ്ടൺ പ്രഭു


 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ചത് ആര്?

🔥 ജയപ്രകാശ് നാരായണൻ

 Why I am an atheist എന്ന പുസ്തകം ആരുടേതാണ്?


🔥 ഭഗത് സിംഗ്


ശിശിർകുമാർ ഘോഷ്, മോത്തിലാൽ നെഹ്റു എന്നിവർ ചേർന്ന് സ്ഥാപിച്ച പത്രം?

🔥 അമൃത ബസാർ പത്രിക


 ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും എന്ന് അഭിപ്രായപ്പെട്ടത്?

🔥 രാജാറാം മോഹൻ റോയ്


 കേരളത്തിന്റെ തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാനപ്പെട്ട മണ്ണിനം?

🔥 എക്കൽ മണ്ണ്


 കൊല്ലത്തെയും ചെങ്കോട്ടയും ബന്ധിപ്പിക്കുന്ന ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന പ്രധാന ദേശീയപാത?

🔥 എൻഎച്ച് 744

 വേനൽക്കാല സമയത്ത് കേരളത്തിൽ ലഭിക്കുന്ന മഴയുടെ ശരാശരി അളവ്?

🔥 44 സെന്റീമീറ്റർ

 ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

🔥 പാറോട്ട്കോണം

 മിനി പമ്പ പദ്ധതി ആരംഭിച്ചത് ഏത്?


🔥 ഭാരതപ്പുഴ





കേരള psc 10th level prelims 2022 May Model Questions

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ആര്?

🤳 സെക്രട്ടറി ജനങ്ങൾ



 ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ 8) സെക്രട്ടറി ജനറല്‍ 6 രാഷ്ട്രപതി 5) സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ 28)


മനുഷ്യാവകാശങ്ങള്‍ തലമുറകളുടെ സൃഷ്ടി എന്ന സിദ്ധാന്തം ആവിഷ്കരിച്ചത്‌ ആര്?


🤳 കാള്‍ വസാക്‌


 വിവരാവകാശ നിയമ പ്രകാരം അപേക്ഷ ഫീസില്‍ ആര്‍ക്കാണ്‌ ഇളവ്‌ അനുവദിച്ചിരിക്കുന്നത്‌?

🤳 ബിപിഎൽ വിഭാഗം


 വിവരാവകാശ നിയമപ്രകാരം നഷ്ടപരിഹാരത്തുക?


🤳 250 മൂതല്‍ 25000രൂപ വരെ



 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വർഗീയലഹള കാരണം രക്ത പുഴ ഒഴുകുന്ന പ്രദേശത്ത് ശാന്തി പുലരുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിൽ ആയിരുന്നു മഹാത്മാഗാന്ധി. എവിടെ?

🤳 നവാഖാലി



"ലോകത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സൗഖ്യവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നതും എല്ലാവരുമായും സൗഹൃദകരമായ സഹകരണവുമാണ്‌ നമ്മുടെ ലക്ഷ്യം" ഇന്ത്യയുടെ വിദേശനയത്തെ ഇങ്ങനെ അടയാള്പ്പെടുത്തിയത്‌?

🤳 ജവഹർലാൽ നെഹ്റു


'കൃഷിഭൂമി കര്‍ഷകന്‌' എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച ഭൂപരിഷ്‌കരണ കമ്മിറ്റി?


🤳 കുമരപ്പ കമ്മിറ്റി


ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ന്യൂനപക്ഷങ്ങളെ പ്രതിനിധികരിച്ചത്‌?

🤳 H C മുഖര്‍ജി

കേരള psc 10th level prelims 2022 May Model Questions

 ഗോള്‍ഡന്‍ ഫൈബര്‍ (സുവര്‍ണ്ണ നാര് ) എന്നറിയപ്പെടുന്നത്‌?


✌️ ചണം


താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌?


എ. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനക്ക്‌ ആകെ 13 വരികളുണ്ട്‌

ബി.ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ ആകെ 55 വാക്കുകളുണ്ട്‌

സി . ജനഗണമനയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്നത്‌ ജയഹേ എന്ന വാക്കാണ്‌.


Ans) എല്ലാം ശെരിയാണ്


 
ഏത്‌ ഭരണഘടനാ വകുപ്പ്‌ ആണ്‌ ദേശിയ പതാക ഉയര്‍ത്തുന്നതിനുളള അവകാശം ഇന്ത്യന്‍ പൗരന്‌ നല്‍കുന്നത്‌?


✌️ വകുപ്പ് 19 (1) എ


താഴെ തന്നിരിക്കുന്നതില്‍ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം?


✌️ സത്യമേവ ജയതേ 


ഇന്ത്യന്‍ ഭരണഘടനയില്‍ സ്വാതന്ത്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായുള്ള മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍?


✌️19 മുതല്‍ 22 വരെ


വോട്ടവകാശം എന്നത്‌  തരം അവകാശത്തില്‍പ്പെടുന്നു?

✌️ ഭരണഘടനാപരമായ അവകാശം


 6 നും 14 നും ഇടയിലുള്ള കൂട്ടികളെ പഠിപ്പിക്കേണ്ടത്‌ രക്ഷിതാക്കളുടെ ചുമതല ആണന്ന്‌ നിര്‍ദ്ദേശിക്കുന്ന വകുപ്പ്‌?

✌️ 51 A(k)

കേരള psc 10th level prelims 2022 May Model Questions

ഇന്ത്യയും മ്യാന്‍മറുമായുള്ള പ്രകൃതിദത്ത അതിര്‍ത്തിയായുള്ള പർവ്വതനിരകൾ?

🌸 പട്കായി


താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന ഏത്‌

A) ഗ്രേറ്റര്‍ ഹിമാലയ എന്നറിയപ്പെടുന്നത്‌ ഹിമാദ്രിയാണ്

B ) ലെസ്സര്‍ ഹിമാലയ എന്നറിയപ്പെടുന്നത്‌ ഹിമാചലാണ്‌

 3) മിഡില്‍ ഹിമാലയ എന്നറിയപ്പെടുന്നത്‌ ഹിമാചലാണ്‌

 4) ഔട്ടര്‍ ഹിമാലയ എന്നറിയപ്പെടുന്നത്‌ സിവാലിക്‌ ആണ്‌

🌸 എല്ലാം ശരിയാണ്‌




ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂപ്രദേശം?

🌸ഉത്തരമഹാസമതലം


പ്രസിദ്ധ സുഖവാസ കേന്ദ്രവും തിര്‍ത്ഥാടനകേന്ദ്രവുമായ രാജസ്ഥാനിലെ മൗണ്ട്അബു ഏതു
 പർവ്വതനിരയിലാണ്?

🌸 ആരവല്ലി


 താഴെ തന്നിരിക്കുന്ന പ്രദേശങ്ങൾ ഏത് സംസ്ഥാനത്തിൽ ആണെന്ന് ചേരുംപടി ചേർക്കുക?

1 ലുഷായ്‌ കുന്നുകള്‍
2. രാജ്മഹല്‍ കുന്നുകള്‍ 
3. ഖാസി കുന്നുകള്‍ 
4. പട്കായി കുന്നുകൾ

A. ജാര്‍ഖണ്ഡ്‌
B. അരുണാചല്‍ പ്രദേശ്‌
C. മിസോറാം
D. മേഘാലയ


🌸 1C 2A 3D 4B


കര്‍ണാടകയിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്നാരംഭിക്കുന്ന ഉപദ്വിപിയ നദിയാണ്‌?

🌸  കാവേരി


 ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍ എത്രയാണ്‌?

🌸 36


ഇന്ത്യയുടെ പശ്ചിമ തീരത്തിന്റെ വടക്ക്‌ ഭാഗമാണ്‌?

🌸 ഗുജറാത്ത്‌ തീരം


 

കേരള psc 10th level prelims 2022 May Model Questions

ഇന്ത്യയില്‍ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്‌?

✍️ 2020 ജൂലൈ 29



അടുത്തിടെ അന്തരിച്ച പി. ബാലചന്ദ്രന്‍ ഏത്‌ മേഖലയില്‍ പ്രശസ്തനായിരുന്ന?

✍️ സിനിമ



കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ഡിജിറ്റല്‍ പഞ്ചായത്ത്‌?

✍️ പോത്തന്‍കോട്‌


അത്തരിച്ച പറക്കും സിങ്‌ എന്നറിയപ്പെടുന്ന മിൽഖാ സിങിന്റെ ആത്മകഥ?


✍️ The Race Of My Life



കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വുക്സിനേഷന്‍ ട്രൈബല്‍ പഞ്ചായത്ത്‌?


✍️ നൂല്‍പ്പുഴ



കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ സയജന്യ WiFi സംവിധാനം ഒരുക്കിയ ഗ്രാമപഞ്ചായത്ത്‌?


✍️  മേപ്പയൂര്‍




മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സാമ്പത്തിക സംവരണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വരുമാനപരിധി?

✍️ 8 ലക്ഷം



എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ്‌?

✍️ പി വത്സല


കേരളത്തിലാദ്യമായി നട്ടെള്‌ നിവര്‍ത്തന “സ്കോളിയോസിസ്‌ ' ശാസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജ്‌?


✍️ തൃശ്ശൂര്‍

2021ലെ ജ്ഞാനപീഠ പുരസ്കാരജേതാവ്‌?


✍️ ദാമോദര്‍ മൗസോ



കേരള psc 10th level prelims 2022 May Model Questions

🌸 താഴെ തന്നിരിക്കുന്നവയില്‍ ഒരു തന്മാത്രയെ സംബന്ധിച്ചിടത്തോളം ശരിയായ പ്രസ്താവന അല്ലാത്തത്‌?

A) ഒരു മൂലകത്തിന്റെ തന്നെ രണ്ടോ അതിലധികമോ ആറ്റങ്ങള്‍ ചേരുന്നത്‌

B) സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്നു

C) ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്ന അടിസ്ഥാന കണം

D) ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്ന അടിസ്ഥാന കണം


ഉത്തരം : D


🌸 ആറ്റത്തിന്റെ ന്യൂക്സിയസിന്‌ ചുറ്റും ഇലക്ട്രോണുകള്‍ സഞ്ചരിക്കുന്ന നിശ്ചിത 
പാതകളാണ്‌ ഓര്‍ബിറ്റ്‌ അഥവാ ഷെല്‍. ന്യൂക്ലിയസിന് ഉള്ളിൽ നിന്ന്‌ ക്രമീകരിക്കുമ്പോള്‍ അവ K, L, M, N, O എന്നിങ്ങനെ അക്ഷരങ്ങളില്‍ പ്രതിനിധികരിക്കപ്പെടുന്നു. ഓരോ ഷെല്ലിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പരമാവധി ഇലക്ട്രോണുകൾ എത്ര എന്നറിയാനുളള സൂത്രവാക്യം?


ഉത്തരം : 2n²

🌸 മോണോസൈറ്റില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കാവുന്ന ഒരു ലോഹം ശക്തിയേറിയതും ഭാരം കുറഞ്ഞതുമായ കാന്തങ്ങളുടെ നിര്‍മ്മാണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്നു. ഏത്‌?


ഉത്തരം : നിയോഡിമിയം



🌸 ആവര്‍ത്തന പട്ടികയിൽ ഒരു ഗ്രൂപ്പിൽ മുകളില്‍ നിന്ന്‌ താഴോട്ട്‌ വരുന്തോറും അയോണികരണ ഊര്‍ജ്ജം?


ഉത്തരം : കുറയുന്നു


 🌸 ലോകത്ത്‌ ഏറ്റവും കുടുതല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ആണ്‌ പോളിത്തീന്‍. ഇതിന്റെ അടിസ്ഥാനഘടകം (മോണോമര്‍) ഏതാണ്‌?


ഉത്തരം : എഥിലിന്‍



🌸 പിണ്ഡമുള്ള ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകര്‍ഷണബലം അറിയപ്പെടുന്നത്‌?


ഉത്തരം : ഭാരം


🌸 Blackhole എന്നറിയപ്പെടുന്നത്‌ ___ആണ്‌?


ഉത്തരം : മരിച്ചു കൊണ്ടിരിക്കുന്ന നക്ഷ്തം


🌸 ശബ്ദ സ്രോതസ്സിന്റെയോ ശബ്ദ സ്വീകരണിയുടെയോ അല്ലെങ്കില്‍ രണ്ടിന്റെയും ആപേക്ഷിക ചലനം മൂലം ശ്രോതാവ്‌ ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയില്‍ മാറ്റമുണ്ടാകുന്ന പ്രതിഭാസം അറിയപ്പെടുന്നത്‌?




ഉത്തരം :  ഡോപ്ലർ ഇഫക്ട്‌


 🌸 തരംഗദൈര്‍ഘ്യം കുറഞ്ഞതില്‍ നിന്നും കുടിയതിലേക്ക്‌ ക്രമമായി എഴുതുക

1 ചുവപ്പ്‌
2, നീല
3. വയലറ്റ്‌
4 പച്ച

ഉത്തരം : 3,2,4,1

🌸 ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജത്തിനു എന്ത് മാറ്റമാണ് ഉണ്ടാകുക?

 ഉത്തരം : 4 മടങ്ങാവും 
 

കേരള psc 10th level prelims 2022 May Model Questions

ഒരക്ഷത്തെ ആധാരമാക്കി തിരിക്കാന്‍ കഴിവുളള അസ്ഥിസന്ധികള്‍ ഏത്‌?


🙋‍♀️ കീല സന്ധി


 അഡ്രിനല്‍ കോര്‍ട്ടെക്സ്‌ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോളിന്റെ അപര്യാപ്തത രോഗം ഏത്‌?


🙋‍♀️ അഡിസണ്‍സ്‌ രോഗം


 സാധാരണ ഉച്ഛാസത്തിലൂടെ ഉള്ളിലേക്ക്‌ എടുക്കുകയോ നിശ്വാസത്തിലൂടെ പുറംതള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവ്‌ അറിയപ്പെടുന്നത്‌ എങ്ങനെ?


🙋‍♀️) ടൈഡല്‍ വ്യാപ്തം



 ഇ -കോളി ബാക്ടിരിയ പ്രവര്‍ത്തനഫലമായി കുടലില്‍ ഉല്‍പാദിപ്പിക്കുന്ന ജീവകം ഏത്‌?

🙋‍♀️ ജീവകം K

പ്ലേഗിന്‌ കാരണമായ ബാക്റ്റീരിയ ഏത്‌?


🙋‍♀️ യെര്‍സിനിയ പെസ്റ്റിസ്


 മാതൃസസ്യത്തിന്റെ ശാഖകളില്‍ തന്നെ വേരുകള്‍ വളര്‍ത്തിയെടുത്ത്‌ ആ ഭാഗം മുറിച്ചെടുത്ത്‌ മറ്റൊരു ചെടി ആക്കി വളര്‍ത്തുന്ന രീതിയാണ്?

🙋‍♀️ പതിവെയ്ക്കൽ



തിരുമധുരം, മധുരിമ, മാധുരി എന്നിങ്ങനെയുള്ള കരിമ്പിനങ്ങള്‍ വികസിപ്പിച്ചെടുത്ത കരിമ്പ്‌ ഗവേഷണ കേന്ദ്രം?


🙋‍♀️ തിരുവല്ല 


വന്യജീവികളുടെ സംരക്ഷണത്തിനായി പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന പുരസ്കാരമാണ്‌?


🙋‍♀️ വൈഷ്ണോദേവി പുരസ്കാരം



 കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം?

🙋‍♀️ കോട്ടയം



കേരള psc 10th level prelims 2022 May Model Questions

 നവോത്ഥാനത്തിന്റെ സൂര്യതേജസ്‌ എന്നറിയപ്പെട്ട നവോത്ഥാന നായകന്‍?


🙋‍♀️ കുറുമ്പന്‍ ദൈവത്താന്‍


പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍ രചിച്ച നാടക കൃതി ഏത്‌?


🙋‍♀️ ബാലകലേശം

പത്മശ്രീ നിരസിച്ച ആദ്യ മലയാളി?

 🙋‍♀️ കെ. കേളപ്പന്‍9

കനലെരിയും കാലം ആരുടെ ആത്മകഥയാണ്‌?

🙋‍♀️ കൂത്താട്ടുകൂളം മേരി


 ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേൽപ്പിൻ 
അനീതിയോടെതിര്‍പ്പിന്‍ എന്നത്‌ ഏത്‌ പത്രത്തിന്റെ ആപ്തവാക്യമായിരുന്നു?

🙋‍♀️ അഭിനവ കേരളം

 മലബാര്‍ ലഹള പശ്ചാത്തലമാക്കി കുമാരനാശാന്‍ എഴുതിയ കൃതി?

🙋‍♀️ ദുരവസ്ഥ


4-ആമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനം 1928 - ല്‍ പയ്യന്നൂരില്‍ വിളിച്ചു ചേര്‍ത്തപ്പോള്‍ അധ്യക്ഷന്‍ ആയത്‌?


🙋‍♀️ ജവഹര്‍ലാല്‍ നെഹ്‌റു


മലബാര്‍ മാനുവല്‍ എന്ന ഗ്രന്ഥം തയ്യാറാക്കിയത്‌?

🙋‍♀️ വില്യം ലോഗന്‍



തിരുവിതാംകൂര്‍ റസിഡന്റ്‌ ആയിരുന്ന മെക്കാളയെ വധിക്കുവാന്‍ വേണ്ടി വേലുതമ്പി ദളവയുടെയും പാലിയത്തച്ഛന്റെയും നേതൃത്വത്തില്‍ നിയോഗിക്കപെട്ട തിരുവിതാംകൂര്‍ പടത്തലവന്‍?


🙋‍♀️ ചെമ്പിൽ അരയൻ 

കേരള psc 10th level prelims 2022 May Model Questions

🤓 കേരള ബാങ്ക് രൂപം കൊണ്ടത്‌?

ഉത്തരം : 2019 നവംബര്‍ 29


🤓 പ്രാചീനകാലത്ത്‌ ബറാക്ക എന്നറിയപ്പെട്ടിരുന്ന സ്ഥലം?

ഉത്തരം :  പുറക്കാട്‌


🤓 FACT സ്ഥാപിതമായ വർഷം?


ഉത്തരം : 1943

🤓  കേരളത്തിന്റെ കിഴക്ക്‌ ഭാഗത്തെ പര്‍വ്വതനിരയായ പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ശരാശരി ഉയരം?

ഉത്തരം :  900 മീറ്റര്‍4


🤓 നാടുകാണി ചുരം ഏതൊക്കെ പ്രദേശങ്ങളെയാണ്‌ ബന്ധിപ്പിക്കുന്നത്‌?

👉 മലപ്പുറം - തമിഴ്‌നാട്‌


🤓 കറുത്ത മണ്ണ്‌ കാണപ്പെടുന്ന കേരളത്തിലെ പ്രധാന പ്രദേശം?


👉 ചിറ്റൂർ



🤓  താഴെ തന്നിരിക്കുന്നതില്‍ ചാലക്കുടിപ്പുഴയിലെ വെള്ളച്ചാട്ടം ഏത്‌?

 A] ആതിരപ്പള്ളി B) വാഴച്ചാൽ C) പെരിങ്ങല്‍ക്കുത്ത്‌ D) ഇവയെല്ലാം


👉 D) ഇവയെല്ലാം



🤓  “ഓളപ്പരപ്പിലെ ഒളിമ്പിക്‌സ്‌' എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളി നടത്തപ്പെടുന്ന കായല്‍?

👉 പുന്നമടക്കായൽ



🤓 1984 - ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളത്തിലെ ദേശീയ പാർക്കായി പ്രഖ്യാപിച്ചത്‌?

👉 സൈലന്റ്‌ വാലി

🥳 മത്സ്യ തൊഴിലാളി വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിയ്ക്കാന്‍ കേരള ഗവണ്‍മെന്റ്‌ നടപ്പിലാക്കുന്ന പദ്ധതിയാണ്‌?


👉 തീരമൈത്രി

kerala PSC 10th level prelims exam Model Questions and Answers

🥳 ഇന്ത്യയില്‍ ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നത്‌?

👏 മെയ്‌ 21

🥳 ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക സമതിയില്‍ അധ്യക്ഷനായ ആദ്യ വ്യക്തി?

👏 ആര്‍ക്കോട്ട്‌ രാമസ്വാമി മുതലിയാര്‍


🥳 സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നത്‌?

👏  1905


🥳 1942 ആഗസ്ത്‌ 8 ന്‌ ക്വിറ്റ്‌ ഇന്ത്യാ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന പ്രശസ്ത മുദ്രാവാക്യം ഗാന്ധിജി ആദ്യമായി മുഴക്കിയത്‌ എവിടെയാണ്‌?


👏 ബോംബെ ഗോവാലി ടാങ്ക്
മൈതാനത്തിൽ

🥳 അലിപ്പൂര്‍ ഗുഡാലോചന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിപ്ലവകാരി തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടപ്പോൾ പിന്നീട് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു. ആര്?

👏 അരവിന്ദഘോഷ്‌

🥳 1930 ലെ ചിറ്റഗോങ്ങ്‌ ആയുധ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന ?

👏 ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി


🥳 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ബദലായി സര്‍ സയ്യദ്‌ അഹമ്മദ്‌ ഖാന്‍ 1888 ല്‍ രൂപികരിച്ച സംഘടന?

👏 പാട്രിയോട്ടിക്‌ അസോസിയേഷന്‍

 🥳 കുപ്രസിദ്ധമായ ഗുരുകുലം സംഭവത്തെതുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ വിട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്‌?


👏 ഇ. വി. രാമസ്വാമി നായ്ക്കര്‍ 

കേരള psc 10th level prelims 2022 May Model Questions

🎂 ഏതെങ്കിലുമൊരു മതത്തിന്റെ നടത്തിപ്പിനോ അഭിവൃദ്ധിക്കോ വേണ്ടി നികുതി നല്‍കാന്‍ പൗരനെ നിര്‍ബന്ധിക്കരുത്‌ എന്ന്‌ അനുശാസിക്കുന്ന വകുപ്പ്‌

ഉത്തരം 👉 വകുപ്പ് 27

🎂 താഴെ തന്നിരിക്കുന്നതില്‍ സ്വകാര്യവ്യക്തികള്‍ക്ക്‌ എതിരായും ഉപയോഗിക്കാവുന്ന റിട്ടാണ്‌?

ഉത്തരം👉ഹേബിയസ്‌ കോര്‍പ്പസ്‌

🎂  താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌?

A) മൗലിക അവകാശങ്ങള്‍ നീതിനിഷ്ഠങ്ങളാണ്‌
B) മൗലിക കടമകള്‍ നീതി നീതിനിഷ്ഠങ്ങളാണ്‌
C) മാര്‍ഗ്ഗ നിര്‍ദ്ദേശകതത്വങ്ങള്‍ നീതിനിഷ്ഠങ്ങളാണ്‌.
D) എല്ലാം ശരിയാണ്‌


ഉത്തരം👉 B) മൗലിക കടമകള്‍ നീതി നീതിനിഷ്ഠങ്ങളാണ്‌

🎂 ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ അംഗമല്ലാത്തത്‌ ആര്?


ഉത്തരം👉  സുപ്രീം കോടതി ചിഫ്‌ ജസ്റ്റിസ്‌

🎂 താഴെ തന്നിരിക്കുന്നവയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചുമതല ഏത്‌?


A) മനുഷ്യാവകാശ ലംഘനങ്ങളില്‍ സ്വമേധയാ കേസെടുക്കുക
 B) ജയിലുകള്‍ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ നില്‍കുക
C) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രോത്സാസാഹിപ്പിക്കുക
D) ഇവയെല്ലാം


ഉത്തരം👉 D) ഇവയെല്ലാം

🎂 വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിക്കേണ്ട കാലാവധി എത്ര ദിവസമാണ്‌?

ഉത്തരം 👉 30 ദിവസം


🎂 ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന പുന:സംഘടനയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ ഫസല്‍ അലി കമ്മീഷനെ നിയമിച്ചത്‌?

ഉത്തരം 👉 1953

🎂 ആഭ്യന്തര കാരണങ്ങളാല്‍ ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്‌?


ഉത്തരം 👉 1975 ജൂണ്‍ 25 

കേരള psc 10th level prelims 2022 May Model Questions

🤠 നിലവില്‍ കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത?

Ans: NH66

🤠 താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന?

1 ഇന്ത്യയില്‍ പരുത്തി വ്യവസായത്തിന്റെ തുടക്കം 1818 ല്‍ ഫോര്‍ട്ട്‌ ഗ്ലോസ്റ്ററിലാണ്‌.

2, ഇന്ത്യയില്‍ വന്‍തോതില്‍ പരുത്തി വ്യവസായത്തിന്‌ തുടക്കം കുറിക്കപ്പെടുന്നത്‌ 1954 ല്‍ മുംബൈയിലാണ്‌.

3. പരുത്തി കൃഷിക്കനുയോജ്യമായത്‌ റിഗര്‍ മണ്ണാണ്‌

4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്‌.


Ans: 1,2,3 എന്നിവ ശെരിയാണ്

🤠 താഴെ തന്നിരിക്കുന്ന പട്ടണങ്ങളെ അവയുടെ  പ്രാധാന്യമനുസരിച്ച്‌ ചേരും പടി ചേര്‍ക്കുക


1 നെയ് വേലി
2) ജലന്ധർ
3) പിംപ്രി
4) സൂററ്റ്

A) രത്ന വ്യാപാരം
B) പെൻസിലിൻ ഫാക്ടറി
C) ലിഗ്നൈറ്റ് വ്യാപാരം
D) കായിക ഉപകരണങ്ങൾ

Ans) 1c 2d 3b 4a

🤠 സെന്‍ട്രൽ മൈനിങ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്‌ എവിടെയാണ്‌?

Ans:  ദന്‍ബാദ്‌

🤠 വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ ഏത്‌ രാഗത്തിലാണ്‌?

Ans: ദേശ്‌

🤠 ദേശീയ പതാകയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്‌?

Ans: BIS


🤠 ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദി ദിനമായി ആചരിക്കുന്നത്‌?

Ans) സെപ്തംബര്‍ 14


🤠 സഹകരണസംഘങ്ങളുടെ രൂപീകരണത്തിന്‌ അനുവാദം നല്‍കുന്ന ഭരണഘടനാ വകുപ്പ്?

Ans: വകുപ്പ്‌ 19 1(c)


കേരള psc 10th level prelims 2022 May Model Questions

🤠 താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന?


 1. ഉത്തരായന രേഖ കൂടുതല്‍ ദൂരം കടന്നു പോകുന്നത്‌ മധ്യപദേശിലൂടെയാണ്‌.

2. ഉത്തരായനരേഖക്ക്‌ ഏറ്റവും അടുത്തുള്ള തലസ്ഥാന നഗരം റാഞ്ചിയാണ്‌.

 3). ഉത്തരായനരേഖ ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.

 4) ഉത്തരായനരേഖ, ജാര്‍ഖണ്ഡ്‌, ബംഗാള്‍, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.


Ans) എല്ലാം ശരിയാണ്‌

 🤠 ടിബറ്റിലെ കൈലാസ പർവ്വതനിരകൾ ഏത്‌ പര്‍വ്വതനിരയുടെ തുടര്‍ച്ചയാണ്‌?

Ans) കാരക്കോറം

🤠 താഴെ തന്നിരിക്കുന്നതില്‍ ഗംഗയുടെ പോഷക നദിയായ യമുനയുടെ കാര്യത്തില്‍ ശരിയായ പ്രസ്താവന


 1) ഗംഗയുടെ ഏറ്റവും വലിയ പോഷക നദി.
2) ഗംഗയുടെ ഏറ്റവും നീളം കൂടിയ നദി
 3) അലഹബാദില്‍ വച്ച്‌ ഗംഗയിൽ കൂടിചേരുന്നു 
4) കാളിന്ദി എന്നറിയപ്പെടുന്ന നദി

 Ans) 2,3,4 ശരിയാണ്‌

🤠 താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന?


1) ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്‌ ജാര്‍ഖണ്ഡിലാണ്‌.

2) സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഉരുക്ക്‌ നിര്‍മ്മാണശാല ആയ TISCO ജാര്‍ഖണ്ഡിലാണ്‌.

3) വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്‌ റാഞ്ചിയാണ്‌.

 4) റാഞ്ചിയിലൂടെ ഒഴുകുന്ന നദിയാണ്‌ സുവര്‍ണരേഖ.

Ans)1,2,3 4 ശരിയാണ്‌

🤠 ഗുജറാത്തിലെ തുണി വ്യവസായത്തിന്‌ പേരുകേട്ട അഹമ്മദാബാദ്‌ പട്ടണം ഏത്‌ നദിയുടെ തീരത്താണ്‌?

Ans) സബര്‍മതി

🤠 താഴെ തന്നിരിക്കുന്നതില്‍ ഇന്ത്യയുടെ പൂര്‍വ്വ തീരത്തും പശ്ചിമ തീരത്തും ഭൂപ്രദേശമുള്ള കേന്ദ്രഭരണ പ്രദേശം?


 A] ലക്ഷദ്വീപ്‌ B) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌ C) പുതുശ്ശേരി D) ദാമന്‍

Ans) C പുതുശ്ശേരി 

10th level prelims psc model questions may 2022

1) കേരളത്തില്‍ സൗരോര്‍ജ്ജ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല?

⚡️ കാസർഗോഡ്

2) 2020ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ്‌?


⚡️ കെ. സച്ചിദാനന്ദന്‍


3) ഗ്രാമങ്ങളിലെ ദാരിദ്യ ലഘുകരണത്തിനായി കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതി?

⚡️ ഗ്രാമകം


 4) “ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍' എന്ന പുസ്തകം രചിച്ചത്‌?

പി ടി ചാക്കോ

5) കേരളത്തില്‍ സഹകരണ വകുപ്പിനു കീഴില്‍ ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിതമാകുന്നത്‌?

⚡️ പുന്നപ്ര


6) രാജീവ്‌ ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം ആരുടെ പേരിലാണ്‌ പുനര്‍നാമകരണം ചെയ്തത്‌?

⚡️ ധ്യാൻചന്ദ് 

7) ദേശീയ പോഷകാഹാര വാരം?

⚡️ സെപ്റ്റംബര്‍ 1-7

8) 2021 ലെ ഡ്യുറന്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കള്‍?

⚡️  എഫ് സി ഗോവ.

9)  2021 ലെ ദേശീയ ഗോത്ര നൃത്ത മഹോത്സവത്തിന്‌ വേദിയായ സംസ്ഥാനം?

⚡️ ഛത്തീസ്ഗഡ്‌

10) കേന്ദ്ര സര്‍ക്കാരിന്റെ 2021 ലെ സദ്ഭരണ സൂചികയില്‍ ഒന്നാമതെത്തിയ സംസ്ഥാനം?

⚡️ ഗുജറാത്ത്‌ 

10 May 2022

നൽബാന തടാകം

 പഞ്ചായത്തി രാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കോൺസുലേററ്റീവ് കമ്മിറ്റിയുടെ അധ്യക്ഷൻ ആര്?


🔥 പി കെ തുംഗൻ


 ഭൂമിയുടെ പാളികളിൽ ഏറ്റവും വലുത്?


🔥 മാന്റിൽ


 സുൽത്താൻ ഭരണ കാലത്തിലെ ഷാനാമ എന്ന കൃതി രചിച്ചതാര്?


🔥 ഫിർദൗസി


 ഭക്ഷണ പദാർത്ഥങ്ങൾക്ക് ചുവപ്പു നിറം നൽകാൻ സഹായിക്കുന്ന രാസവസ്തു?


🔥 എറിത്രോസിൻ


 ഓട്ടൻ തുള്ളലിലെ വൃത്തം?


🔥 തരംഗിണി


ഒരു കച്ചവടക്കാരന്‍ 2 വാച്ചുകൾ 99 രൂപ വീതം വിലയ്ക്ക്‌ വിറ്റപ്പോള്‍ ആദ്യത്തേതിന്‌ 10% ലാഭവും രണ്ടാമത്തേതിന്‌ 10% നഷ്ടവുമാണ് ലഭിച്ചതെങ്കിൽ  ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാവുന്ന മൊത്തം ലാഭം/നഷ്ടം എത്ര?


🔥 1%  നഷ്ടം


ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന സൗഹൃദ ഹൈവേ?


🔥 ഡൽഹി ചണ്ഡീഗഡ് ഹൈവേ


ഇക്കൂട്ടത്തില്‍ ഗുജറാത്തിലെ എണ്ണപ്പാടങ്ങള്‍ ഏതെല്ലാം ?

1.മൊറാന്‍ 2.നഹര്‍കത്തിയ 3.കൊസാംബ 4. ലൂനജ്


🔥 3,4



അശ്വിൻ, രാഹുൽ എന്നിവർ ഒരു റാങ്ക്‌ പട്ടികയില്‍ മുകളിൽ നിന്ന്‌ യഥാക്രമം 7-മതും 11- മതും ആണ്. ആകെ 31 പേരാണെങ്കില്‍ താഴെ നിന്നു രാഹുലിന്റെ സ്ഥാനം എത്രയായിരിക്കും ?


🔥 21-മത്


നല്‍ബാന പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന തടാകം?


🔥 ചിൽക്ക തടാകം






psc questions

ഗാന്ധിയൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന പഞ്ചവത്സര പദ്ധതി?

🔥 ആറാം പഞ്ചവത്സര പദ്ധതി

 ഏത് നിർദ്ദേശമാണോ പ്രൊസസർ നിർവഹിക്കേണ്ടത് ആ നിർദ്ദേശം സൂക്ഷിച്ചു വയ്ക്കുന്ന രജിസ്റ്റർ?

🔥 IR രജിസ്റ്റർ

 2022 കോമൺവെൽത്ത് ഗെയിംസ് വേദി?

🔥 ബെർമിങ്ഹാം

 കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാന്റ്?

🔥 നല്ലളം

1 knot =...... m/s

🔥 1 knot = 0.514 m/s


 മോഡ(modem)ത്തിന്റെ വേഗത അളക്കുന്ന യൂണിറ്റ്?


🔥bits per second


Change into indirect speech : He said "I am disappointed"


🔥He said that he was disappointed 


കളഭം : ആനക്കുട്ടി; കളേബരം :-----


🔥 ശരീരം